
എല്ലാ വീട്ടുമുറ്റത്തും നട്ട് വളർത്തേണ്ടച്ചെടിയാണ് കറ്റാർവാഴ. വളരെ കുറഞ്ഞ പരിചരണം മാത്രമേ ഈ ചെടിക്ക് വേണ്ടു കരൾ ആരോഗ് ത്തിന് നല്ലൊരു ഔഷധമാണ് കറ്റാർവാഴ. കറ്റാർവാഴക്ക് മഴയെന്നോ ചൂടെന്നോ ഒന്നും ഇല്ല ഏത് കാലാവസ്ഥ യിലും നടാവുന്ന ഒരു ചെടിയാണിത്. ചട്ടിയിലോ ബാഗിലോ തറയിലോ ഇത് നടാം. നടുന്ന ചട്ടി അൽപം വിസ്താരം ഉള്ളതായിരിക്കണം 'ചട്ടിക്ക് വിസ്താരം വേണമെന്ന് പറയുന്നത് ഇത് പൊട്ടിപൊടിച്ച് കൂടുതൽ തൈകൾ ഉണ്ടാകാൻ വേണ്ടിയിട്ടാണ്. ചെറിയ ചട്ടിയിലാണെങ്കിൽ അത് ഇടുങ്ങി പോകും. വളരെ കുറച്ച് വെള്ളമേ ഇതിന് വേണ്ടൂ ഒരു നേരം വെള്ളം ഒഴിച്ചാൽ മതിയാവും മഴയുള്ള സമയത്ത് ചെടി മഴ കൊള്ളാതെ നോക്കണം കൂടുതൽ വെള്ളം ചെടി ചീഞ്ഞ് പോകാൻ ഇടവരും വെയിലത്ത് വച്ച് വളർത്തുന്നതാണ് നല്ലത് വെയിലത്ത് വച്ചാൽ ഇതിൽ ജൽ ഉൽപാദനം കൂടുതൽ ഉണ്ടാവും അമ്മചെടിയിൽ വേരോടെ പിഴുത തൈകൾ ചിട്ടയിലേക്ക് നടുമ്പോൾ വേര് മാത്രമേ മണ്ണിൽതൊടാവൂ തണ്ട് മണ്ണിൽ തൊട്ടാൽ അഴുകി പോകും. ചെടി പരന്ന് പിടിച്ചാൽ പിന്നെ പിഴുതെടുത്ത് മാറ്റി നാം ഉണക്ക ചാണകവും ആട്ടിൻ കഷ്ടവും വളമായി ഉപയോഗിക്കാം ഇത് മരുന്നിന് മാത്രമല്ല പൂന്തോട്ടങ്ങളിലും വളർത്താം
Share your comments