കോവിൻ പോർട്ടലിൽ രജിസ്‌ട്രേഷൻ ആരംഭിക്കുന്നതിനു മുൻപ് ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് കരുതുക. ആധാർ കാർഡ്, വോട്ടേഴ്‌സ് ഐ ഡി കാർഡ്,ഡ്രൈവിംഗ് ലൈസൻസ് ,പാൻ കാർഡ് , പെൻഷൻ ഐ ഡി കാർഡ് എന്നിവയിൽ ഏതെങ്കിലും ഒന്ന്.
1. രജിസ്റ്റർ/ സൈൻ ഇൻ(Register/Sign in) ക്ലിക്ക് ചെയ്യുക.
2. ഓ ടി പി (OTP) ലഭ്യമാകുമ്പോൾ
3. നിങ്ങളുടെ മൊബൈൽ നമ്പർ രേഖപ്പെടുത്തുക.
4.വേരിഫൈ(Verify)എന്ന ഓപ് ഷനിൽ ക്ലിക്ക് ചെയ്യുക.
5. തിരിച്ചറിയൽ കാർഡിന്റെ വിവരം രേഖപ്പെടുത്തുക.
6. ലിംഗം, ജനിച്ച വര്ഷം എന്നിവ നൽകി രെജിസ്റ്റർ ചെയ്യുക.
7. ആഡ് മോർ ഓപഷൻ നൽകി ഒരു മൊബൈൽ നമ്പറിൽ നിന്നും നാല് പേർക്ക് രെജിസ്റ്റർ ചെയ്യാം.
8.വാക്സിനേഷൻ ഷെഡ്യൂൾ ചെയ്യാനായി പേരിന് നേരെയുള്ള ഷെഡ്യൂൾ ഓപ് ഷനിൽ ക്ലിക്ക് ചെയ്യുമ്പോൾ schedule now എന്ന ഓപ്ഷൻ വരും.
9. ക്ലിക്ക് ചെയ്യുക. അതിൽ താമസ സ്ഥലത്തെ പിൻകോഡ് നൽകുകയോ ജില്ലാ തെരഞ്ഞെടുക്കുകയോ ചെയ്യുമ്പോൾ വാക്സിനേഷൻ സെന്ററുകളുടെ വിവരം ലഭ്യമാകും.
10. തിയതിയും സമയവും നൽകി വാക്സിനേഷൻ ഉറപ്പിക്കുക.
11. വാക്സിനേഷൻ സെന്ററിൽ Appointment Slip പ്രിന്റ് ഔട്ട് എടുത്തോ മൊബൈലിൽ വന്ന മെസ്സേജോ ഹാജരാക്കുക.
12. രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് www.cowin.gov.in
Share your comments