പലപ്പോഴും നമ്മളെ ബാധിക്കുന്ന പ്രധാന കാരണമാണ് മുടികൊഴിച്ചിലും, താരനും എല്ലാം. നമ്മുടെ ജീവിത
ശൈലികളാണ് പലപ്പോഴും ഇതിന് കാരണം. ചെറിയ പ്രായത്തിൽ തന്നെ മുടി പകുതിയിലധികവും നരച്ചവർ കുറച്ചൊന്നുമല്ല ഇന്നത്തെ കാലത്ത് നമുക്കിടയിലുള്ളത്. എന്നാൽ അതിന് വേണ്ടി കെമിക്കൽ അടങ്ങിയ ഹെയർ ട്രീറ്റ്മെന്റ് ചെയ്യുമ്പോൾ, ഉള്ള മുടിയും കൂടി പോകുന്നു. എന്നാൽ ഇതിന് തടയിടാൻ പലരും സ്വീകരിക്കുന്ന മാർഗ്ഗം ഹെന്ന ഉപയോഗിക്കുക എന്നതാണ്. മുടിയുടെ നര മറയ്ക്കാൻ ഉപയോഗിക്കുന്ന പ്രകൃതിദത്തമായ മാർഗ്ഗമാണ് ഹെന്ന. നമ്മുടെ സാക്ഷാൽ മൈലാഞ്ചി ഉപയോഗിച്ച് ഉണ്ടാക്കിയെടുക്കുന്ന ഒരു കൂട്ടാണിത്.
ഹെയർ കളറുകളുടെ പുറകെ പോകാതെ മിക്കവരും ഇന്ന് ഹെന്നയാണ് ഉപയോഗിക്കുന്നത്. ബ്യൂട്ടി പാർലറിൽ പോകാതെ വീട്ടിൽ തന്നെയിരുന്ന് ഹെന്ന ചെയ്യുമ്പോൾ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ഹെന്ന നരച്ച മുടിക്ക് മാത്രമല്ല മുടിക്ക് കട്ടി തോന്നിപ്പിക്കാനും താരൻ അകറ്റാനും തലയ്ക്ക് കൂടുതൽ തണുപ്പ് നൽകാനും ഹെന്ന വളരെയധികം പ്രയോജനപ്രദമാണ്. ഉപയോഗിക്കുന്ന രീതിക്കനുസരിച്ച് ഹെന്നപ്പൊടിയോടൊപ്പം പല ചേരുവകളും ചേർക്കാവുന്നതാണ്.
എന്നാൽ എപ്പോഴും ഹെന്ന ഉപയോഗിക്കേണ്ട ആവശ്യമില്ല, ഇങ്ങനെ ചെയ്താൽ അത് മുടിയുടെ ആരോഗ്യത്തെ ബാധിക്കും. മാസത്തിലൊരിക്കൽ ഹെന്ന ചെയ്യുന്നതാണ് നല്ലത്. മുടിയുടെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ പല രീതികളിൽ ഹെന്ന ഉപയോഗിക്കാവുന്നതാണ്. അധിക സമയം മുടിയിൽ വെയ്ക്കാതെ കഴുകി കളയാനും ശ്രദ്ധിക്കുക. ഹെന്ന പൊടി, നെല്ലിക്കാപ്പൊടി, തൈര്, നാരങ്ങാനീര് (പകുതി നാരങ്ങായുടേത്),
1 ടീസ്പൂൺ കാപ്പിപ്പൊടി എന്നിവയാണ് ചേരുവകൾ. (നിങ്ങളുടെ തലമുടിയുടെ അളവ് അനുസരിച്ചു വേണം ചേരുവകൾ എടുക്കാൻ)
ഈ ചേരുവകളെല്ലാം നന്നായി യോജിപ്പിക്കുക. മറ്റൊരു പാത്രത്തിൽ അല്പം അധികം തേയിലയിട്ട് വെള്ളം തിളപ്പിക്കുക. ഈ വെള്ളം നല്ല കടുപ്പത്തിൽ ഉണ്ടാകാം. ശേഷം ഇത് രണ്ടും യോജിപ്പിച്ച ശേഷം ഒരു ഇരുമ്പ് പാത്രത്തിലേക്ക് മാറ്റാം. ഇരുമ്പ് പാത്രം ലഭ്യമല്ലെങ്കിൽ പ്ലാസ്റ്റിക് പാത്രത്തിൽ എടുത്തിട്ട് അതിലേയ്ക്ക് ഒരു ഇരുമ്പാണി ഇട്ടു വച്ചാലും മതി. ഹെന്നകൂട്ടിലേക്ക് ആവശ്യത്തിന് ഇരുമ്പിന്റെ അംശം ലഭിക്കാനാണിത്. ഇത് തലമുടിയിലെ ആരോഗ്യത്തെ സഹായിക്കും.
എങ്ങനെ ഹെന്ന ഉപയോഗിച്ചു മുടി കളർ ചെയ്യാം എന്ന് നോക്കാം
റെഡ്‌ഡിഷ് ബ്രൗൺ നിറത്തിന്: നാരങ്ങാനീരും തൈരും തേയിലയുമാണ് ഈ നിറം നൽകാൻ സഹായിക്കുന്നത്.
ബർഗണ്ടി കളർ ലഭിക്കാൻ: മുമ്പ് പറഞ്ഞ ഹെന്നാ മിക്സിലേയ്ക്ക് അല്പം ബീറ്റ്റൂട്ട് നീര് കൂടി ചേർത്ത ശേഷം ഉപയോഗിക്കാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ
ചെമ്പരത്തിപ്പൂ കൊണ്ട് മുടി കളർ ചെയ്യാം. ചെമ്പത്തി ഹെയർ ഡൈ തയ്യാറാക്കുന്ന വിധം
മുടി കറുപ്പിക്കാന്‍ പ്രകൃതിദത്ത നെല്ലിക്ക ഡൈ ഉണ്ടാക്കാന്‍ എളുപ്പം, ഗുണമോ മെച്ചം!
Share your comments