കട്ടൻ ചായ കുടിക്കാത്തവരായിട്ട് ആരും ഉണ്ടാകില്ല. പലപ്പോഴും അതിരാവിലെ കട്ടൻ ചായ കുടിച്ചില്ലെങ്കിൽ പലർക്കും പല തരത്തിലുള്ള അസ്വസ്ഥതകളും ഉണ്ടാകും.അങ്ങനെ കട്ടൻ ചായ ശീലമാക്കിയെങ്കിൽ കുഴപ്പമില്ല, തുടർന്നോളൂ. കട്ടൻ ചായ പലവിധ അസുഖങ്ങൾ ക്കുമുള്ള ഒരു പ്രകൃതിദത്ത പരിഹാരമാണ് .
ചിലർക്കാകട്ടെ വെറുതെ ഇരിക്കുന്ന സമയത്തൊക്കെയും ഒരു കട്ടൻ നിർബന്ധമാണ്. പലപ്പോഴും പലരിലും കണ്ടു വരാറുള്ള വയറ് വേദന, തലവേദന പോലുള്ള പ്രശ്നങ്ങൾക്ക് ഏറെ പരിഹാരം നൽകുന്ന ഒന്ന് കൂടിയാണ് കട്ടൻ ചായ എന്ന് അറിഞ്ഞിരിക്കുക.
വായുടെ ആരോഗ്യം നിലനിർത്താനുള്ള ഏറ്റവും നല്ലൊരു വഴിയാണ് കട്ടൻ കുടിക്കുക എന്നത്.വയറിളക്കം കൊണ്ട് പൊറുതിമുട്ടുന്നവർക്കുള്ള ഒരു ഒറ്റമൂലി കൂടിയാണ് കട്ടൻ ചായ. പലപ്പോഴും പലരും വയറിളക്കം കൊണ്ട് പൊറുതി മുട്ടുന്നുണ്ടാകും.
വയറിളക്കം കൊണ്ട് കഷ്ടപ്പെടുന്ന സമയത്ത് പല പ്രകൃതി ദത്ത വഴികളും ഉപയോഗിക്കും. അത്തരത്തിലുള്ള ഒരു പൊടിക്കൈ കൂടിയാണ് കട്ടൻ ചായ എന്ന് അറിഞ്ഞിരിക്കുക. കടുപ്പം കുറച്ച് ഒരു കട്ടൻ ചായ തയ്യാറാക്കുക. എന്നിട്ട് അതിലേക്ക് ഒരു പകുതി നാരങ്ങാ പിഴിഞ്ഞൊഴിക്കുക. ചെറു ചൂടോടെ കുടിക്കുക. വയറിളക്കം പമ്പ കടക്കും.

കട്ടൻ ചായ വയർ വേദനയ്ക്കും ഒരു പരിഹാരമാണ്. കടുപ്പത്തിൽ ഒരു കട്ടൻ ഉണ്ടാക്കുക. തിളച്ച് വരുന്ന സമയത്ത് രണ്ട് സ്പൂൺ ഉപ്പ് കട്ടനിൽ ചേർക്കുക. ഇത്തരത്തിൽ ഉപ്പ് ചേർത്ത കട്ടൻ വയറ് വേദനയുള്ള സമയത്ത് കഴിക്കുന്നതിലൂടെ വളരെ പെട്ടെന്ന് തന്നെ വയറ് വേദനയെ ഇല്ലാതാക്കാൻ സാധിക്കും. അത് കൊണ്ട് തന്നെ കട്ടൻ ചായ ഒരു പ്രകൃതിദത്ത പരിഹാരം കൂടിയാണ് എന്ന് അറിയുക.
Share your comments