<
  1. Health & Herbs

കൂവളപ്പെരുമ

കൂവള വൃക്ഷങ്ങൾ ഔഷധ വൃക്ഷങ്ങളാണ് .ഹിന്ദുമത വിശ്വസ പ്രകാരം കൂവളങ്ങൾ ശിവന്റെ ഇഷ്ട വൃക്ഷമെന്നാണ് . കൂവളങ്ങൾ വീട്ടിൽ നട്ട് വളർത്തുന്നത് വീടിന് ഐശ്വര്യം ഉണ്ടാകുമെന്നാണ് വിശ്വാസം .കൂവളത്തിന്റെ പ്രചാരത്തിലുള്ള നാമം ബെൽ എന്നാണ് .കൂവളങ്ങൾ ഇലപൊഴിയും വൃക്ഷങ്ങളാണ് . ഇവ മുള്ളുകളുള്ള വൃക്ഷങ്ങളാണ് .ഇവയുടെ ഇലകൾക്ക് മുന്നോ അഞ്ചോ പർണ്ണങ്ങൾ ഉണ്ടായിരിക്കും .പുഷ്പങ്ങൾ പച്ച കലർന്ന മഞ്ഞ നിറവുമാണ് .പാകമാകുന്ന കായ്കൾക്ക് ചാരനിറമാണുള്ളത് .ഒരു വലിയ മാങ്ങയുടെ വലിപ്പമുണ്ടാകും ഇവയ്ക്ക് . ഇതിന്റെ മാംസള ഭാഗം ഭക്ഷ്യയോഗ്യമാണ് .

Saritha Bijoy

കൂവള വൃക്ഷങ്ങൾ ഔഷധ വൃക്ഷങ്ങളാണ്  .ഹിന്ദുമത വിശ്വസ പ്രകാരം കൂവളങ്ങൾ ശിവന്റെ ഇഷ്ട വൃക്ഷമെന്നാണ് . കൂവളങ്ങൾ വീട്ടിൽ നട്ട് വളർത്തുന്നത് വീടിന് ഐശ്വര്യം ഉണ്ടാകുമെന്നാണ് വിശ്വാസം .കൂവളത്തിന്റെ പ്രചാരത്തിലുള്ള നാമം ബെൽ എന്നാണ് .കൂവളങ്ങൾ ഇലപൊഴിയും വൃക്ഷങ്ങളാണ് . ഇവ മുള്ളുകളുള്ള വൃക്ഷങ്ങളാണ്  .ഇവയുടെ ഇലകൾക്ക് മുന്നോ അഞ്ചോ പർണ്ണങ്ങൾ ഉണ്ടായിരിക്കും .പുഷ്പങ്ങൾ പച്ച കലർന്ന മഞ്ഞ നിറവുമാണ് .പാകമാകുന്ന കായ്കൾക്ക് ചാരനിറമാണുള്ളത്  .ഒരു വലിയ മാങ്ങയുടെ വലിപ്പമുണ്ടാകും ഇവയ്ക്ക് . ഇതിന്റെ മാംസള ഭാഗം ഭക്ഷ്യയോഗ്യമാണ് . കൂവളത്തിന്റെവേര് ഇല ഫലം തുടങ്ങിയ ഭാഗങ്ങൾ ഔഷധത്തിനുപയോഗിക്കുന്നു . കഫം വാതം ചുമ പ്രമേഹം അതിസാരം എന്നിവയ്ക്കും മികച്ച ഔഷധമാണ് കൂവളം .കൂവളത്തിന്റെ ഇലയുടെ നീര് 12 - 15 മി ല്ലി ഭക്ഷണത്തിനൊപ്പം കഴിക്കുന്നത് പ്രമേഹത്തിന് കുറവ് വരും . ഇലയുടെ ചാറ് എണ്ണ കാച്ചി ഒഴിച്ചാൽ ചെവിവേദന പഴുപ്പ് എന്നിവ മാറി കിട്ടും . കൂടാതെ വില്വാദിലേഹ്യം വില്വാദി ഗുളിക വില്വ പത്രാ തൈലം ദശമൂല രസായനം ദശമൂലാരിഷ്ടം ദശമൂലക ടു ത്രയം കഷായം തുടങ്ങിയ ഔഷധങ്ങൾ കൂവളം ചേർന്നതാണ്  .ദശ മൂലങ്ങളിൽ ഒന്നാണ് കൂവളം .

കൂവളത്തിന്റെ കമ്പ് നട്ടും വിത്ത് മുളപ്പിച്ചും തൈകൾ ഉണ്ടാക്കാം .പാകമായ കായ്ക്കളുടെ മാംസ ഭാഗം മാറ്റിയതിന് ശേഷം മണൽ വിരിച്ച സ്ഥലങ്ങളിൽ വിത്ത് പാകാം  .20 ദിവസം ആകുമ്പോൾ വിത്ത് മുളച്ച് വരും  . 3 മാസം ആകുമ്പോൾ ഇത് പറിച്ച് നാം .15-20 വർഷം ആകുമ്പോൾ ഇത് കായ്ച്ച് തുടങ്ങും .ജൂൺ ജൂലായ് മാസങ്ങളലാണ് ഇത് പൂവിടുന്നത് .12 മുതൽ 15 മീറ്റർ വരെ ഉയരത്തിൽ ഇത് വളരും .നല്ല നനവുള്ള പ്രദേശങ്ങളിൽ ഇതിൽ ഇലകളും കായ്ക്കളും കൂടും .

English Summary: Importance of Bael leaf

Like this article?

Hey! I am Saritha Bijoy. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds