പ്രായാധിക്യം കൊണ്ടല്ല നേരെമറിച്ച് രോഗം കൊണ്ടാണ് മനുഷ്യർ മരിക്കുന്നത് എന്ന വസ്തുത ഇപ്പോൾ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ശരീരത്തിലെ ആന്തരാവയവങ്ങളിൽ വയസ്സാകുമ്പോൾ പക്ഷവധം, പ്രമേഹരോഗങ്ങൾ വളരുകയും മനുഷ്യനെ തളർത്തുകയും ചെയ്യുന്നു.
പ്രായമാകുക എന്ന പ്രക്രിയയുടെ പ്രാഥമിക മെക്കാനിസങ്ങൾ എവിടെ എങ്ങനെ ഉത്ഭവിക്കുന്നു എന്ന് കണ്ടുപിടിക്കാനായി ആയുർദൈർഘ്യം ശാസ്ത്രജ്ഞന്മാർ അശ്രാന്തം പരിശ്രമിച്ചു വരികയാണ്.
ആയുർദൈർഘ്യത്തെ പറ്റി പഠനം നടത്തുന്ന മറ്റൊരു സംഘം ശാസ്ത്രജ്ഞൻമാർ ടിബറ്റിന്റെ അതിർത്തികളിൽ അധിവസിക്കുന്ന ഹുൻസുകളെയും മറ്റ് അയൽപക്കകാരെയും കണ്ടു അമ്പരന്നു പോയി.
ലോകത്തിൽ ഏറ്റവും അധികം ആരോഗ്യവാൻമാരും ചിരഞ്ജീവികളുമായ ആ ഗ്രാമവാസികളുടെ ഭക്ഷണരീതിയും ജീവിതക്രമങ്ങളും ആ അമേരിക്കൻ ശാസ്ത്ര കുതുകികൾ ആരാഞ്ഞപ്പോൾ ആണ് 90-100 വയസ്സായിട്ടും ചെറുപ്പക്കാരെ പോലെ കൃഷി ചെയ്തും ആടുമാടുകളെ മേച്ചും കാലയാപനം ചെയ്യുന്ന ഈ അപരിഷ്കൃത മനുഷ്യരുടെ ജീവിത രഹസ്യം കണ്ടു പിടിച്ചത്.
അവരുടെ മുഖ്യ ആഹാരം ആപ്രിക്കോട്ട് ഫലങ്ങളാണ്.
നല്ല ശീതളപാനീയം ആയി കഴിക്കാവുന്നതാണ് ആപ്രിക്കോട്ട് പഴത്തിലെ രസം.
തേന് ഗ്ലൂക്കോസ് ചേർത്താൽ അത്യുത്തമമായി. ശരീരത്തിലെ മലിനവസ്തുക്കൾ നിർമ്മാർജ്ജനം ചെയ്യാനുള്ള അതിശയഗുണം ഇതിൻറെ നീരുന്നുണ്ട്.
കണ്ണിനും ആമാശയത്തിലും ഞരമ്പുകൾക്കും പ്രവർത്തനശേഷി പ്രധാനം ചെയ്യുന്നു.
ആപ്രിക്കോട്ട് പതിവായി കഴിച്ചാൽ അർശസ്സ്, ചൊറിഞ്ഞു പൊട്ടൽ, പിത്തം, ദഹനക്കുറവ് എന്നീ അസുഖങ്ങൾ ശമിക്കുന്നതാണ്.
നാഡീ ബലത്തിന് വിശിഷ്ടമായ ഒന്നാണ് ആപ്രിക്കോട്ട്.
ആപ്രികോട്ട് തേനും ചേർത്ത് കഴിച്ചാൽ രക്തവർദ്ധനവിനും ദീർഘായുസ്സിനും സഹായകരമാണ് . മലബന്ധം അകറ്റുവാനും മേൽപ്പറഞ്ഞ പ്രയോഗം സഹായിക്കും.
ഈ ഫലത്തിൽ വിറ്റാമിൻ എയും പൊട്ടാസ്യവും കൂടുതലായുണ്ട്. വിറ്റാമിൻ എ യുടെ പേര് വളർച്ചയുടെ ജീവിതം എന്നാണ്. ഇത് ബഹുകലകളുടെ( ചർമം, മുടി, നഖം, തനുസ്കരം) വളർച്ചയെയും വ്യാപനത്തെയും ഉത്തേജിപ്പിക്കുന്നു. ഇതിൻറെ പോരായ്മ മാലകണ്ണിന് കാരണമാകുന്നു.
പഴം മാത്രമല്ല ആപ്രിക്കോട്ട് മരത്തിൻറെ വേരുകളും ഔഷധഗുണം അടങ്ങുന്നവയാണ്. ഗ്രന്ഥിവീക്കം, മുറിവ്, കുരു എന്നിവയ്ക്ക് ഇതു നന്ന്.
വേര് ഉണക്കി പുകച്ചാൽ കൊതുകുശല്യം കുറയുകയും ചെയ്യും.
Share your comments