മരങ്ങളിൽ പടർന്നു വളരുന്ന വള്ളിച്ചെടിയാണ് ഈശ്വരമൂലി. ഒട്ടേറെ ഔഷധഗുണങ്ങളുള്ള ഈ സസ്യം ഗരുഡപ്പച്ച, ഈശ്വരമുല്ല, ഉറിതൂക്കി, ഗരുഡക്കൊടി എന്നിങ്ങനെ പല പ്രാദേശിക നാമങ്ങളിലും അറിയപ്പെടുന്നു. ആംഗലേയ ഭാഷയിൽ Indian birthwort എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.
Ishwaramuli is a creeper that grows on trees. This herb has many medicinal properties and is also known by many local names such as Garudapacha, Ishwaramulla, Uritukki and Garudakodi. It is also known as Indian birthwort in English.
പ്രധാന ഔഷധപ്രയോഗങ്ങൾ
1. വിഷ ദോഷങ്ങൾ അകറ്റുവാൻ ഈശ്വരമൂലിയും മഞ്ഞളും ചേർത്ത് അരച്ച് പുരട്ടിയാൽ മതി.
2. കദളിവാഴ കിഴങ്ങിന്റെ നീരിൽ ഈശ്വരമൂലിയുടെ നീരും തേനും ചേർത്ത് സേവിച്ചാൽ പ്രതിരോധശേഷി വർധിക്കും.
3. ചെറിയ ഈശ്വരമൂലി യുടെ അഞ്ച് ഇല പേസ്റ്റ് രൂപത്തിലാക്കി വയറ്റിൽ ലേപനം ചെയ്താൽ കൃമി ദോഷങ്ങൾ അകലും.
4. കന്നുകാലികളിലെ അകിടുവീക്കം മാറ്റുവാൻ ഈശ്വരമൂലിയുടെ സ്വരസം പുരട്ടിയാൽ മതി. പല നാട്ടിൻ പ്രദേശങ്ങളിലുമുള്ള ഒരു വിശ്വാസമാണ് ഈശ്വരമൂലി തൊഴുത്തിന്റെ അടുത്തുണ്ടെങ്കിൽ കന്നുകാലികൾക്ക് രോഗം കുറയുമെന്ന്.
5. തേൾ, പഴുതാര, കടുന്നൽ തുടങ്ങി കീടങ്ങളുടെ വിഷങ്ങൾ അകറ്റുവാൻ ഈശ്വരമൂലി യുടെ സ്വരസം ദിവസം നാലഞ്ചു പ്രാവശ്യം പുരട്ടാം.
6. ഈശ്വരമൂലിയുടെ വേരും കൂവള വേരും സമം അരച്ച് നൽകുന്നത് കോളറ പരിഹരിക്കാൻ ഗുണം ചെയ്യും.
7. വളം കടി ഇല്ലാതാക്കുവാൻ ഇതിൻറെ ഇലയരച്ച് പുരട്ടിയാൽ മതി.
8. ആടുമാടുകൾ കപ്പയില തിന്ന് വയറു പെരുത്താൽ ഇതിൻറെ ഇല കൊടുത്താൽ പെട്ടെന്ന് സുഖമാവും.
9. അതിസാരം, ജ്വരം എന്നിവയ്ക്ക് ഈശ്വരമൂലി യുടെ സ്വരസം 5 മില്ലി വീതം സേവിക്കുന്നത് ഗുണം ചെയ്യും.
10. ആർത്തവ സംബന്ധ പ്രശ്നങ്ങൾ അകറ്റുവാൻ ഇതിൻറെ ഇലയരച്ച് നാഭിയിൽ പുരട്ടിയാൽ മതി.
11. ഈശ്വരമൂലിയും, കൂവളവേര് സമമെടുത്ത് കഷായംവെച്ച് സേവിച്ചാൽ വിഷൂചിക ശമിക്കും.
12. പാമ്പ് കടിച്ചാൽ വിഷം വ്യാപനം ശരീരത്തിൽ കുറയ്ക്കുവാൻ ഈശ്വരമൂലി അരച്ച് ഉള്ളിൽ കഴിച്ചാൽ മതി.
Share your comments