വംശനാശത്തിന്റെ വക്കിലെത്തി നിൽക്കുന്ന കാട്ടു വൃക്ഷമാണ് വേങ്ങ. വേങ്ങ വിത്തുകൾ ശക്തമായ വെയിൽ ഏറ്റാൽ നശിച്ച് പോകും. കരിയിലകൾക്കിടയിലും മണ്ണിനടിയിലും പെട്ട് പോകുന്ന വിത്തുകൾ മാത്രമേ മുളച്ച് പൊങ്ങു ഈ കാരണത്താലാണ് ഇവ വംശനാശ വക്കിൽ എത്താൻ കാരണമായത് . ഇൻഡ്യ ,നേപ്പാൾ ശ്രീലങ്ക എന്നിവിടങ്ങളിലാണ് ഈ വൃക്ഷം കാണപ്പെടുന്നത് .20 മീറ്റർ വരെ ഉയരത്തിൽ വളരുന്ന വൃക്ഷങ്ങളാണിവ .ആയിരം മീറ്റർ വരെ ഉയരമുള്ള സ്ഥലങ്ങളിൽ വളരുന്ന ഇവ ഹിമാലയം മുതൽ കന്യാകുമാരി വരെയുള്ള പ്രദേശങ്ങളിലെ പർവ്വത ഭാഗങ്ങളിൽ കാണാം .വേങ്ങയുടെ വലിയ മരങ്ങൾക്ക് ചാരനിറത്തിലുള്ള മരപ്പട്ട കാണാം ഇതിനു നല്ല കട്ടിയുണ്ട് .നെടുകേ പൊട്ടലുകളുണ്ടാകും .പരു പരുത്ത പട്ടയുടെ പുറം പാളികൾ ഉരിഞ്ഞു പോകുന്നു .വേങ്ങ മുറിക്കുമ്പോൾ ചുവന്ന നിറത്തിലുള്ള കറ ഊറി വരുന്നത് കാണാം .നല്ല ചുവപ്പ് നിറമുള്ള വേങ്ങ തടിക്ക് ഉറപ്പ് കൂടുതലാണ് .മഞ്ഞ നിറത്തിൽ കുലകുലകളായിട്ടാണ് വേങ്ങയുടെ പൂക്കൾ .ഈ പൂക്കൾക്ക് നല്ല സുഗന്ധമാണ് .
ഇതിന്റെ പൂവ്, കാതൽ തൊലി കറ എന്നിവയാണ് ഔഷധ യോഗ്യമായ ഭാഗങ്ങൾ .വേങ്ങ മരത്തിൽ നിന്നാണ് പ്രസിദ്ധമായ കീനോ എന്ന ഔഷധം വേർതിരിച്ചെടുക്കുന്നത് .പണ്ട് കാലം മുതലേ വേങ്ങ പ്രമേഹരോഗത്തിന് മരുന്നായി ഉപയോഗിച്ചിരുന്നു .പാൻക്രിയാസിൽ ബീറ്റാ കോശങ്ങളെ ഉത്തേജിപ്പിക്കാനുള്ള കഴിവ് വേങ്ങയുടെ ഔഷധങ്ങൾക്ക് ഉണ്ട് .രക്തത്തിലെ പഞ്ചസാരയും കൊഴുപ്പും നിയന്ത്രിക്കാൻ വേങ്ങക്ക് കഴിവുണ്ട് .കൂടാതെ ഇതിന് അണുനാശന ശക്തിയും ഉണ്ട് .കേരളത്തിൽ വലിയ വിലയുള്ള വൃക്ഷങ്ങളുടെ കൂട്ടത്തിൽ വേങ്ങയും ഉണ്ട്.
Share your comments