കടമ്പ് ഒരു കാട്ട് വ്യക്ഷമാണ് .വനത്തിലെ ജലാശയങ്ങളുടെ തീരങ്ങളിലും ഡെൽറ്റ കളിലും നിത്യ ഹരിത വനങ്ങളിലും വളരുന്ന വൃക്ഷമാണ് കടമ്പ് . നമ്മുടെ പുരാണങ്ങളിൽ പലയിടത്തും കടമ്പിനെ കുറിച്ചും ഇവയുടെ ഗുണങ്ങളെ കുറിച്ചും പരാമർശിക്കുന്നുണ്ട് .ജലാശങ്ങളുടെ തീരത്ത് വളരുന്നതിനാൽ ഇവയ്ക്ക് ആറ്റ് തേക്ക് എന്നും പേരുണ്ട് .ഇത് ഒരു ഇല പൊഴിയും വൃക്ഷമാണ് . കൂടുതൽ ഈർപ്പമുള്ള പ്രദേശങ്ങളിൽ ഇവ ഇലപൊഴിക്കാറില്ല .20 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഇവയുടെ തടിക്ക് ഇളം തവിട്ടു നിറമാണ് .അണ്ഡാ കൃതിയിലുള്ള ഇവയുടെ ഇലകൾക്ക് 25 സെ.മീ നീളവും 8 സെ മീ വീതിയും ഉണ്ട് . നാല് വർഷം പ്രായമായ കടമ്പുകൾ പൂവിടാൻ തുടങ്ങും . മഴക്കാലത്താണ് ഇവ പുഷ്പിക്കുന്നത് . ഓറഞ്ച് നിറത്തിൽ കുലകുലയായി വളരുന്ന ഇവയുടെ പൂക്കൾ കാണാൻ നല്ല ഭംഗിയാണ് . ചെറു സുഗന്ധമുള്ള ഇവയുടെ പൂക്കൾക്ക് അഞ്ച് ദളങ്ങളുണ്ട് .പൂന്തോട്ട ങ്ങളിൽ അലങ്കാരത്തിന് വേണ്ടിയും കടമ്പ് വച്ച് പിടിപ്പിക്കാറുണ്ട് .കർണങ്ങളും കേസരങ്ങളും അഞ്ച് വീതം ഉണ്ട് .പൂക്കൾ ദ്വിലിംഗിക ളാണ്. കായ്ക്കൾക്കുള്ളിൽ ധാരാളം വിത്തുകൾ കാണാം . ആഗസ്റ്റ് മാസത്തോടെയാണ് കായ്ക്കൾ പാകമാകുന്നത് .വേഗത്തിൽ വളർന്ന് മരമാകുന്ന ഈ വൃക്ഷങ്ങൾക്ക് അതിശൈത്യം അത്ര നന്നല്ല .ജലാശയങ്ങളിലൂടെയും മറ്റ് ജന്തുക്കളിലൂടെയും ആണ് പുനർഉൽപാദനം നടക്കുന്നത്.
ആററ് തേക്ക് എന്ന് പേരുണ്ടെങ്കിലും വേഗത്തിൽ തടിയാവുന്ന ഈ വൃക്ഷങ്ങൾക്ക് തേക്ക് തടിയുടേത് പോലെയുള്ള ബലം ഇല്ല .എങ്കിലും ഫർണിച്ചർ നിർമ്മാണത്തിന് ഇവ ഉപയോഗിക്കാറുണ്ട് .തീപ്പെട്ടി നിർമ്മാണത്തിനാണ് ഇതിന്റെ തടി കൂടുതലായി ഉപയോഗിച്ച് വരുന്നത് .കടമ്പിന്റെ പട്ട പൂവ് കായ എന്ന് ഔഷധ യോഗ്യമാണ്.കടമ്പിന്റെ പട്ട കഷായം വച്ച് കഴിച്ചാൽ പനി മാറിക്കിട്ടും.കടമ്പിൻ കായയുടെ നീര് പഞ്ചസാര ചേർത്ത് കഴിച്ചാൽ ഉദരരോഗങ്ങൾ ശമിക്കും .കടമ്പിൻ പൂവ് പൂജാകർമ്മങ്ങൾക്ക് ഉപയോഗിച്ച് പോന്നിരുന്നു.
Share your comments