ചന്ദനം മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമാണ്. ഐശ്വര്യം മാത്രമല്ല, സൗന്ദര്യ ഗുണങ്ങൾക്കും പേര് കേട്ടതാണ് ചന്ദനം. സുഗന്ധത്തിലും ഗുണത്തിലുമെല്ലാം മേന്മയേറിയ ചന്ദനം പല പല ഉൽപ്പന്നങ്ങളാക്കി നമ്മുടെ നിത്യജീവിതത്തിലും സ്ഥിര സാന്നിധ്യമാകുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ചർമ്മ പ്രശ്‌നങ്ങൾക്കുള്ള പരിഹാരം: കാപ്പിപ്പൊടിയുടെ ഫേസ്‌പാക്ക്
ചർമ സംരക്ഷണത്തിനും ആയുർവേദ ഗുണങ്ങളടങ്ങിയ ചന്ദനം വളരെ പ്രയോജനകരമാണ്. ഇങ്ങനെ ചന്ദനം ഏതൊക്കെ വിധത്തിലാണ് മുഖസൗന്ദര്യത്തിൽ നിർണായകമാകുന്നതെന്ന് പരിശോധിക്കാം.
മുഖക്കുരു, കറുത്ത പാടുകൾ, കരുവാളിപ്പ് തുടങ്ങിയ ചർമ പ്രശ്നങ്ങൾക്കെല്ലാം ചന്ദത്തിലെ ഘടകങ്ങൾ പരിഹാരമാകുന്നു. തിളക്കമുള്ളതും നല്ല നിറമുള്ളതുമായ ചർമം ആഗ്രഹിക്കുന്നവർക്ക് അതിനാൽ തന്നെ ചന്ദനത്തിലെ പ്രകൃതിദത്ത ഘടകം സഹായിക്കും. ചന്ദനത്തിലെ ആൻറി ഇൻഫ്ലമേറ്ററി, ആന്റിമൈക്രോബയൽ, ആന്റിസെപ്റ്റിക് സവിശേഷതകളും, മുറിവ് ഉണക്കുന്ന ഗുണങ്ങളാണ് സൗന്ദര്യത്തിനും മുഖകാന്തിക്കുമായി പ്രവർത്തിക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: ഈ മരം വെച്ചു പിടിപ്പിച്ചാൽ വര്‍ഷങ്ങൾ കൊണ്ട് ലക്ഷങ്ങൾ പ്രതിമാസ വരുമാനമായി നേടാം!
ശുദ്ധമായ ചന്ദനം പൊടിച്ച് മുഖത്ത് പുരട്ടുന്നതും ചന്ദനതൈലം ഉപയോഗിക്കുന്നതും ചർമത്തിന് നൽകുന്ന സവിശേഷ ഗുണങ്ങൾ എന്തൊക്കെയാണെന്നാണ് ചുവടെ വിശദമാക്കുന്നത്.
1. ചർമത്തിന് യുവത്വം നൽകുന്നു
ചന്ദനത്തിൽ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റിന്റെ സാന്നിധ്യം ഫ്രീ റാഡിക്കലുകളിൽ നിന്നുണ്ടാകുന്ന ചർമ പ്രശ്നങ്ങളെ പ്രതിരോധിക്കുന്നു. ചർമത്തിലെ ചുളിവുകളും പാടുകളും നേർത്ത വരകളും നീക്കം ചെയ്യാനും ഇവ ഉത്തമമാണ്.
2. കരുവാളിപ്പ് നീക്കം ചെയ്യുന്നു
ചന്ദനത്തിന് പൊതുവെ ശരീരത്തിൽ തണുപ്പ് നൽകാനുള്ള കഴിവുണ്ട്. ഈ സവിശേഷത തന്നെയാണ് മുഖത്തെ കരുവാളിപ്പും ചുവന്ന പാടുകളും നീക്കം ചെയ്യാനും സഹായിക്കുന്നത്.
3. മുഖക്കുരു മാറ്റുന്നു
മുഖസൗന്ദര്യത്തിന്റെ പ്രധാന വില്ലനാണ് മുഖക്കുരു. ഈ പ്രശ്നത്തിന് ചന്ദനത്തിൽ അടങ്ങിയിട്ടുള്ള ആന്റി ഇൻഫ്ലമേറ്ററി സവിശേഷതകൾ പരിഹാരമാകുന്നു. പ്രാണികളുടെ കടിയേറ്റുണ്ടാവുന്ന ചർമത്തിലെ പാടുകൾ ഭേദമാക്കാനും ചന്ദനം നല്ലതാണ്.
4. ചൂടിൽ നിന്നും ചർമത്തിന് കവചമാകുന്നു
ചൂടിൽ നിന്നും ചർമത്തിനുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുനതിന് ചന്ദനം നല്ലതാണ്. വേനൽക്കാലത്ത് ചർമ സംരക്ഷണത്തിന് പ്രാധാന്യം കൊടുക്കുന്നവർ തിണർപ്പുകൾ, അസ്വസ്ഥതകൾ എന്നിവയ്ക്കെതിരെ ചന്ദനം പുരട്ടണം.
5. തിളങ്ങുന്ന ചർമം നൽകുന്നു
ആരോഗ്യമുള്ളതും തിളങ്ങുന്നതുമായ ചർമത്തിന് ചന്ദനം കൊണ്ടുള്ള പേസ്റ്റ് ഫേസ് പാക്കായി ഉപയോഗിക്കുക. ഇത് ചർമം വെളുപ്പിക്കാനും സഹായിക്കുന്നതാണ്.
ചന്ദനത്തിലെ സത്ത് പാടുകൾ, ചുളിവുകൾ, വീക്കം, കരപ്പൻ എന്നിവയ്ക്കെതിരെയുള്ള ഒറ്റമൂലി കൂടിയാണ്.
ബന്ധപ്പെട്ട വാർത്തകൾ: ജാതിപത്രിയുടെ ആരോഗ്യഗുണങ്ങൾ
ചന്ദന തൈലം ത്വക്കിന്ഫെ ആരോഗ്യം പോഷിപ്പിക്കുന്നതിനും ചർമത്തിന്റെ ഇലാസ്തികത വർധിപ്പിക്കാനും സഹായിക്കുന്നു. ചർമത്തിലെ പാടുകളും പിഗ്മെന്റേഷനും കുറയാനും ഇത് പ്രകൃതിദത്ത മരുന്നാണ്. ചർമകോശങ്ങൾക്ക് പ്രതിരോധശേഷി നൽകുന്നതിന് ചന്ദനത്തൈലം ഉപയോഗിക്കാം. ചന്ദനം കൊണ്ടുള്ള എണ്ണയും മുഖത്ത് പുരട്ടുന്നത് നല്ലതാണ്. ചന്ദന എണ്ണയുടെ ശക്തമായ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ചർമ പ്രശ്നങ്ങൾക്ക് മികച്ച പരിഹാരമാണ്.
Share your comments