<
  1. Health & Herbs

തൊടിയിലെ അന്തേവാസി; തേൾക്കട ഗുണമോ വിഷമോ?

ഇവയുടെ പൂങ്കുല വളഞ്ഞ് തേളിന്റെ വാലിന്റെ ആകൃതിയുള്ളതിനാലാണ് തേൾക്കട എന്ന പേര് വന്നത്. ഈ പൂക്കൾക്ക് വെള്ള നിറമോ, വെള്ളയും നീലയും കലർന്ന നിറമോ ആയിരിക്കും.

Anju M U
Indian heliotrope
തേൾക്കട/തേക്കട

തേൾക്കട അഥവാ തേക്കട എന്ന് കേട്ടിട്ടുണ്ടോ? ഔഷധമേന്മയുള്ള ഈ ചെടിയുടെ പേര് അധികം കേട്ട് പരിചയമില്ലെങ്കിലും, നമ്മുടെ തൊടിയിലും മറ്റും കണ്ടിട്ടുണ്ടാകും. നിലം പറ്റി വളരുന്ന ഈ സസ്യത്തിനെ നാപ്പച്ച, വേനപ്പച്ച എന്നും വിളിക്കാറുണ്ട്. ഏഷ്യയാണ് തേക്കടയുടെ ജന്മസ്ഥലം.

ബന്ധപ്പെട്ട വാർത്തകൾ: ഔഷധം അശോകം; മേന്മകളറിയാം…

ഹെലിയോട്രോപ്പിയം ഇൻഡിക്കം എന്ന ശാസ്ത്ര നാമമുള്ള ഈ ഔഷധച്ചെടി ബൊറാജിനേസിയെ സസ്യകുടുംബത്തിലെ അംഗമാണ്. നിലം പറ്റി വളരുന്ന ഈ ചെടികൾ അനുകൂല സാഹചര്യമാണെങ്കിൽ നിലം പറ്റിയും വളരുന്നു. അപ്പോൾ ഒന്നരയടിയോളം പൊക്കമായിരിക്കും ഇവയ്ക്ക് ശാഖകളുമുണ്ടാകും.

നിലത്ത് പറ്റിപ്പിടിച്ചു വളരുന്ന സസ്യങ്ങൾക്കാവട്ടെ 20 മുതൽ 25 സെന്റീമീറ്റർ വരെ ഉയരം വരാറുണ്ട്. രോമാവൃതമായ, നീണ്ടുരുണ്ട തണ്ടുകൾ പച്ചനിറത്തിലായിരിക്കും. ഒരു മുട്ടിൽ രണ്ടിലകൾ അഭിമുഖമായി വിന്യസിച്ചിരിക്കുന്നതായും കാണപ്പെടുന്നു. ഇവയുടെ പൂങ്കുല വളഞ്ഞ് തേളിന്റെ വാലിന്റെ ആകൃതിയുള്ളതിനാലാണ് തേൾക്കട എന്ന പേര് വന്നത്. ഈ പൂക്കൾക്ക് വെള്ള നിറമോ, വെള്ളയും നീലയും കലർന്ന നിറമോ ആയിരിക്കും.


ഔഷധമേന്മയിൽ തേക്കട

തേൾക്കടയിലെ ഔഷധഗുണങ്ങളെ കുറിച്ച് വലിയ പ്രചാരം ലഭിച്ചിട്ടില്ല. എന്നാലും ഇതിൽ ഒരുപാട് ഗവേഷണങ്ങൾ നടത്തിയിട്ടുണ്ട്. ഫിലിപ്പൈൻസിലെ നാട്ടുവൈദ്യങ്ങളിൽ ഈ ചെടിക്ക് വലിയ പ്രാധാന്യമുണ്ട്. ആയുർവേദത്തിലും തേൾക്കട മരുന്നായി ഉപയോഗിക്കുന്നു. അരിമ്പാറ, വീക്കം, മുഴകൾ എന്നിവ ചികിത്സിക്കാൻ ഈ ചെടി നൂറ്റാണ്ടുകളായി ഉപയോഗിക്കുന്നു.

ഉഷ്ണമേഖലാ ആഫ്രിക്കയിൽ ഉടനീളം ഇവ വേദനസംഹാരിയായി കണക്കാക്കുന്നു. ചൊറിച്ചിൽ, അൾസർ, തുടങ്ങി പല വിധത്തിലുള്ള ചർമ പ്രശ്നങ്ങൾക്ക് മികച്ച ഉപായമാണ് തേൾക്കട. തേക്കടയുടെ പൊടിച്ച ഇലകളിൽ നിന്ന് ഉണ്ടാക്കുന്ന നീര് മുറിവുകളിൽ പ്രയോഗിക്കാറുണ്ട്. ഇവ ചർമത്തിൽ ഉപയോഗിക്കുന്നതും നല്ലതാണെന്ന് ആയുർവേദം പറയുന്നു.

തേക്കടയിലെ വിഷം

ഗുണങ്ങൾ മാത്രമല്ല, ചിലപ്പോൾ ശരീരത്തിനെ മോശകരമായും ഇവ ബാധിച്ചേക്കാമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. പൂങ്കുലയായി നിൽക്കുമ്പോൾ ഭംഗിയിൽ മാത്രമല്ല, വാനില പോലെയുള്ള സുഗന്ധത്താലും ഇവ ശ്രദ്ധ ആകർഷിക്കുന്നു. ചെടിയുടെ ഇലകളിലും തണ്ടുകളിലും തുടങ്ങി എല്ലാ ഭാഗങ്ങളിലും വിഷം അടങ്ങിയിട്ടുണ്ടെന്ന് തെളിയിച്ചിട്ടുണ്ടെങ്കിലും മനുഷ്യനെ ഇത് വലിയ രീതിയിൽ ഹാനികരമായി ബാധിക്കാറില്ല. പക്ഷേ വലിയ അളവിൽ കഴിച്ചാൽ ശരീരത്തിന് വിനയായേക്കാം.

കുതിരകൾക്ക് തേക്കട ഭക്ഷണമായി നൽകരുതെന്ന് പറയാറുണ്ട്. ഇവയിൽ അടങ്ങിയിട്ടുള്ള വിഷാംശം കരൾ തകരാറിലാക്കുന്നതിലേക്ക് വഴിയൊരുക്കും.
തേൾക്കടയിൽ അടങ്ങിയിട്ടുള്ള പൈറോലിസിഡിൻ ആൽക്കലോയിഡുകൾ അർബുദത്തിന് വഴിവയ്ക്കുമെന്ന് പറയുന്നു. ഇൻഡിസിൻ, എക്കിനിറ്റിൻ, സൂപ്പിനിൻ, ഹെലിയൂറിൻ, ലൈകോസാമിൻ, ഹെലിയോട്രിൻ, എന്നീ രാസവസ്തുക്കളും ഇവയിൽ നിന്ന് വേർതിരിച്ചെടുത്തിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ഇതുപോലെ നമ്മുടെ പാടത്തും പറമ്പിലും ഔഷധ ഗുണങ്ങളുള്ള നാമറിയാതെ പോകുന്ന് നിരവധി ചെടികൾ ആയുർവേദത്തിലെ പ്രധാനികളാണ്. ഇന്നത്തെ ജീവിതശൈലിയിലൂടെ വരുന്ന രോഗങ്ങൾക്ക് പോലും ഇവ പല വിധേന പ്രയോജനകരവുമാണ്.

English Summary: Is Indian heliotrope good or bad to health?

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds