നമ്മുടെ എല്ലാവരുടേയും വീടുകളിൽ കാണുന്ന മരമാണ് പ്ലാവ് അല്ലെ? ചക്കയും മരവും എല്ലാം നമ്മൾ ഉപയോഗിക്കാറുണ്ട്, എന്നാൽ പ്ലാവിലയോ? അത് നമ്മൾ ആടിനോ അല്ലെങ്കിൽ പശുവിനോ ഇട്ട് കൊടുക്കും അല്ലെങ്കിൽ അത് വെട്ടി കളയും. എന്നാൽ പ്ലാവിലയ്ക്കും ഉപയോഗങ്ങൾ ഉണ്ടെന്ന് നിങ്ങൾക്ക് അറിയാമോ? ഒട്ടുമിക്ക ഒരുപാട് ആരോഗ്യ ഗുണങ്ങൾ അടങ്ങിയിരിക്കുന്ന ഇലയാണ് പ്ലാവില.
പണ്ട് സ്പൂണിന് പകരമായി ഉപയോഗിച്ചിരുന്നത് പ്ലാവിലയായിരുന്നു. ഇത് കഞ്ഞി കുടിക്കാൻ സ്പൂണിന് പകരമായി ഉപയോഗിച്ചിരുന്നത് പ്ലാവില ആയിരുന്നു. ഇതിന് ആരോഗ്യ ഗുണങ്ങളും ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. അപ്പോൾ ചക്ക മാത്രമല്ല, പ്ലാവിലയ്ക്കും ഗുണങ്ങളുണ്ട്. ഇത് ഷുഗറിനും, ഗ്യാസ്സ് അസിഡിറ്റി എന്നിവ പോലെയുള്ള പ്രശ്നങ്ങൾക്കും നല്ലതാണ്. മറ്റെന്തൊക്കെ ഔഷധ ഗുണങ്ങളാണ് പ്ലാവിലയ്ക്കുള്ളത്?
പ്ലാവിലയുടെ ഗുണങ്ങൾ എന്തൊക്കെ?
നീർക്കെട്ട് മാറ്റുന്നതിന്
പഴുത്ത വൃത്തിയുള്ള പ്ലാവിലയാണ് വേണ്ടത്. ഇതിൻ്റെ തണ്ടുകളും നാരുകളും എടുക്കണം, ഇത് ചെറിയ കഷ്ണങ്ങളാക്കി മാറ്റുക ശേഷം വെള്ളത്തിലിട്ട് തിളപ്പിക്കാവുന്നതാണ്. അൽപ്പ സമയത്തിന് ശേഷം വെള്ളത്തിൻ്റെ നിറം മാറാൻ തുടങ്ങും, അപ്പോൾ ഇതിനെ അടുപ്പിൽ നിന്ന് വാങ്ങി ഊറ്റിയെടുത്ത് കുടിക്കാവുന്നതാണ് ഇത് നീർക്കെട്ട്, യൂറിനറി ഇൻഫക്ഷൻ എന്നിങ്ങനെയുള്ള ആരോഗ്യ പ്രശ്നങ്ങളെ അകറ്റുന്നു.
ഷുഗറിന്
ഷുഗറിന് വളരെ മികച്ചതാണ് പ്ലാവില എന്ന് നിങ്ങൾക്ക് അറിയുമോ? അതിൻ്റെ ഇലകൾ കൊണ്ട് തോരൻ ഉണ്ടാക്കി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഇതിൻ്റെ തളിരിലകളാണ് എടുക്കേണ്ടത്. ഈ ഇലകൾ ആവി കയറ്റി വേവിച്ച ശേഷം നിങ്ങൾക്ക് ഇത് തോരൻ ഉണ്ടാക്കി കഴിക്കാവുന്നതാണ്. ഇതിലേക്ക് കടുക്, സവാള, പച്ചമുളക്, എന്നിവ ഇട്ട് ഉണ്ടാക്കുന്നത് സ്വാദ് വർധിപ്പിക്കുന്നു. സവാള ഇതിൻ്റെ കൂടെ ചേർക്കുന്നത് പ്രമേഹത്തിനെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. ദിവസേന ഇത്തരത്തിലുള്ള തോരൻ ഉണ്ടാക്കി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലത്. കൂടാതെ പ്ലാവിലയുടെ വെള്ളം ഉണ്ടാക്കി കുടിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു.
ഗ്യാസ്സ് അല്ലെങ്കിൽ അസിഡിറ്റി
ഗ്യാസ്, അസിഡിറ്റി എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ അലട്ടുന്നവർക്ക് ഇത് വളരെ ഗുണപ്രദമാണ്. പ്ലാവില മാത്രമല്ല ജീരകവും ഇതിന് വളരെ നല്ലതാണ്. നന്നായി പഴുത്ത പ്ലാവിലയുടെ ഞെട്ട് നന്നായി ചടച്ച് എടുക്കുക. ഇത് വെള്ളത്തിൽ ഇട്ട് അതിൻ്റെ കൂടെ 2 ടേബിൾ സ്പൂണോളം ജീരകവും ഇട്ട് കൊടുക്കുക. വെള്ളം തിളപ്പിച്ച് പകുതി ആയി കഴിയുമ്പോൾ വാങ്ങി വെക്കാം. ഇത് ചെറു ചൂടോടെ തന്നെ കുടിക്കാവുന്നതാണ്. സാധാരണ വെള്ളം കുടിക്കുന്നത് പോലെ നിങ്ങൾക്ക് പല സമയങ്ങളിൽ ഇത് കുടിക്കാവുന്നതാണ്. ഇത് വയറിനെ തണുപ്പിക്കുന്നു. അസിഡിറ്റിക്ക് മാത്രമല്ല വയറിളക്കം, ഛർദ്ദി എന്നിങ്ങനെയുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും ഇത് വളരെ നല്ലതാണ്.
ഇത് വെറും വയറ്റിൽ കുടിച്ചാൽ ശരീരത്തിലെ തടി കുറയും.
ബന്ധപ്പെട്ട വാർത്തകൾ: മധുരം അമിതമായി കഴിക്കുന്നവർക്ക് പ്രമേഹവും അമിതവണ്ണവുമല്ലാതെ വേറെയുമുണ്ട് വെല്ലുവിളികൾ...
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments