ചക്ക ഇഷ്ടപ്പെടുന്നവര്‍ പോലും ചക്കക്കുരുവിനെ പുറന്തള്ളിക്കളയുകയാണ് സാധാരണ പതിവ്. ഗ്യാസുണ്ടാക്കുന്ന ഭക്ഷണമെന്നതാണ് പലപ്പോഴും കാരണം. ചക്കയ്‌ക്ക് സ്വാദും ആരോഗ്യ ഗുണങ്ങളുമുണ്ടെങ്കിലും ചക്കക്കുരുവിന് ഇതൊന്നും തന്നെയില്ലെന്നു കരുതുന്നവരാണ് പലരും. എന്നാല്‍ ചക്കക്കുരുവിനും ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട. ധാരാളം ആന്റിഓക്‌സിഡന്റുകളും വൈറ്റമിനുകളുമെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്. കാല്‍സ്യം, സിങ്ക്, ഫോസ്‌ഫറസ് തുടങ്ങിയവയെ്‌ലാം ഇതില്‍ പെടുന്നു.
ചക്കയുടെ ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയെന്നു നോക്കാം
* ചര്‍മത്തിലെ ചുളിവുകള്‍ അകറ്റുവാന്‍ ചക്കക്കുരു വളരെ നല്ലതാണ്. ചക്കക്കുരു തണുത്ത പാലിലിട്ടു വയ്‌ക്കുക. ഇത് മുഖത്തു പുരട്ടിയ ശേഷം അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത് മുഖത്തെ ചുളിവുകള്‍ അകറ്റുവാന്‍ നല്ലതുമാണ്.
* ഇതില്‍ ധാരാളം നാരുകള്‍ അടങ്ങയിട്ടുണ്ട്. ഇത് മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ അകറ്റാന്‍ സഹായിക്കും.
* ഇതില്‍ ധാരാളം നാരുകള്‍ അടങ്ങയിട്ടുണ്ട്. ഇത് മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ അകറ്റാന്‍ സഹായിക്കും.
* ദിവസവും ചക്കക്കുരു കഴിയ്‌ക്കുന്നത് മുഖം തിളങ്ങുവാന്‍ സഹായിക്കും. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ തന്നെ കാരണം.
* ആന്റിഓക്‌സിഡന്റുകള്‍ കാരണം ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാനുള്ള കഴിവും ചക്കക്കുരുവിനുണ്ട്.
* ചക്കക്കുരു അരച്ച് പാല്‍, തേന്‍ എന്നിവ ചേര്‍ത്ത മുഖത്തു പുരട്ടുന്നത് മുഖത്തെ വടുക്കള്‍ അകറ്റാന്‍ സഹായിക്കും.
* സ്‌ട്രെസ് കുറയ്‌ക്കാനുള്ള നല്ലൊരു വഴിയാണ് ചക്കക്കുരു കഴിയ്‌ക്കുന്നത്. ഇതുണ്ടാക്കുന്ന ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ തന്നെ കാരണം.
* ഇതിലെ മാംഗനീസ് തലയോടിലെ രക്തചംക്രമണം വര്‍ദ്ധിപ്പിയ്‌ക്കുവാന്‍ സഹായിക്കും. ഇതുകൊണ്ടുതന്നെ മുടി വളര്‍ച്ചയ്‌ക്കും സഹായിക്കും.
* അനീമിയയുള്ളവര്‍ക്കുള്ള നല്ലൊരു പരിഹാരമാണ് ചക്കക്കുരു. ഇതിലെ ഇരുമ്പ് തന്നെയാണ് ഇതിന് സഹായിക്കുന്നത്.
* ചക്കക്കുരുവിലെ വൈറ്റമിന്‍ എ കണ്ണിന്റെ കാഴ്‌ചയ്‌ക്കു നല്ലതാണ്.
Share your comments