ഏറെ ഗുണങ്ങൾ ഉള്ള, തേങ്ങയ്ക്കുള്ളിലെ മൂല്യ വർധിത ഉൽപ്പന്നമായ, തേങ്ങാ പൊങ്ങിൽ നിന്നും പുതിയ ഉൽപ്പന്ന പരീക്ഷണം നടത്താൻ നാളികേര വികസന ബോർഡ്, Coconut Development Board ഇത് ഡിസംബറിൽ നടത്താൻ ആണ് തീരുമാനം. ഇതിന് മുൻപ് തേങ്ങാ പൊങ്ങിൽ നിന്നും മിഠായി വിപണിയിൽ അവതരിപ്പിച്ചിരുന്നു നാളികേര വികസന ബോർഡ്. തേങ്ങയുടെ പൊങ്ങിൽ നിന്നും മികച്ച വരുമാനം കർഷകർക്ക് ലഭിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെയൊരു പരീക്ഷണം നടത്തുന്നത്, പൊങ്ങിൽ നിന്നും ജ്യുസ്, പ്രോട്ടീൻ പൌഡർ തുടങ്ങിയവയാണ് പുതിയതായി നിർമിക്കാൻ തുടങ്ങുന്നത്.
നാളികേര വികസന ബോർഡിന്റെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി Institute of Technology ആണ് പുതിയ സംരഭങ്ങൾ നടത്തുന്നത്. ആദ്യം പുതുതായി പരീക്ഷണം നടത്തിയ ഉൽപ്പന്നത്തിന്റെ സാമ്പിളുകളാണ് വിപണിയിൽ എത്തിക്കുന്നത്. പിന്നീട് ആവശ്യമുള്ളവർക്ക് ടെക്നോളജി നൽകും. ഇത് ചെയ്യുവാനുള്ള പരിശീലനവും സബ്‌സിഡിയും നാളികേര ബോർഡ് നൽകും.
ഇതിനോടകം തേങ്ങയിൽ നിന്നും പനീർ നിർമിച്ചു കഴിഞ്ഞിരിക്കുന്നു, തേങ്ങാ പാൽ, സോയ പാൽ എന്നിവ ചേർത്താണ് പനീർ ഉണ്ടാക്കിയിരിക്കുന്നത്. കോവിഡ് കാലത്തിന്റെ പരിമിതിക്കിടയിലും നിരവധി പേരാണ് ഉൽപ്പന്നങ്ങളുടെ സാങ്കേതിക വിദ്യയെ കുറിച് അറിയാൻ നാളികേര ബോർഡിനെ സമീപിക്കുന്നത്. ചോക്ലേറ്റ്, ചിപ്സ്, കുക്കീസ്, അച്ചാർ എന്നിവയ്ക്ക് ആവശ്യക്കാർ ഏറെ ആണ്.
അടുത്തായി തന്നെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ഉപഭോക്താക്കൾക്കായി പരിശീലനം ആരംഭിക്കുമെന്ന് ബോർഡ് അറിയിച്ചിട്ടുണ്ട്. നാളികേരത്തിൽ നിന്നും നിരവധി മൂല്യ വർധിത ഉൽപ്പന്നങ്ങളാണ് വിപണിയും എത്തിച്ചിരിക്കുന്നത്, ഇതിനൊക്കെ ആവശ്യക്കാർ ഏറെ ആണ്.
തേങ്ങാ പൊങ്ങിന്റെ മികച്ച ആരോഗ്യ ഗുണങ്ങൾ ഇതാ:
-
രോഗപ്രതിരോധ സംവിധാനത്തിന്റെ പിന്തുണയ്ക്കുന്നു: ഇതിൽ ആൻറി വൈറൽ, ആൻറി ബാക്ടീരിയൽ, ആൻറി ഫംഗൽ, ആൻറി പാരസൈറ്റ് എന്നിവ അടങ്ങിയിരിക്കുന്നു,
-
ദ്രുത ഊർജ്ജത്തിന്റെ സ്വാഭാവിക ഉറവിടം പ്രദാനം ചെയ്യുകയും ശാരീരികവും കായികവുമായ പ്രകടനം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
-
ദഹനം മെച്ചപ്പെടുത്തുകയും പോഷകങ്ങൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ ആഗിരണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു
-
ഇൻസുലിൻ സ്രവവും പ്രമേഹവുമായി ബന്ധപ്പെട്ട ലക്ഷണങ്ങളും മെച്ചപ്പെടുത്തുന്നു.
-
ശരീരത്തിലെ ഇൻസുലിൻ കുറയ്ക്കൽ, അകാല വാർദ്ധക്യം, ഡീജനറേറ്റീവ് രോഗങ്ങൾ എന്നിവയ്ക്ക് കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ നീക്കം ചെയ്യുന്നതുമൂലമുള്ള ക്യാൻസറിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു.
-
ഹൃദയാരോഗ്യത്തിനുള്ള സാധ്യത കുറയ്ക്കുകയും നല്ല കൊളസ്ട്രോൾ (എച്ച്ഡിഎൽ) മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
-
തൈറോയ്ഡ് പ്രവർത്തനം പുനഃസ്ഥാപിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു.
-
വൃക്ക രോഗങ്ങളിൽ നിന്നും മൂത്രാശയ അണുബാധയിൽ നിന്നും സംരക്ഷിക്കാൻ സഹായിക്കുന്നു.
-
ശരീരഭാരം കുറയ്ക്കാൻ പ്രോത്സാഹിപ്പിക്കുന്നു.
-
മുടിയും ചർമ്മവും ആരോഗ്യകരവും യുവത്വവും നിലനിർത്താൻ സഹായിക്കുന്നു, ചുളിവുകൾ, ചർമ്മം തൂങ്ങുന്നത്, പ്രായത്തിന്റെ പാടുകൾ എന്നിവ തടയുന്നു, കൂടാതെ സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷണം നൽകുന്നു
Share your comments