അടുക്കളയിലെ ആവശ്യത്തിന് ഉപയോഗിയ്ക്കുന്ന ഒന്നാണ് കടലമാവ്. ഇത് ഉപയോഗിച്ച് പല വിഭവങ്ങളും തയ്യാറാക്കാറുമുണ്ട്. പ്രത്യേകിച്ചു സ്‌നാക്‌സും പലഹാരങ്ങളും. എന്നാല്‍ ഇതു മാത്രമല്ല, കടലമാവിന്റെ ഉപയോഗം. നമ്മുടെ മുതുമുത്തശ്ശിമാരുടെ കാലം മുതലുളള സൗന്ദര്യസംരക്ഷണ വഴി കൂടിയാണിത്. പല ചര്‍മപ്രശ്‌നങ്ങള്‍ക്കുമായി പല തരത്തിലുളള ഫേസ് പായ്ക്കുകള്‍ കടലമാവ് ഉപയോഗിച്ചു തയ്യാറാക്കാം.
തികച്ചും സ്വാഭാവിക വഴിയായതു കൊണ്ടു തന്നെ പാര്‍ശ്വഫലങ്ങള്‍ ഇതുണ്ടാക്കില്ലെന്ന കാര്യത്തില്‍ സംശയവും വേണ്ട. വെളുക്കാനും സണ്‍ടാന്‍ മാറ്റാനുമടക്കമുള്ള പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും നല്ലൊരു പരിഹാരമാണ് കടലമാവ്. കടലമാവ് പല തരത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് എങ്ങനെയാണ് ഉപയോഗിക്കുന്നതെന്നറിയാം.
* സണ്‍ടാൻ - സണ്‍ടാന്‍ മാറ്റാനുള്ള സ്വാഭാവിക പരിഹാരമാണ് കടലമാവ്. 4 ടീസ്പൂണ്‍ കടലമാവ്, 1 ടീസ്പൂണ്‍ ചെറുനാരങ്ങാനീര്, ഒരു ടീസ്പൂണ്‍ തൈര്, ഒരു നുള്ളു മഞ്ഞള്‍എന്നിവ കലര്‍ത്തി പേസ്റ്റാക്കുക. ഇത് മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. വെയിലത്തു പോയി വന്ന് ഇതു ചെയ്താല്‍ കരുവാളിച്ച ചര്‍മത്തിന്റെ നിറം തിരിച്ചു വരും.
* ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിക്കാന്‍ കടലമാവ്, പാല്‍, ചെറുനാരങ്ങാനീര്, മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തി പുരട്ടിയാല്‍ മതിയാകും. നാലു ടീസ്പൂണ്‍ കടലമാവ്, 1 ടീസ്പൂണ്‍ തിളപ്പിയ്ക്കാത്ത പാല്‍, ഒരു ടീസ്പൂണ്‍ ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുക. ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. ഇത് ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കും.
* എണ്ണമയമുള്ള ചര്‍മത്തിനുള്ള പ്രതിവിധി - എണ്ണമയമുള്ള ചര്‍മത്തിനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് കടലമാവ് ഉപയോഗിച്ചുള്ള ഫേസ് പായ്ക്ക്. കടലമാവും പാലും കലര്‍ത്തി മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. ഇത് എണ്ണമയം നീക്കാന്‍ ഏറെ നല്ലതാണ്.
* മുഖക്കുരു മാറാൻ - മുഖക്കുരു പാടുകള്‍ക്കുള്ള പ്രതിവിധി മുഖക്കുരു പാടുകള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് കടലമാവ്. 2 ടീസ്പൂണ്‍ കടലമാവ്, 2 ടീസ്പൂണ്‍ ചന്ദനപ്പൊടി, 1 ടീസ്പൂണ്‍ പാല്‍, ഒരു നുള്ളു മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തി മുഖത്തിടുക. ഉണങ്ങുമ്പോള്‍ കഴുകിക്കളയാം.
* കഴുത്തിലേയും കൈകളിലേയും കറുപ്പു നിറം - കഴുത്തിലേയും കൈകളിലേയും കറുപ്പു നിറം മാറ്റാനും കടലമാവ് കൊണ്ടു ഫേസ് പായ്ക്കുണ്ട്. കടലമാവ്, തൈര്, ചെറുനാരങ്ങാനീര്, മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തിയ മിശ്രിതം പുരട്ടിയാല്‍ മതിയാകും. ഉണങ്ങുമ്പോള്‍ കഴുകി കളയാം.
* മുഖരോമങ്ങൾ അകറ്റാനും മികച്ചൊരു വഴിയാണ് കടലമാവ് ഫേസ്പായ്ക്ക്. കടലമാവ്, ഉലുവാപ്പൊടി എന്നിവ കലര്‍ത്തി രോമമുള്ളിടത്തിടുക. അല്‍പം കഴിയുമ്പോള്‍ പതിയെ സ്‌ക്രബ് ചെയ്തു കഴുകിക്കളയാം. കടലമാവ്, ചെറുനാരങ്ങാനീര്, പാല്‍പ്പാട, ചന്ദനപ്പൊടി എന്നിവ കലര്‍ത്തിയ മിശ്രിതം പുരട്ടുന്നതും ഏറെ നല്ലതാണ്.
* മുഖക്കുരുവിന്റെ പാടുകള്‍ മാറ്റാൻ - മുഖക്കുരുവിന്റെ പാടുകള്‍ അകറ്റാനും ഏറെ നല്ലതാണ് കടലമാവ് മിശ്രിതം. 1 ടേബിള്‍ സ്പൂണ്‍ കടലമാവ്, കാല്‍ ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒന്നര ടേബിള്‍ സ്പൂണ്‍ തൈര് എ്ന്നിവ കലര്‍ത്തി മുഖത്തിടുക. ഇത് ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. ഇത് അടുപ്പിച്ചു ചെയ്താല്‍ ഗുണമുണ്ടാകും
* ബ്ലാക്ക് ഹെഡ്‌സ് അകറ്റാനും കടലമാവ് മിശ്രിതം ഏറെ ന്ല്ലതാണ്. 4 ടേബിള്‍ സ്പൂണ്‍ കടലമാവ്, 2 ടീസ്പൂണ്‍ തൈര്, 1 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, 2 ടീസ്പൂണ്‍ തേന്‍ എന്നിവ കലര്‍ത്തി പുരട്ടുന്നതു ഗുണം നല്‍കും. ഇതു പുരട്ടി 20 മിനിറ്റു കഴിഞ്ഞാല്‍ പതുക്കെ നനച്ചു സ്‌ക്രബ് ചെയ്ത് ഇളംചൂടുവെളളം കൊണ്ടു കഴുകാം.
* കടലമാവ്, ബദാം പൊടിച്ചത്, പാല്‍, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി പുരട്ടുന്നത് മുഖത്തിനു നിറം നല്‍കാനും പാടുകള്‍ നീക്കാനും ഏറെ നല്ലതാണ്. ഇത് അടുപ്പിച്ചു ചെയ്യുക.
* കടലമാവ്, മഞ്ഞള്‍, പാല്‍പ്പാട എന്നിവ കലര്‍ത്തി പുരട്ടുന്നത് വരണ്ട ചര്‍മത്തിനുള്ള നല്ലൊരു പ്രതിവിധിയാണ്. ഇത് സ്വാഭാവികമായ എണ്ണമയം നല്‍കും.
*കടലമാവ് പുരട്ടി കഴുകിയ ശേഷം മുഖത്ത് മോയിസ്ചറൈസര്‍ പുരട്ടുന്നതും ഏറെ നല്ലതാണ്. ഇത് ചര്‍മം കൂടുതല്‍ വരളാതിരിയ്ക്കാന്‍ സഹായിക്കും. എന്നാല്‍ പാല്‍പ്പാട ചേര്‍ത്ത ഫേസ് പായ്ക്കുകള്‍ക്ക് ഇതിന്റെ ആവശ്യമില്ല.
Share your comments