കക്ക പോലെതന്നെ ഭക്ഷ്യയോഗ്യമായ ഒരു ജീവിയാണ് കല്ലുമ്മക്കായ. കേരളത്തിലെ തീരപ്രദേശത്ത് മിക്കയിടങ്ങളിലും ഇവ ഇന്ന് കൃഷി ചെയ്യുന്നു. സാധാരണ കടലിന്റെ പാറക്കെട്ടുകളിൽ ഇവ ഒട്ടിപ്പിടിച്ച് വളരുന്നു.
കക്ക പോലെതന്നെ ഭക്ഷ്യയോഗ്യമായ ഒരു ജീവിയാണ് കല്ലുമ്മക്കായ. കേരളത്തിലെ തീരപ്രദേശത്ത് മിക്കയിടങ്ങളിലും ഇവ ഇന്ന് കൃഷി ചെയ്യുന്നു. സാധാരണ കടലിന്റെ പാറക്കെട്ടുകളിൽ ഇവ ഒട്ടിപ്പിടിച്ച് വളരുന്നു. കേരളത്തിൽ കടുക്ക അഥവാ ഞവണിക്ക എന്ന പേരിലും ഇതറിയപ്പെടുന്നു. കടലിലെ മലിനീകരണത്തെ ഒരു പരിധി വരെ പ്രതിരോധിക്കാൻ കഴിയുന്ന ജീവികളാണ് ഇവ. കടലിൽ അടിയുന്ന മാലിന്യങ്ങളെ ശുദ്ധിയാകാൻ കല്ലുമ്മക്കായക്ക് അതിവിശേഷാൽ കഴിവുണ്ട്.
Gally nuts is an edible creature like the mussel. Today they are cultivated in most parts of the coastal areas of Kerala. They usually cling to the rocks of the sea.
കല്ലുമ്മക്കായ ദിവസവും പരമാവധി 25 ലിറ്റർ വെള്ളം വരെ ശുദ്ധീകരിക്കുന്നു. ജലത്തിൽ ഉണ്ടാകുന്ന മലിനീകരണ തോത് അറിയുവാൻ കല്ലുമ്മക്കായ പരിശോധനയാണ് ഗവേഷകർ മുന്നോട്ട് വെക്കുന്ന രീതി. ഭക്ഷണത്തിനായി പൊതുവെ മൂന്ന് ഇനം കല്ലുമ്മക്കായകൾ ഉപയോഗിക്കാറുണ്ട്. പച്ചനിറം തോടുള്ളത്, തവിട്ടുനിറം പുറന്തോടുള്ളത്, നീല നിറ പുറന്തോടുള്ളത്.
ഭക്ഷ്യ യോഗത്തിനായി കല്ലുമ്മക്കായ ധാരാളം ഉപയോഗിക്കുന്നതിനാൽ ഇതിന് അളവ് കടലിൽ കുറഞ്ഞുവരികയാണ്. ഭക്ഷണപദാർത്ഥം എന്ന രീതിയിൽ കല്ലുമ്മക്കായ ഉപയോഗിക്കുന്ന നമ്മൾ അറിഞ്ഞിരിക്കേണ്ട ഒരു കാര്യമുണ്ട്. വെള്ളത്തിലെ മാലിന്യങ്ങൾ അകത്താക്കുന്ന ഇവയുടെ ശരീരത്തിൽ രാസമാലിന്യങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ ഇതിൻറെ ഉപയോഗം വളരെയധികം ശ്രദ്ധ ചെലുത്തേണ്ട കാര്യമാണ്.
കല്ലുമ്മക്കായയിലെ അപരനെ തിരിച്ചറിയണം
നാടൻ കല്ലുമ്മക്കായയുടെ വിത്ത് ആണെന്ന് തെറ്റിദ്ധരിച്ച് പലയിടങ്ങളിലും കർഷകർ വ്യാപകമായി കൃഷി ചെയ്യുന്ന ഒന്നാണ് സ്ട്രിഗേറ്റ. ഇത് കല്ലുമ്മക്കായയുടെ അതേ കുടുംബത്തിൽ ഉൾപ്പെട്ടതാണെങ്കിലും. ഇത് തീർത്തും അപകടകാരി ആണ്. ഇവ കടലിൽ വളരുമ്പോൾ നാടൻ ഇനങ്ങളുടെ സ്വാഭാവിക വളർച്ച ഇല്ലാതാകുന്നു. ഇവ നാടൻ ഇനത്തിന് മേൽ പറ്റിപ്പിടിച്ച് അതിന് ഓക്സിജൻ കിട്ടാത്ത അവസ്ഥ സംജാതമാകുന്നു. അതുകൊണ്ടുതന്നെ ഫാമിംഗ് മേഖലയിൽ നിന്ന് ഇത് മാറ്റി പുറത്തിട്ട് നശിപ്പിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. നാടൻ കല്ലുമ്മക്കായയിൽ നിന്ന് ഇതിനെ വേറിട്ടു നിർത്തുന്നത് ഒരു കാര്യമാണ് ഇതിന് തോട് കൂർത്തതല്ല.
ആരോഗ്യ സംരക്ഷണത്തിൽ കല്ലുമ്മക്കായ
1. താരതമ്യേനെ കൊഴുപ്പും കലോറിയും കുറഞ്ഞ കല്ലുമ്മക്കായ ഭക്ഷിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിലെ അമിതവണ്ണം ഇല്ലാതാക്കുന്നു.
2. കാൽസ്യം ധാരാളം അടങ്ങിയിരിക്കുന്ന കല്ലുമ്മക്കായ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം വർദ്ധിപ്പിക്കുന്നു.
3. ഒമേഗ ത്രീ ഫാറ്റി ആസിഡ് ധാരാളം ഉള്ള ഇവ ഹൃദയാരോഗ്യത്തിന് മികച്ചതാണ്
4. വന്ധ്യത എന്ന പ്രശ്നം ഇല്ലാതാക്കുവാൻ കല്ലുമ്മക്കായ ദിവസവും കഴിക്കുന്നത് ഉത്തമമാണ്.
5. കല്ലുമ്മക്കായയിൽ 18 ഗ്രാമിൽ അധികം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ ഇതിൻറെ ഉപയോഗം ശരീരത്തിന് പലവിധത്തിൽ നല്ല മാറ്റങ്ങൾ സൃഷ്ടിക്കാൻ കാരണമാകുന്നു.
6. സന്ധിവേദന, പേശിവേദന എന്ന അവസ്ഥകളെല്ലാം പരിഹാരം ആകുവാൻ കല്ലുമ്മക്കായ ഉപയോഗം നല്ലതാണ്.
Share your comments