1. Health & Herbs

വ്യത്യസ്ത ശർക്കരകളും അതിൻ്റെ ഗുണങ്ങളും അറിയാം

ഖജൂർ ഗൂർ എന്നും അറിയപ്പെടുന്ന ഈന്തപ്പനയുടെ സ്രവത്തിൽ നിന്നാണ് ശർക്കര ഉണ്ടാക്കുന്നത്. പൊട്ടാസ്യം, ഇരുമ്പ്, ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവയാൽ നിറഞ്ഞ ഈന്തപ്പന ശർക്കരയ്ക്ക് കടും തവിട്ട് നിറവും ഉരുകുന്ന ഘടനയുമാണ്. പശ്ചിമ ബംഗാളിൽ ഏറെ പ്രചാരമുള്ള ഈ ശർക്കര ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് നിലനിർത്താനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ദഹനത്തെ പ്രോത്സാഹിപ്പിക്കാനും ഇത് സഹായിക്കുന്നു.

Saranya Sasidharan
Know different jaggery and its health benefits
Know different jaggery and its health benefits

നിങ്ങൾ ആരോഗ്യകാര്യത്തിൽ ഉത്കണ്ഠപ്പെടുന്ന ആളാണെങ്കിൽ, പഞ്ചസാരയ്ക്ക് പകരമായി നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ് ശർക്കര. ആന്റിഓക്‌സിഡന്റുകളാലും ആന്റികാർസിനോജെനിക് ഗുണങ്ങളാലും സമ്പുഷ്ടമായ ഈ മധുര പലഹാരം ചില വ്യത്യസ്‌ത വകഭേദങ്ങളിൽ ഇപ്പോൾ വിപണിയിൽ ലഭിക്കും, എന്നാൽ ഇവയെക്കുറിച്ച് നിങ്ങൾക്കറിയാമോ?

ചില വ്യത്യസ്ത തരം ശർക്കരയും അവയുടെ ആരോഗ്യ ഗുണങ്ങളും ഇവിടെ കൊടുക്കുന്നു.

പന ശർക്കര

ഖജൂർ ഗൂർ എന്നും അറിയപ്പെടുന്ന ഈന്തപ്പനയുടെ സ്രവത്തിൽ നിന്നാണ് ശർക്കര ഉണ്ടാക്കുന്നത്. പൊട്ടാസ്യം, ഇരുമ്പ്, ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവയാൽ നിറഞ്ഞ ഈന്തപ്പന ശർക്കരയ്ക്ക് കടും തവിട്ട് നിറവും ഉരുകുന്ന ഘടനയുമാണ്. പശ്ചിമ ബംഗാളിൽ ഏറെ പ്രചാരമുള്ള ഈ ശർക്കര ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് നിലനിർത്താനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ദഹനത്തെ പ്രോത്സാഹിപ്പിക്കാനും ഇത് സഹായിക്കുന്നു.

കരിമ്പ് ശർക്കര

ഇത് കരിമ്പ് ജ്യൂസിൽ നിന്നാണ് ഉണ്ടാക്കിയെടുക്കുന്നത്, കരിമ്പ് ചതച്ചതിന് ശേഷം നീര് വേർതിരിച്ചെടുക്കുന്നു. പിന്നീട് തിളപ്പിച്ച് ഫിൽട്ടർ ചെയ്ത് ശർക്കര ഉണ്ടാക്കിയെടുക്കുന്നു. ഈ ശർക്കര രുചിയിൽ മധുരമാണ്, പക്ഷേ കടിക്കാൻ പ്രയാസമാണ്. ഇളം ഇരുണ്ട തവിട്ട് നിറങ്ങളിൽ ലഭ്യമാണ്, ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു, കരളിലെ വിഷാംശത്തെ ഇല്ലാതാക്കുന്നു, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ അകറ്റി നിർത്തുന്നു.

തേങ്ങ ശർക്കര

തേങ്ങാ നീരിൽ നിന്ന് തയ്യാറാക്കിയ തേങ്ങ ശർക്കരയിൽ ഇരുമ്പും മഗ്നീഷ്യവും ധാരാളമായി അടങ്ങിയിട്ടുണ്ട്, അതിൽ സുക്രോസ് അടങ്ങിയിട്ടില്ല. ഗോവൻ പാചകരീതിയിലും ദക്ഷിണേന്ത്യൻ വിഭവങ്ങളിലും വ്യാപകമായി ഉപയോഗിക്കുന്ന ഈ ശർക്കരയ്ക്ക് കടുപ്പമുള്ളതും ഇരുണ്ട നിറവുമാണ്. കൂടാതെ, തൊണ്ടവേദന, ചുമ, ജലദോഷം എന്നിവയ്‌ക്കെതിരെ ഇത് വളരെ ഫലപ്രദമാണ്. ഇത് വയറിനെ തണുപ്പിക്കാനും സഹായിക്കുന്നു.

മറയൂർ ശർക്കര

കേരളത്തിലെ ഇടുക്കി ജില്ലയിലെ മറയൂർ കരിമ്പ് ഉൽപാദനത്തിന് പരക്കെ അറിയപ്പെടുന്നു. പരമ്പരാഗത സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഉൽപ്പാദിപ്പിക്കുന്ന ഈ ശർക്കര, മറയൂർ, കാന്തല്ലൂർ മേഖലകളിലെ കരിമ്പ് പാടങ്ങളിൽ കൃഷി ചെയ്യുന്നു, ഈ ശർക്കരയ്ക്ക് ഉപ്പ് രസമില്ല ഇത് പൂർണമായും മധുരമാണ്. ദക്ഷിണേന്ത്യയിൽ വ്യാപകമായി ഉപയോഗിക്കുന്ന ഈ ശർക്കര മുതുവ ഗോത്രത്തിലെ കർഷകരാണ് ഉത്പാദിപ്പിക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: ദഹനാരോഗ്യത്തിനായി ഈ ആയുർവേദ ചായകൾ കുടിക്കാം

ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.​
English Summary: Know different jaggery and its health benefits

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds