രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്ന രോഗമാണ് പ്രമേഹം (Diabetes). ഇങ്ങനെ അളവ് പെട്ടെന്നു കൂടുകയും കുറയുകയും ചെയ്യുന്നത് നിങ്ങളുടെ ശരീരത്തെ അപകടത്തിലാക്കിയേക്കാം. നിങ്ങൾ ഒരു പ്രമേഹ രോഗിയാണെങ്കിൽ പഞ്ചസാരയുടെ അളവ് നിയന്ത്രണാധീതമായി അപകടകാരി ആകാതിരിക്കാൻ നന്നായി മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. അതായത്, നിങ്ങൾ ഭക്ഷണത്തിലും പാനീയങ്ങളിലുമെല്ലാം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഒരു ചെറിയ അശ്രദ്ധ പോലും നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാം.
ബന്ധപ്പെട്ട വാർത്തകൾ: സ്ത്രീകളിലെ ആരോഗ്യപ്രശ്നങ്ങൾക്ക് ഈ ഇല പ്രതിവിധി; ചീരയേക്കാൾ അധികഗുണം
രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ അത്യുത്തമമായ പച്ചക്കറിയാണ് പാവയ്ക്ക അഥവാ കയ്പക്ക (Bitter gourd). രുചിയിൽ കയ്പനാണെങ്കിലും ആരോഗ്യത്തിന് വളരെ ഗുണപ്രദമാണ് പാവയ്ക്ക എന്ന് ആയുർവേദ ശാസ്ത്രവും പറയുന്നു. അതായത്, പഞ്ചസാരയുടെ അളവ് കുറയ്ക്കാനായി പാവയ്ക്ക ജ്യൂസ് ആക്കി കുടിക്കുകയോ അതിന്റെ നീര് ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയോ ചെയ്യാം.
പ്രമേഹത്തെ നിയന്ത്രണവിധേയമാക്കാൻ പാവയ്ക്ക എങ്ങനെ ഉപയോഗിക്കാമെന്നും അവയുടെ ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമെന്നും അറിയാം.
പാവയ്ക്ക നീരിന്റെ ഗുണങ്ങൾ (Benefits of Bitter gourd juice)
രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ കയ്പക്ക അല്ലെങ്കിൽ പാവയ്ക്ക ജ്യൂസ് സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക മാത്രമല്ല, ദഹനശക്തിയെ ശക്തിപ്പെടുത്തുന്നതിനും ഇത് വളരെ നല്ലതാണ്. കൂടാതെ, പ്രതിരോധശേഷിക്കും ഹൃദയത്തിനും പാവയ്ക്ക ജ്യൂസ് ഉപയോഗപ്രദമാണ്. പാവയ്ക്ക ജ്യൂസിനോട് താൽപ്പര്യമില്ലാത്തവർക്ക് പ്രമേഹത്തിനെതിരെ പാവയ്ക്കയെ മറ്റൊരു വിധത്തിലും പ്രയോജനപ്പെടുത്താവുന്നതാണ്.
പ്രമേഹത്തിന് പാവയ്ക്കയുടെ വിത്തുകൾ (Bitter gourd seeds for diabetes)
രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ പാവയ്ക്കയുടെ വിത്തുകൾ ഉപയോഗിക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനൊപ്പം രക്തം ശുദ്ധീകരിക്കാനും ഇത് വളരെ പ്രയോജനപ്പെടും.
പ്രമേഹം നിയന്ത്രിക്കുന്നതിന് പുറമെ പാവയ്ക്കയും പാവയ്ക്ക ജ്യൂസും ഇതിന്റെ വിത്തുകളും മറ്റ് നിരവധി ആരോഗ്യമേന്മകൾ നൽകുന്നുണ്ട്. പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിന് ഇത് വളരെ നല്ലതാണ്. മാത്രമല്ല, തലച്ചോറിന്റെ ആരോഗ്യത്തിലും പാവയ്ക്ക് പങ്ക് വഹിക്കുന്നു.
കൂടാതെ പാവയ്ക്ക ഹൃദയത്തിനും അത്യുത്തമമാണ്. പാവയ്ക്ക ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളാൽ സമ്പന്നമായതിനാൽ, രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിന് ഇത് നല്ലതാണ്. അതുകൊണ്ട് തന്നെ ഹൃദയത്തിന്‍റെ ആരോഗ്യത്തിനും പാവയ്ക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിന് ശ്രദ്ധിക്കുക.
പാവയ്ക്ക ആരോഗ്യത്തിന് (Health benefits of bitter gourd)
ഇരുമ്പ് ധാരാളം അടങ്ങിയ പാവയ്ക്കയില്‍ പൊട്ടാസ്യം, വിറ്റാമിന്‍ സി, മഗ്നീഷ്യം, ഫോളേറ്റ് സിങ്ക്, ഫോസ്ഫറസ്, മാംഗനീസ്, ഭക്ഷ്യനാരുകൾ, കാത്സ്യം എന്നീ പോഷക ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ശരീരത്തിന്‍റെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് ഇത് വളരെ സഹായകരമാണ്. മാത്രമല്ല, കരളിന്‍റെയും കണ്ണിന്‍റെയും ആരോഗ്യത്തിനും രക്തസമ്മർദം നിയന്ത്രിക്കാനും പാവയ്ക്ക ഉപയോഗിക്കാം.
പാവയ്ക്കയിൽ നാരുകൾ അഥവാ ഫൈബർ സമ്പന്നമായി അടങ്ങിയിട്ടുള്ളതിനാൽ മലബന്ധം മെച്ചപ്പെടുത്താൻ ഇത് സഹായിക്കും. അതിനാൽ തന്നെ മലബന്ധ പ്രശ്‌നങ്ങൾ നേരിടുന്നവർ പതിവായി പാവയ്ക്ക കഴിക്കുകയാണെങ്കിൽ ഫലം കാണും.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments