നിത്യ ജീവിതത്തിൽ പല സന്ദര്ഭങ്ങളിലും കോലരക്ക് നമുക്ക് ഉപയോഗം വന്നിട്ടുണെങ്കിലും ഇത് എങ്ങനെ നിർമിക്കുന്നു എവിടെ ഉല്പാദിപ്പിക്കുന്നു എന്നൊന്നും അധികം പേർക്കും അറിയില്ല.
നിത്യ ജീവിതത്തിൽ പല സന്ദര്ഭങ്ങളിലും കോലരക്ക് നമുക്ക് ഉപയോഗം വന്നിട്ടുണെങ്കിലും ഇത് എങ്ങനെ നിർമിക്കുന്നു എവിടെ ഉല്പാദിപ്പിക്കുന്നു എന്നൊന്നും അധികം പേർക്കും അറിയില്ല. ലോകത്ത് ലഭ്യമായ അരക്കിന്റെ 90 ശതമാനവും ഇന്ത്യയിലാണ് ഉദ്പാദിപ്പിക്കുന്നത്. ബിഹാർ, പശ്ചിമബംഗാൾ, മധ്യപ്രദേശ്, ഒറീസാ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ ആണ് അരക്കിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉദ്പാദനം ഉള്ളത് കേരളത്തിലും ആദ്യകാലങ്ങളിൽ അരക്കിന്റെ ഉദ്പാദനം നടന്നിരുന്നു. ഇതിന്റെ ഉദ്പാദനം എങ്ങനെ എന്ന് നോക്കാം.
ലാക്കിഫർ ലാക്ക എന്നുപേരുള്ള ഒരു ഷഡ്പദം ഉദ്പാദിപ്പിക്കുന്ന ഒരുതരം പശയാണ് കോലരക്ക്. പൂവം, ഇലന്ത, പ്ലാശ് എന്നെ വൃക്ഷങ്ങളുടെ നീരുറ്റികുടിച്ചാണ് അരക്കുപ്രാണികൾ ജീവിക്കുക. ഈ പ്രാണികൾ ഉദ്പാദിപ്പിക്കുന്ന സ്രവം അവയുടെ ദേഹത്ത് പറ്റിയിരിക്കും. പേന വർഗത്തിലുള്ള പ്രാണികൾ ആണ് അരക്ക് ഉദ്പാദിപ്പിക്കുന്നത്. ഈ കോലരക്ക് ശേഖരിച്ച് ചൂടുള്ള വെള്ളത്തിലോ സോഡിയം കാർബണേറ്റ് ലായനിയിലോ ഇട്ട് കുതിർത്താണ് ചുവന്ന അരക്കുചായം വേർതിരിചെടുക്കുന്നത്. കടുംചുവപ്പ്, കറുപ്പ്, ഓറഞ്ച് എന്നീ വർണങ്ങളിൽ കിട്ടുന്ന ഈ ശുദ്ധമായ അരക്കിൽ ഓറഞ്ചുനിറത്തിൽ ലഭിക്കുന്നതാണ് ഏറ്റവും വിലപിടിച്ച ഇനം.
തുണിത്തരങ്ങൾക്കു ചായം പിടിപ്പിക്കുന്നതിനും തടി, ലോഹം മുതലായവയ്ക്ക് തിളക്കവും കട്ടിയും വർധിപ്പിക്കുന്നതിന് പൗരാണികകാലംമുതലേ അരക്ക് ഉപയോഗപ്പെടുത്തിയിരുന്നു. പലതരം വാർണീഷുകളുടെയും പോളീഷുകളുടെയും അടിസ്ഥാനവസ്തു അരക്കാണ്. ചില ആയുർവേദ ഔഷധങ്ങളിലും എണ്ണകളിലും ശുദ്ധ അരക്ക് ചേർക്കുന്നുണ്ട്.കേരള വന ഗവേഷണ കേന്ദ്രം അരക്ക് വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി അരക്കു പ്രാണികളെ വളർത്തുന്ന്തിനുള്ള ചില പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്.
Share your comments