<
  1. Health & Herbs

കൂവളപ്പഴം രുചിയിലും ഗുണത്തിലും കേമൻ 

ഹൈന്ദവ ആചാരങ്ങളുമായി അടുത്ത് നിൽക്കുന്ന ഒരു വൃക്ഷമാണ് കൂവളം ഇംഗ്ലിഷില്‍ ബ്ലാക്‌ ട്രീ എന്നറിയപ്പെടുന്ന  കൂവളം ഏറെ ഔഷധ മൂല്യമുള്ള ഒരു വൃക്ഷമാണ് ഇത്.

Saritha Bijoy
koovalam

ഹൈന്ദവ ആചാരങ്ങളുമായി അടുത്ത് നിൽക്കുന്ന ഒരു വൃക്ഷമാണ് കൂവളം ഇംഗ്ലിഷില്‍ ബ്ലാക്‌ ട്രീ എന്നറിയപ്പെടുന്ന കൂവളം ഏറെ ഔഷധ മൂല്യമുള്ള ഒരു വൃക്ഷമാണ് ഇത്. ശിവന്റെ ഇഷ്ട വൃക്ഷമെന്ന രീതിയിൽ 'ശിവദ്രുമം' എന്നും ഇതിനെ വിളിക്കാറുണ്ട്. കൂവളത്തിന്റെ ഇല, വേര്, ഫലം എന്നിവയ്ക്ക് ആന്റിബയോട്ടിക് ഗുണങ്ങളുണ്ടെന്ന് പരീക്ഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. കൂവളക്കായ് വേറെ ഏതു മരത്തിലെ കായ്കളെയും,പോലെ ഭക്ഷ്യ യോഗ്യമാണ്. കായിലുണ്ടാകുന്ന ദ്രാവകം പശയായും വാർണിഷ് ഉണ്ടാക്കുന്നതിനും സിമന്റ് കൂട്ടുകളിലും ഉപയോഗിക്കുന്നു.

കൂവളക്കായ് പന്തിന്റെ ആകൃതിയിലുള്ള കട്ടിയുള്ള പുറംതൊടോടു കൂടിയുള്ള ഒന്നാണ്. അകത്ത് പല അറകളിലായി മാംസളമായ മജ്ജയും അവയ്ക്കുള്ളിലായി വിത്തുകളും കാണപ്പെടുന്നു. മാംസളഭാഗത്തിനു മധുരം ഉണ്ടാകും. ഇത് പക്ഷികളും അണ്ണാനും ഭക്ഷണമാക്കാറുണ്ട്.പഴുത്ത കൂവളക്കായ്‌ മധുരവും വാസനയുള്ളതും പോഷകപ്രദവുമാണ്‌. ആപ്പിള്‍, മാതളം എന്നീ പഴങ്ങളിലുള്ളത്ര തന്നെ പോഷകങ്ങള്‍ കൂവളപ്പഴത്തിലുമുണ്ട്‌.മുട്ടയിലെ മഞ്ഞപോലെ ഉള്ള കക്കാമ്പ് ആണ് ഇതിനു ഉള്ളത് . ജ്യൂസ് ഉണ്ടാക്കി കഴിക്കാൻ ഉത്തമം ആണ് കൂവളപ്പഴം. വടക്കേ ഇന്ത്യയിൽ മധുരമുള്ള. കൂവളപഴം സർബത്തുണ്ടാക്കി കഴിക്കാറുണ്ട്. കൂവളക്കായ് വെള്ളം ചേർത്തു ഞരടി പിഴിഞ്ഞ് കുരുനീക്കി സേവിക്കാം. കയ്പുള്ളതാണെങ്കിൽ അൽപം ശർക്കര കുടി ചേർക്കാം. ഇത് വേനൽ കാല അമിത ദാഹത്തിന് ഉത്തമമായ ഒരു സർബത്തണ്.

നിരവധി ആയുർവേദ മരുന്നുകളിൽ കൂവ;കൂവളക്കായ് ഉപയോഗിക്കുന്നു. കൂവളത്തിന്റെ ഇളയ കായ ചുക്കും കൂടി കഷായം വച്ചു കഴിച്ചാൽ ഉദരരോഗങ്ങളും അർശസും ശമിക്കും. ഇളയ കായ ഉണക്കിപൊടിച്ചു വച്ചിരുന്ന് അര ഗ്രാം വീതം സേവിച്ചാൽ അസിഡിറ്റി അൾസർ ഗ്യാസ് ട്രബിൾ മുതലായ ഉദരരോഗങ്ങളെല്ലാം ശമിക്കും. കൂവളക്കായയുടെ മജ്ജ, ഏലത്തരി, പഞ്ചസാര, മലര് ഇവ ചേര്‍ത്ത് അരച്ചു വെച്ചു കഴിച്ചാല്‍ നല്ല വിശപ്പുണ്ടാകും. സാധാരണയായി കൂവളക്കായ്‌ അതിസാരത്തെ നിയന്ത്രിക്കാനാണ്‌ ഉപയോഗിക്കുന്നതെങ്കിലും വിശേഷപ്പെട്ട വിരേചന സഹായിയാണ്‌..വൈകിട്ട് ആഹാരശേഷം ഒരു കൂവളപഴത്തിന്റെ പകുതി സേവിച്ചാൽ ദഹനത്തിനു നല്ലതാണു കൂടാതെ വിരശല്യം , മലബന്ധം എന്നിവ അകറ്റാനും നല്ലതാണ്.

English Summary: koovalam fruit benefits

Like this article?

Hey! I am Saritha Bijoy. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds