തടികുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഒരു സന്തോഷ വാർത്ത പൊണ്ണത്തടി കുറയ്ക്കാൻ കുടംപുളി സഹായിക്കുമെന്ന് പഠനങ്ങൾ. കുടംപുളിയിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത ഘടകം ഹൈഡ്രോ സിട്രിക് ആസിഡ് ആണ് ഇതിനു സഹായിക്കുന്നത്. ശരീരത്തില്‍ രൂപപ്പെടുന്ന കൊഴുപ്പിനെ തടയുകയാണ് ഈ ആസിഡ് ചെയ്യുക.തലച്ചോറിലെ ഉന്മേഷദായിനിയായ ഹോര്‍മോണ്‍. സെറോടോണിന്റെ അളവ് ഉയര്ത്താന്‍ സഹായിക്കുന്നതു കൊണ്ട് ദിവസം മുഴുവനും ഉന്മേനഷത്തോടയിരിക്കാനും കുടംപുളി സഹായിക്കും.തടി കുറയ്ക്കാൻ ആഹാര നിയന്ത്രണം ശീലിക്കുന്നവർക്ക് ഇത് ഗുണംചെയ്യും.
നാം സാധാരണയായി ഉപയോഗിക്കുന്നതു വെയിലത്ത് ഉണക്കി പ്രോസസ് ചെയ്ത് കുടംപുളിയാണ്. പ്രോസസ് ചെയ്യുമ്പോൾ ഹൈഡ്രോ സിട്രിക് ആസിഡ് നഷ്ടപെടുകയായുണ്ടാവുക പലരും തടികുറയ്ക്കാൻ ഉണക്കിയ കുടംപുളി പലരീതിയിൽ കഴിക്കാറുണ്ട് ഇത് വിപരീത ഫലം ചെയ്യും. സ്ഥിരമായി പുളി കഴിക്കുന്നത് കുടലിലെ വ്രണങ്ങളും മറ്റും ഭേദമാക്കുമെങ്കിലും ദഹന പ്രക്രിയയെ ഇത് സാരമായി ബാധിക്കാം .പഴുത്ത കുടമ്പുളിയിലും അതിൽ കാണപ്പെടുന്ന കുരുക്കളിലുമാണ് ഹൈഡ്രോ സിട്രിക് ആസിഡ് കണ്ടുവരുന്നത്. ഇത് വേർതിരിച്ചു എടുക്കുന്നത് സാധ്യമായ കാര്യാമാണ് അതിനാൽ തന്നെ പല മരുന്ന് കമ്പനികളും ഹൈഡ്രോ സിട്രിക് ആസിഡ് അടങ്ങിയിട്ടുള്ള കുടംപുളി സത്ത് ക്യാപ്സ്യൂളുകൾ വിപണിയിൽ എത്തിക്കുന്നുണ്ട്.
Share your comments