ഗ്രാമീണതയുടെ വിശുദ്ധിയോടെ മഞ്ഞണിപ്പട്ട് അണിഞ്ഞു നിൽക്കുന്ന മുക്കുറ്റിപ്പൂക്കൾ ഔഷധ ഗുണങ്ങളുടെ കാര്യത്തിൽ ഏറെ മുൻപന്തിയിലാണ്. ഒരുകാലത്ത് നമ്മുടെ പാടത്തും പറമ്പിലും ധാരാളമായി കണ്ടിരുന്ന ഈ സസ്യം ഇന്ന് മരുന്നിനുപോലും ലഭ്യമാകാത്ത ഒരു അവസ്ഥയാണ് സംജാതമായി കൊണ്ടിരിക്കുന്നത്.
ഗ്രാമീണതയുടെ വിശുദ്ധിയോടെ മഞ്ഞണിപ്പട്ട് അണിഞ്ഞു നിൽക്കുന്ന മുക്കുറ്റിപ്പൂക്കൾ ഔഷധ ഗുണങ്ങളുടെ കാര്യത്തിൽ ഏറെ മുൻപന്തിയിലാണ്. ഒരുകാലത്ത് നമ്മുടെ പാടത്തും പറമ്പിലും ധാരാളമായി കണ്ടിരുന്ന ഈ സസ്യം ഇന്ന് മരുന്നിനുപോലും ലഭ്യമാകാത്ത ഒരു അവസ്ഥയാണ് സംജാതമായി കൊണ്ടിരിക്കുന്നത്. നാട്ടിൻപുറങ്ങളിൽ കാണപ്പെടുന്ന ഇത്തരം സസ്യങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞു, അവ അന്യംനിന്ന് പോകാതെ സംരക്ഷിക്കുവാനും ഉള്ള കടമ നമ്മളിലോരോരുത്തരിലും നിക്ഷിംപ്തമാണ്.
Decorated with the sanctity of the countryside, the mukkutti flowers are at the forefront of medicinal properties. Once found in abundance in our fields and orchards, this plant is now in a state of disrepair.
മുക്കുറ്റിയുടെ ഔഷധ പ്രയോഗങ്ങൾ
1. മുക്കുറ്റി അരച്ച് നെറ്റിയിൽ പുരട്ടുന്നത് വഴി തലവേദന ഇല്ലാതാക്കുന്നു.
2. മുക്കുറ്റി ഇല അരച്ച് നീരെടുത്ത് മുറിവിൽ വച്ച് കെട്ടിയാൽ മുറിവ് പെട്ടെന്ന് ഉണങ്ങുന്നു.
3. മുക്കുറ്റി ഇട്ട് വെന്ത വെള്ളം കുടിച്ചാൽ പ്രമേഹം സാധാരണ നിലയിലാകുമെന്ന് നിരവധി ആയുർവേദ ഗ്രന്ഥത്തിൽ പരാമർശിക്കുന്നു.
4. കടന്നൽ, പഴുതാര തുടങ്ങിയവ കടിച്ചാൽ ഉണ്ടാകുന്ന വിഷം അകറ്റുവാൻ മുക്കുറ്റി സമൂലം ഉപ്പുചേർത്ത് അരച്ച് പുരട്ടാം.
5. മുക്കുറ്റി പുളിക്കാത്ത മോരിൽ അരച്ച് ചേർത്ത് സേവിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റുവാൻ ഏറെ ഉത്തമമാണ്.
6. ഒരു സ്പൂൺ മുക്കുറ്റി ചതച്ച നീരും, ഒരു സ്പൂൺ തേനും ചേർത്ത് ദിവസം രണ്ടു നേരം കഴിച്ചാൽ വിട്ടുമാറാത്ത ചുമ മാറുന്നതാണ്.
Share your comments