<
  1. Health & Herbs

ആരോഗ്യഗുണങ്ങള്‍ നിറഞ്ഞ ലൈറ്റ്യൂസ്

പോഷകങ്ങളുടെ കലവറയായ ലൈറ്റ്യൂസ് എന്ന ഇലക്കറിമലയാളിയുടെ തീന്മേശയിലേക്ക് കടന്നു വന്നിട്ട് അധിക കാലമായിട്ടില്ല.തണുപ്പുള്ള അന്തരീക്ഷത്തില്‍ വളരുന്ന വിളയാണിത്.

KJ Staff
പോഷകങ്ങളുടെ കലവറയായ ലൈറ്റ്യൂസ് എന്ന ഇലക്കറിമലയാളിയുടെ തീന്മേശയിലേക്ക് കടന്നു വന്നിട്ട് അധിക കാലമായിട്ടില്ല.തണുപ്പുള്ള അന്തരീക്ഷത്തില്‍ വളരുന്ന വിളയാണിത്. ഗ്രീന്‍ ലെറ്റ്യൂസ്, ഐസ്ബര്‍ഗ് ലെറ്റ്യൂസ്, ലോലറോസ്, റെഡ്,റോക്കറ്റ് ലെറ്റ്യൂസ്, റൊമൈന്‍, കെയില്‍ തുടങ്ങി വിവിധ ഇനം ലെറ്റ്യൂസുകളുണ്ട് .തിളക്കമുള്ള പച്ചനിറമാണ് ഗ്രീൻ  ലെറ്റ്യൂസ് ഇലകള്‍ക്ക്. ലോലറോസിനും റെഡ് ലെറ്റ്യൂസിനും ചുവപ്പ് കലര്‍ന്നപച്ചനിറം, വീതികുറഞ്ഞ.ഗ്രീൻ  നീളമുള്ള ഇലകളാണ് റോക്കറ്റ് ലെറ്റ്യൂസിന്.ലെറ്റ്യൂസ് സാധാരണ സലാഡുകളിലെ പ്രധാന ഇനമായാണ്  ഉപയോഗിക്കുന്നത്. വേവിക്കാതെ കഴിക്കാമെന്നതിനാല്‍ സൂഷ്മ പോഷകങ്ങളെല്ലാം ലഭിക്കും.

രോഗപ്രതിരോധനത്തിന് സഹായിക്കുന്ന ഫൈറ്റോന്യൂട്രിയന്‍റുകളുടെ കലവറയാണ് ലെറ്റ്യൂസ്.വിറ്റാമിനുകൾ   മഗ്നീഷ്യം, പൊട്ടാസ്യം, കാല്‍സ്യം എന്നിവ ധാരാളമായി ഇവയിൽ അടങ്ങിയിട്ടുണ്ട്. ധാരാളം ഭക്ഷ്യനാരുകളും അടങ്ങിയിട്ടുണ്ട്. കൊഴുപ്പ്  തീരെയില്ല. കലോറിയും കുറവ്. ഇതെല്ലം അമിതവണ്ണം കുറയ്ക്കാന്‍ സഹായകരമായ ഘടകങ്ങളാണ്.


lettuce



വൈറ്റമിന്‍ ബി 6, അയണ്‍, പൊട്ടാസ്യം എന്നിവ വലിയ അളവില്‍അടങ്ങിയിട്ടുള്ള ലെറ്റ്യൂസ് രോഗപ്രതിരോധത്തിന് സഹായിക്കുന്ന ഇലക്കറിയാണ്. ലെറ്റ്യൂസില്‍ അടങ്ങിയ ബീറ്റാകരോട്ടിനും വിറ്റാമിന്‍ സിയും ഹൃദയത്തെ സംരക്ഷിക്കാന്‍ സഹായിക്കും. ഇവ രണ്ടും ചേര്‍ന്ന് കൊളസ്ട്രോള്‍ അടിഞ്ഞ് കൂടുന്നത് തടയുന്നു. അതുവഴി രക്തക്കുഴലില്‍ തടസ്സങ്ങള്‍ വരാതെ സഹായിക്കുന്നു. ലെറ്റ്യൂസ് ഇലകളിലെ വെളുത്ത കറയായ ലക്റ്റുകാറിയം നല്ലഉറക്കത്തിന് സഹായിക്കുന്ന ഘടകമാണ്
ലെറ്റ്യൂസ്  മസ്തിഷ്‌ക ആരോഗ്യത്തിനും,മാനസിക പിരിമുറുക്കം കുറയ്ക്കാനും വളരെ നല്ലതാണ്. പ്രായാധിക്യം മൂലം മസ്തിഷ്‌ക കോശങ്ങള്‍ക്ക് ആശയവിനിമയം നടത്താനുള്ള പ്രയാസം ഒരു പരിധിവരെ പരിഹരിക്കാൻ  ലെറ്റ്യൂസിന് കഴിയും.ഫൈറ്റോന്യൂട്രിയന്‍റുകളുടെ കലവറയുമാണ് ലെറ്റ്യൂസ്. ഫ്ലേവനോയ്‌ഡുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ കാന്‍സറുകളെ തടയാനും കഴിവുണ്ടിതിന്. പ്രായാധിക്യം മൂലം കണ്ണിനുണ്ടാകുന്ന രോഗങ്ങളെ നിയന്ത്രിക്കും. സോഡിയം, കൊഴുപ്പ്, കൊളസ്‌ട്രോള്‍ എന്നിവ ലെറ്റ്യൂസില്‍ കുറവാണ്. നാരുകള്‍ ധാരാളമുള്ളതിനാല്‍ അമിതവണ്ണം തടയാന്‍ സഹായിക്കും. 
English Summary: lettuce

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds