<
  1. Health & Herbs

ഔഷധച്ചീര അഥവാ ബസല്ല (malabar-spinach)

കേരളത്തിന്റെ കാലാവസ്ഥയിൽ സമൃദ്ധമായി വളരുന്ന ഇലക്കറിയാണ് വള്ളി ചീര ,വയല,മലബാർ സ്പിനാഷ് എന്നീ പേരുകളിലറിയപ്പെടുന്ന വസലയിൽ ജീവകം 'എ'യും ഇരുമ്പും കാത്സ്യവും മാംസ്യവും ബീറ്റാ കരോട്ടിൻ എന്നിവയും വള്ളിച്ചീരയുടെ ഇലയിൽ ഉയർന്ന തോതിലുണ്ട്. അടുക്കളത്തോട്ടത്തിൽ വളർത്താവുന്ന ഒരു മികച്ച ചെടിയാണ് വള്ളിച്ചീര. തണ്ടിന് പച്ച നിറമുള്ളതും, വയലറ്റ് നിറമുള്ളതുമായ രണ്ടിനങ്ങളാണ് സാധാരണ കണ്ടുവരുന്നത്.The stalk is usually green or violet.

K B Bainda
ധാരാളം ഔഷധഗുണങ്ങളുള്ള ഒരു ചെടിയാണ് വള്ളിച്ചീര.
ധാരാളം ഔഷധഗുണങ്ങളുള്ള ഒരു ചെടിയാണ് വള്ളിച്ചീര.

കേരളത്തിന്റെ കാലാവസ്ഥയിൽ സമൃദ്ധമായി വളരുന്ന ഇലക്കറിയാണ് വള്ളി ചീര ,വയല,മലബാർ സ്പിനാഷ് എന്നീ പേരുകളിലറിയപ്പെടുന്ന വസലയിൽ ജീവകം 'എ'യും ഇരുമ്പും കാത്സ്യവും മാംസ്യവും ബീറ്റാ കരോട്ടിൻ എന്നിവയും വള്ളിച്ചീരയുടെ ഇലയിൽ ഉയർന്ന തോതിലുണ്ട്. അടുക്കളത്തോട്ടത്തിൽ വളർത്താവുന്ന ഒരു മികച്ച ചെടിയാണ് വള്ളിച്ചീര. തണ്ടിന് പച്ച നിറമുള്ളതും, വയലറ്റ് നിറമുള്ളതുമായ രണ്ടിനങ്ങളാണ് സാധാരണ കണ്ടുവരുന്നത്. പച്ച ഇനമാണ് ഏറെ രുചികരം. ചുവന്ന തണ്ടുള്ളതിനെ ബസെല്ലാ റൂബറാ എന്നും വെള്ളത്തണ്ടുള്ളതിനെ ബസല്ല ആൽബാ എന്നുമാണു വിളിക്കുന്നത്.
ധാരാളം ഔഷധഗുണങ്ങളുള്ള ഒരു ചെടിയാണ് വള്ളിച്ചീര. വള്ളിച്ചീരയുടെ ഇല, തണ്ട് മുതലായ ഔഷധനിർമ്മാണത്തിനായി ഉപയോഗിക്കുണ്ട്.ഇത് തോരനുണ്ടാക്കാനയി അരിയുമ്പോ ചെറിയൊരു പശപശപ്പു് ഉണ്ടാകാറുണ്ട്. അത് കാര്യമാക്കാനില്ല. ചീരയ്ക്കു ഇങ്ങനെ ഇല്ലല്ലോ എന്ന് കരുതും. എന്നാൽ രുചികരമായ തോരൻ കൂട്ടുമ്പോൾ എല്ലാം മറക്കും. അത്ര ടേസ്റ്റി ആണ്.

പടർന്നുവരുന്ന ചെടിയാണ് വള്ളിച്ചീര.
പടർന്നുവരുന്ന ചെടിയാണ് വള്ളിച്ചീര.

മെയ് -ജൂൺ, സപ്തംബർ-ഒക്ടോബർ മാസങ്ങളിലാണ് വള്ളിച്ചീര നടാൻ അനുയോജ്യം സമയം. പല തരത്തിലുള്ള മണ്ണിൽ വളരുമെങ്കിലും മണൽ കലർന്ന മണ്ണാണ് ഉത്തമം. ഒരടി നീളത്തിലുള്ള തണ്ട് നടാനായി ഉപയോഗിക്കാം.ഇവയുടെ കറുത്ത നിറത്തിലുള്ള വിത്തുകളും പുതിയ തൈ ഉണ്ടാക്കാനായി ഉപയോഗിക്കാം. സാധാരണഗതിയിൽ വള്ളിച്ചീരയുടെ ഓരോ മുട്ടിൽ നിന്നും വേരിറങ്ങും. രണ്ട് മുട്ടുകളോടുകൂടിയ തണ്ടുകളെ ബെഡ്ഢിൽ സമാന്തരമായി ഇലകൾ മാത്രം പുറത്തുകാണുന്ന വിധം നടാം. വൈകുന്നേരങ്ങളിൽ നടുന്നതാണുത്തമം.വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യുമ്പോൾ രണ്ട് ചെടികൾ തമ്മിൽ ഒരടി അകലം . പടർന്നുവരുന്ന ചെടിയാണ് വള്ളിച്ചീര. അടിവളമായി കമ്പോസ്റ്റോ ചാണകപ്പൊടിയോ രണ്ടു കിലോഗ്രാം വീതം നൽകാം. പന്തലിട്ട് പടർത്തി ഉല്പാദനം കൂട്ടും. നട്ട് ആറാഴ്ചകൊണ്ട് വിളവ് തരാൻ തുടങ്ങും.
വാതപിത്തരോഗങ്ങൾ, പൊള്ളൽ, അർശസ്സ്, ചർമ്മരോഗങ്ങൾ, ലൈംഗികബലഹീനത, അൾസർ മുതലായ രോഗങ്ങൾക്ക് പ്രതിവിധിയായി ഉപയോഗിക്കുന്നു.

കടപ്പാട്: പള്ളിക്കര കൃഷിഭവൻ

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ബാസില്ല ചീര-ചീരകളിലെ രാജാവ്

English Summary: Lettuce or basalla (malabar-spinach)

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds