1. Health & Herbs

വൃത്തിയും മൃദുലവമായ നഖത്തിന് പുരുഷന്മാർക്കും മാനിക്യൂർ

മൃദുലവും സൗന്ദര്യമുള്ളതുമായ നഖങ്ങൾ സ്ത്രീകൾക്ക് മാത്രമല്ല, പുരുഷ സൗന്ദര്യത്തിനും പ്രധാന ഘടകമാണ്. അതിനാൽ തന്നെ നഖങ്ങളെ വൃത്തിയായി സൂക്ഷിക്കുന്നതിൽ പുരുഷന്മാർക്കും മാനിക്യൂർ ചെയ്യാം. നഖം പൊട്ടുന്നത് പോലുള്ള പ്രശ്നങ്ങൾക്ക് ഇത് ശാശ്വത പരിഹാരം കൂടിയാണ്.

Anju M U
nail
പുരുഷന്മാർക്കും മാനിക്യൂർ ചെയ്യാം...

കൈകളുടെയും നഖങ്ങളുടെയും സൗന്ദര്യം മാത്രമല്ല, ആരോഗ്യമുളള നഖത്തിനും കൈകളിലെ രക്തയോട്ടം വർധിപ്പിക്കാനും അങ്ങനെ പലവിധ ഗുണങ്ങളാണ് മാനിക്യൂറിലൂടെ സാധ്യമാകുന്നത്. കൈകളിലെ മൃതകോശങ്ങളെ നശിപ്പിക്കാനും അണുബാധകളിൽ നിന്ന് പ്രതിരോധമായും മാനിക്യൂർ പ്രവർത്തിക്കും. സലൂണുകളിലോ പാർലറുകളിലോ വീട്ടിലിരുന്നോ മാനിക്യൂർ ചെയ്യാം.

അതുപോലെ, മൃദുലവും സൗന്ദര്യമുള്ളതുമായ നഖങ്ങൾ സ്ത്രീകൾക്ക് മാത്രമല്ല, പുരുഷ സൗന്ദര്യത്തിനും പ്രധാന ഘടകമാണ്.

അതിനാൽ തന്നെ നഖങ്ങളെ വൃത്തിയായി സൂക്ഷിക്കുന്നതിൽ പുരുഷന്മാർക്കും മാനിക്യൂർ ചെയ്യാം. നഖം പൊട്ടുന്നത് പോലുള്ള പ്രശ്നങ്ങൾക്ക് ഇത് ശാശ്വത പരിഹാരം കൂടിയാണ്.

മാനിക്യൂർ ത്വക്കിന് അപകടകാരിയോ?

മാനിക്യൂർ ചെയ്യുമ്പോൾ കൈവിരലുകള്‍ ഇടയ്ക്കിടെ അള്‍ട്രാ വയലറ്റ് രശ്മികളുടെ കീഴില്‍ വയ്ക്കേണ്ടി വരുന്നത് നഖത്തിന് മോശമാണ് എന്ന പ്രചരണം ശരിയല്ല. യു.വി രശ്മികളിലൂടെ ത്വക്ക് രോഗങ്ങളും ചുളിവുകളും ഉണ്ടാകും എന്ന ധാരണയാണ് ഇതിന് പിന്നിൽ.

എന്നാൽ, വെയിൽ കൊള്ളിച്ച് നഖം കറുപ്പിക്കാൻ ഉപയോഗിക്കുന്ന സൂര്യ രശ്മിയിലെ യു.വി രശ്മികളുടെ അതേ കാഠിന്യമാണ് ഇവയ്ക്കുമുള്ളത്.

വീട്ടിലിരുന്നും മാനിക്യൂർ ചെയ്യാം

സലൂണിൽ പോയി മാനിക്യൂർ ചെയ്യാൻ താൽപര്യമില്ലാത്തവർക്ക് വീട്ടിലിരുന്ന് തന്നെ മാനിക്യൂർ ചെയ്യാം. ഇതിനായി മാനിക്യൂർ കിറ്റുകൾ ഓൺലൈനിൽ വാങ്ങാൻ കഴിയും.

വൃത്തിയായി നഖം വെട്ടിയൊതുക്കി, വിരലുകൾ എക്സ്ഫോളിയറ്റ് ചെയ്യുക. ശേഷം നഖങ്ങളെ മോയ്സ്ച്യൂറൈസ് ചെയ്‌ത് പിന്നീട് മാനിക്യൂർ ചെയ്യാം.

മാനിക്യൂറിന്‍റെ പ്രയോജനങ്ങൾ

കമ്പ്യൂട്ടർ അധിഷ്ഠിത ജോലികൾ വർധിച്ചു വരുന്ന കാലത്ത് കൈകളുടെയും നഖങ്ങളുടെയും ആരോഗ്യത്തിനും കരുതൽ നൽകേണ്ടതായുണ്ട്. കീബോർഡിൽ ടൈപ്പ് ചെയ്ത് തളർന്നിരിക്കുകയാണെങ്കിൽ, മാനിക്യൂറിലൂടെ വിരലുകളെയും കൈപ്പത്തിയെയും മസാജ് ചെയ്ത് രക്തയോട്ടം വർധിപ്പിക്കാം. ശാരീരികമായുള്ള സമ്മ൪ദം കുറയ്ക്കാനും ഇത് സഹായിക്കും.

കൂടാതെ, നഖത്തിലുണ്ടാവുന്ന അണുബാധയെ പ്രതിരോധിച്ച് കൈവിരലുകൾക്ക് ആരോഗ്യം ഉറപ്പാക്കാനും മാനിക്യൂറിലൂടെ സാധിക്കും. മൃദുലമായ കൈകൾ സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ നല്ലതാണ്. മിനുസമുള്ള കൈകൾക്ക് മാനിക്യൂർ ഫലപ്രദമാണ്.

കൂടാതെ, പ്രായമേറുമ്പോൾ ചർമത്തിലുണ്ടാകുന്ന ചുളിവുകളിലും വ്യത്യാസം കൊണ്ടുവരാൻ ഇത് സഹായിക്കും. അതായത്, മാനിക്യൂർ ചെയ്യുന്നതിലൂടെ പ്രായം അനുസരിച്ച് നഖങ്ങളിൽ വരുന്ന മാറ്റങ്ങൾ വൈകിപ്പിക്കാനാകും.

പതിവായി നഖം വെട്ടി മിനുക്കി പരിപാലിക്കുന്നവർക്കും അവരുടെ വിരലുകൾ കൂടുതൽ മനോഹരമാക്കാൻ മാനിക്യൂർ ചെയ്യാവുന്നതാണ്. നീളമുള്ള ആകർഷകമായ നഖങ്ങൾ നേടാമെന്നതാണ് ഇതിന്‍റെ സവിശേഷത.

മാനിക്യൂറുകൾ പലവിധം

എങ്ങനെയുള്ള നഖമാണോ ആഗ്രഹിക്കുന്നത് എന്നത് അടിസ്ഥാനമാക്കി പല തരത്തിലുള്ള മാനിക്യൂറുകളുണ്ട്.  ഫ്രഞ്ച് മാനിക്യൂര്‍, ബേസിക് മാനിക്യൂര്‍, ജെല്‍മാനിക്യൂര്‍, അമേരിക്കന്‍ മാനിക്യൂര്‍ എന്നിവയാണ് അവ.

നഖങ്ങൾക്ക് ക്ലാസിക് ഫീല്‍ നല്‍കുന്ന  ഫ്രഞ്ച് മാനിക്യൂർ കൂട്ടത്തിൽ ഏറ്റവും പ്രചാരമേറിയതാണ്. നീണ്ട കാലയളവിലേക്ക് നെയില്‍ പോളിഷിനെ സംരക്ഷിച്ച് നിർത്തുന്നതിന് ജെല്‍മാനിക്യൂര്‍  ഉറപ്പ് നൽകുന്നു. ആദ്യമായി മാനിക്യൂര്‍ ചെയ്യുന്നവര്‍ക്ക് ഏറ്റവു മികച്ച ഓപ്ഷനാണ് ബേസിക് മാനിക്യൂര്‍.

English Summary: Manicure for clean and beautiful nails for men

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters