1. Health & Herbs

പ്രകൃത്യാ ഇൻസുലിൻ അടങ്ങിയ കോവയ്ക്ക ഇങ്ങനെ ഉപയോഗിച്ചാൽ പ്രമേഹം ഇല്ലാതാകും

ദിവസവും നമ്മുടെ ഭക്ഷണത്തിൽ കോവയ്ക്ക ഉൾപ്പെടുത്തിയാൽ ഉള്ള ഗുണങ്ങൾ വിസ്മയാവഹമാണ്. കോവയ്ക്ക ഉപയോഗപ്പെടുത്തി നമ്മൾ ധാരാളം വിഭവങ്ങൾ ഉണ്ടാക്കി തീൻമേശ നിറക്കുന്നണ്ടെങ്കിലും ഇതിന്റെ ഗുണഫലങ്ങളെ കുറിച്ച് അധികം ആർക്കും അറിയില്ല.

Priyanka Menon
കോവയ്ക്ക
കോവയ്ക്ക

ദിവസവും നമ്മുടെ ഭക്ഷണത്തിൽ കോവയ്ക്ക ഉൾപ്പെടുത്തിയാൽ ഉള്ള ഗുണങ്ങൾ വിസ്മയാവഹമാണ്. കോവയ്ക്ക ഉപയോഗപ്പെടുത്തി നമ്മൾ ധാരാളം വിഭവങ്ങൾ ഉണ്ടാക്കി തീൻമേശ നിറക്കുന്നണ്ടെങ്കിലും ഇതിന്റെ ഗുണഫലങ്ങളെ കുറിച്ച് അധികം ആർക്കും അറിയില്ല. ധാരാളം ജലാംശം അടങ്ങിയിരിക്കുന്ന കോവയ്ക്ക ശരീരത്തിന് കുളിർമ പകരുന്നതോടൊപ്പം കൊഴുപ്പ് നീക്കം ചെയ്ത് അമിതവണ്ണത്തെ കുറയ്ക്കുകയും ചെയ്യുന്നു. 

ബന്ധപ്പെട്ട വാർത്തകൾ: കോവലിന്റെ ഔഷധ ഗുണങ്ങൾ

എന്നാൽ കോവയ്ക്ക ഏറ്റവും കൂടുതൽ ഉപയോഗിക്കേണ്ട ഒരു വിഭാഗമാണ് പ്രമേഹരോഗികൾ. പ്രകൃത്യയാ ഇൻസുലിൻ അടങ്ങിയിരിക്കുന്ന ഭക്ഷണ പദാർത്ഥം എന്നാണ് കോവയ്ക്കയെ വിശേഷിപ്പിക്കുന്നത്. ഇൻസുലിന് പകരമായി കോവൽ ഇലയുടെ നീര്, വേരിൽ നിന്നുള്ള സത്ത് എന്നിവ ഉപയോഗിക്കാം. ഇത് ദിവസവും ഉപയോഗിക്കുന്നതുവഴി പ്രമേഹത്തിന്റെ തോത് ക്രമാതീതമായി കുറഞ്ഞു വരുന്നു. അതുകൊണ്ട് പ്രമേഹരോഗികൾ ദിവസവും കോവയ്ക്ക പച്ചയായി കഴിക്കുകയും, ഇതുപയോഗിച്ച് ധാരാളം വിഭവങ്ങൾ തയ്യാറാക്കി കഴിക്കുവാനും ശ്രദ്ധിക്കുക.

The benefits of including ivy gourd in our daily diet are astounding. Although we make a lot of dishes using ivy gourd and fill the dining table, not much is known about its benefits.

ബന്ധപ്പെട്ട വാർത്തകൾ: കോവിഡ് ലോക്ഡൗണിനിടയിൽ കോവയ്ക്ക കൃഷിയിൽ വൻനേട്ടം

നമ്മുടെ ഉപാചയ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുവാനും കോവയ്ക്കയ്ക്ക് കഴിവുണ്ട് നമ്മുടെ ആയുർവേദ, അലോപ്പതി ശാസ്ത്രങ്ങളിൽ ത്വക്ക് രോഗം, മഞ്ഞപ്പിത്തം എന്നീ രോഗങ്ങൾക്ക് ശാശ്വതപരിഹാരമായും, തലച്ചോറിന്റെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടത്തുവാനും കോവയ്ക്കയ്ക്ക് അസാമാന്യ ഗുണങ്ങളുണ്ടെന്ന് പറയുന്നു. കിഡ്നി സ്റ്റോൺ മൂത്രത്തിലൂടെ അലിഞ്ഞു പോകുന്നതിനു വരെ കോവയ്ക്ക ഉപയോഗം കൊണ്ട് സാധ്യമാവുന്നു.

ധാരാളം ഫൈബർ അടങ്ങിയിരിക്കുന്ന ഈ ഭക്ഷണപദാർത്ഥം ദഹനസംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കുകയും, കഫ ദോഷങ്ങൾ ഇല്ലാതാക്കുകയും, രക്തം ശുദ്ധീകരിക്കുകയും ചെയ്യുന്നു. ആന്റി ആക്സിഡന്റുകൾ സമ്പന്നമായ അളവിൽ അടങ്ങിയിരിക്കുന്നതിനാൽ ചർമകാന്തി വർദ്ധിപ്പിക്കുവാനും, രോഗപ്രതിരോധശേഷി ഉയർത്തുവാനും കോവയ്ക്ക ഉപയോഗം നല്ലതാണ്.

ബന്ധപ്പെട്ട വാർത്തകൾ:കോവയ്ക്ക കറിവച്ചും ഇല പൊടിച്ചും ദിവസവും കഴിച്ചുനോക്കൂ; ഈ രോഗങ്ങളെ പ്രതിരോധിക്കാം

English Summary: ivy gourd which contains natural insulin, can be used to eliminate diabetes

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds