മത്സ്യം അല്ലെങ്കിൽ മീൻ കഴിക്കാൻ ഇഷ്ടമില്ലാത്തവർ വളരെ കുറവാണ്, ചെറുതും വലുതുമായ പല തരത്തിലുള്ള മീനുകൾ ഇന്ന് മാർക്കറ്റുകളിൽ ലഭ്യമാണ്. ഇത് വറുത്തും കറിയാക്കിയും നമ്മൾ കഴിക്കുന്നു. എന്നാൽ രുചി മാത്രമാണോ മീനിനുള്ളത്? അല്ല മറിച്ച് ആരോഗ്യഗുണങ്ങളും ഏറെയുണ്ട് മീനിന്!
സത്യത്തിൽ ചുവന്ന മാസ്യം കഴിക്കുന്നതിനുള്ള മികച്ച ബദൽ മാർഗമാണ് മത്സ്യം കഴിക്കുന്നത്. ഹൃദയാരോഗ്യം മുതൽ വിഷാദരോഗത്തിൻ്റെ ലക്ഷണങ്ങൾ കുറയ്ക്കുന്നതിന് ഇത് സഹായിക്കുന്നു.
മത്സ്യത്തിൻ്റെ ആരോഗ്യ ഗുണങ്ങൾ
മത്സ്യത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും ഫാറ്റി ആസിഡുകളും നമുക്ക് ആരോഗ്യഗുണങ്ങൾ നൽകും, മത്സ്യത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി 12 ചുവന്ന രക്താണുക്കളുടെ വളർച്ചയ്ക്കും ഡിഎൻഎ പുനരുൽപാദനത്തിനും നാഡികളുടെ പ്രവർത്തനത്തിനും അത്യന്താപേക്ഷിതമാണ്. ആവശ്യത്തിന് വിറ്റാമിൻ ബി 12 കഴിക്കുന്നത് ഡിമെൻഷ്യ, ഹൃദ്രോഗം എന്നിവയെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു.
പോഷകാഹാരം
മത്സ്യം പ്രോട്ടീൻ്റെ വലിയ ഉറവിടമാണ്, ഇത് ആരോഗ്യകരമായ പേശികൾ, അവയവങ്ങൾ, രക്തക്കുഴലുകൾഎന്നിവ ആരോഗ്യകരമായി നിലനിർത്തുന്നതിന് അത്യന്താപേക്ഷിതമാണ്. കോശവിഭജനം, മുടി വളർച്ച, ഹോർമോൺ സിഗ്നലിംഗ് എന്നിവയെ പിന്തുണയ്ക്കാൻ പ്രോട്ടീൻ സഹായിക്കുന്നു.
മസ്തിഷ്ക ആരോഗ്യം സംരക്ഷിക്കുന്നു
ഓമേഗ ഫാറ്റി ആസിഡുകൾ എന്നറിയപ്പെടുന്ന കൊഴുപ്പ് മത്സ്യത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. തലച്ചോറിൻ്റെ ആരോഗ്യം നിലനിർത്തുന്നതിന് ഈ കൊഴുപ്പുകൾ പ്രധാനമാണ്. ഒമേഗ-3 ഫാറ്റി ആസിഡുകളുടെ കുറവ് തലച്ചോറിൻ്റെ വാർദ്ധക്യത്തെ ത്വരിതപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു, മെമ്മറി നഷ്ടം, വൈജ്ഞാനിക വൈകല്യം തുടങ്ങിയ ലക്ഷണങ്ങൾ ഉൾപ്പെടെയുള്ളവ. വാസ്തവത്തിൽ, ഈ കുറഞ്ഞ അളവിലുള്ള ഒമേഗ ഫാറ്റി ആസിഡുകൾ പ്രായമാകുമ്പോൾ മസ്തിഷ്ക ചുരുങ്ങലുമായി ബന്ധപ്പെട്ടിരിക്കുന്നു.
വിഷാദരോഗത്തിനുള്ള സാധ്യത കുറയുന്നു
മാനസികാരോഗ്യത്തിനും ഒമേഗ ഫാറ്റി ആസിഡുകൾ ഗുണം ചെയ്യും. ഒമേഗ -3 ഫാറ്റി ആസിഡുകൾ വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒമേഗ ഫാറ്റി ആസിഡുകൾ ചില ആൻറി-ഡിപ്രസന്റ് മരുന്നുകളുടെ വർദ്ധിച്ച ഫലപ്രാപ്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു , ഒരുപക്ഷേ ഈ കൊഴുപ്പുകൾ നിങ്ങളുടെ തലച്ചോറിനെ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ സഹായിക്കുന്നു.
എന്നിരുന്നാലും ശ്രദ്ധിക്കണം
മത്സ്യം ആരോഗ്യകരമാണ് എങ്കിലും നിങ്ങൾ കഴിക്കുന്ന മത്സ്യം എവിടെ നിന്നാണ് പിടിച്ചതെന്ന് പരിശോദിക്കേണ്ടതാണ്. സമുദ്രത്തിൽ നിന്ന് പിടിക്കപ്പെടുന്ന പല മത്സ്യങ്ങളിലും മെർക്കുറി കൂടുതലാണ്. ഇത് വലിയ അളവിൽ വിഷാംശം ഉണ്ടാക്കും. വളർത്തു മത്സ്യങ്ങളിലും കൊഴുപ്പ് കുറഞ്ഞ മത്സ്യങ്ങളിലും മെർക്കുറി കുറവായിരിക്കാൻ സാധ്യത കൂടുതലാണ്.
ബന്ധപ്പെട്ട വാർത്തകൾ: തൈറോയ്ഡ് വരാതിരിക്കാൻ സഹായിക്കുന്ന ചില ടിപ്പുകൾ
Share your comments