
പണ്ട് കാലത്ത് നമ്മുടെ തൊടികളിൽ കാണപ്പെടുന്ന ചെടികൾക്ക് ഒട്ടേറെ ആരോഗ്യ ഗുണങ്ങൾ ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ പണ്ട് കാലത്ത് ജീവിച്ചിരുന്നവർക്ക് പ്രത്യേകിച്ച് അസുഖങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ കാലം മാറിയതോടെ തൊടികൾ ഇല്ലാതായി. മുറ്റത്ത് കാണപ്പെടുന്ന ചെടികൾ ഒക്കെ തന്നെ മൺമറഞ്ഞ് പോയി.
ഇത്തരത്തിലുള്ള ചെടികൾ പ്രകൃതി അറിഞ്ഞ് നൽകുന്ന ഔഷദങ്ങളാണ്. പല തരത്തിലുള്ള രോഗങ്ങൾക്കാണ് ഇവ ഉപയോഗിക്കുന്നത്.
അങ്ങനെയുള്ള ഒന്നാണ് കമ്മ്യൂണിസ്റ്റ് പച്ച എന്നാൽ ഇതിനെ എമുപ്പച്ച, ആപ്പ ഇല എന്നൊക്കെ പറയുന്നവരുണ്ട്. ശരീരത്തിൽ ഉണ്ടാകുന്ന അപകടമില്ലാത്ത മുറിവുകളെ ഉണക്കുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്. എന്നാൽ ഇതല്ലാതെ ഇതിന് പല തരത്തിലുള്ള ഗുണങ്ങങ്ങൾ ഉണ്ട്.
പല തരത്തിലുള്ള രോഗങ്ങൾക്കുള്ള ഔഷദ സസ്യമാണ് ഇത്. കാൽസ്യം, മാംഗനീസ്, ടാനിനുകൾ, അയേൺ, സാപോനിയൻസ്, ഫൈറ്റിക്ക് ആസിഡ്, എന്നിങ്ങനെ തുടങ്ങിയ പോഷണങ്ങളും അടങ്ങിയ ഒന്നാണിത്. അത് കൊണ്ട് തന്നെ ഇത് കൊളസ്ട്രോളിനും, പ്രമേഹത്തിനും ഒക്കെ ഉപയോഗിക്കാറുണ്ട്.
എന്തൊക്കെ ഗുണങ്ങളാണ് കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇലകൾക്ക് ഉള്ളത്?
1. മുറിവിന്
പണ്ട് മുറിവിന് വേണ്ടി ഉപയോഗിച്ചിരുന്നത് കമ്മ്യൂണിസ്റ്റ് പച്ചയായിരുന്നു. ഇതിൻ്റെ ഇല കയ്യിലിട്ട് ഞരടി അതിൻ്റെ നീര് എടുക്കാം. ശേഷം ഈ നീര് മുറിവ് ഉണ്ടായ സ്ഥലത്ത് ഇറ്റിക്കുക. മുറിവ് കരിയുമെന്നാണ് പറയുന്നത്. എന്നാൽ ഇത് ചെറിയ മുറിവുകൾക്കാണ് ഉപയോഗിക്കുന്നത്.
2. കൊളസ്ട്രോൾ
കമ്മ്യൂണിസ്റ്റ് പച്ച കൊളസ്ട്രോൾ കുറയ്ക്കുന്നതിന് വളരെ നല്ലതാണ്. ഇത് എൽ.ഡി.എൽ നെ കുറയക്കുന്നു, ഇതിൻ്റെ ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്.
3. കിഡ്നിയുടെ ആരോഗ്യത്തിന്
കിഡ്നിയുടെ ആരോഗ്യത്തിനും അത് പോലെ തന്നെ വയറിൻ്റെ ആരോഗ്യത്തിനും വളരെ നല്ലതാണ് ഇത്, കിഡ്നിയിലെ ടോക്സിനുകൾ നീക്കുന്നതിന് അത്യുത്തമാണ്. മാത്രമല്ല മൂത്ര വിസർജനത്തിനും, അണുബാധകൾക്കും എല്ലാം ഇത് വളരെ നല്ലതാണ്. വയറ്റിലെ ആസിഡിൻ്റെ തോത് ആൽക്കലൈനാക്കി പിഎച്ച് തോത് നില നിർത്തുന്നു, അങ്ങനെ അൾസർ പോലുള്ള അവസ്ഥകൾക്കും വളരെ നല്ലതാണ് ഇത്. കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇല ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കാവുന്നതാണ്.
4. യൂറിക്ക് ആസിഡ്
ശരീരത്തിലെ യൂറിക്ക് ആസിഡ് കുറയ്ക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് കമ്മ്യൂണിസ്റ്റ് പച്ച. ഇത് ശരീരത്തിലെ വീക്കം തടയുന്നു. ഇതിൻ്റെ വെള്ളം കുടിക്കാം, അല്ലെങ്കിൽ ഇത് അരച്ചെടുത്ത് വീക്കം ഉള്ളിടത്ത് പുരട്ടാം.
5. പ്രമേഹത്തിന്
പ്രമേഹത്തിനുള്ള നല്ലൊരു പ്രതിവിധിയാണ് ആ ചെടി. രക്തത്തിലെ ഇൻസുലിൻ്റെ പ്രവർത്തനം കൃത്യമാക്കി കൊണ്ട് ഗ്ലൂക്കോസ് തോത് കുറയ്ക്കാൻ സഹായിക്കുന്നു. പ്രമേഹ രോഗികൾക്ക് ഇത് ഇട്ട് തിളപ്പിച്ച വെള്ളം അല്ലെങ്കിൽ ചായ എന്നിവ ഒക്കെ കുടിക്കാവുന്നതാണ്.
6. ക്യാൻസർ
ആൻ്റി ഓക്സിഡൻ്റ് ഗുണങ്ങൾ അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ ടോക്സിനുകൾ നീക്കുന്നു. അങ്ങനെ ക്യാൻസർ പോലുള്ള അസുഖങ്ങളെ നിയന്ത്രിക്കുന്നു.
NB: ഇപ്പറഞ്ഞവ എല്ലാം തന്നെ നാട്ട് വൈദ്യത്തെ അടിസ്ഥാനമാക്കി ഉള്ളതാണ്.
ബന്ധപ്പെട്ട വാർത്തകൾ :ഉരുളക്കിഴങ്ങ് തരുന്ന ആരോഗ്യം കൂടി അറിയണ്ടേ?
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് [email protected] എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments