<
  1. Health & Herbs

ഉണക്കമുന്തിരിയുടെ ഔഷധ ഗുണങ്ങൾ.

കറുത്ത കുരുവുള്ള ഉണക്കമുന്തിരി ഔഷധവീര്യമുള്ളതാണ്.മലബന്ധം ,മൂത്രതടസ്സം പിത്ത സംബന്ധമായ രോഗം എന്നിവ അകറ്റാനുള്ള സിദ്ധ ഔഷധമാണ് മുന്തിരി

K B Bainda
അനീമിയയെ തടയുന്നു.ത്വക്ക് രോഗങ്ങൾക്ക് നല്ലതാണ്.
അനീമിയയെ തടയുന്നു.ത്വക്ക് രോഗങ്ങൾക്ക് നല്ലതാണ്.

കറുത്ത കുരുവുള്ള ഉണക്കമുന്തിരി ഔഷധവീര്യമുള്ളതാണ്.മലബന്ധം ,മൂത്രതടസ്സം പിത്ത സംബന്ധമായ രോഗം എന്നിവ അകറ്റാനുള്ള സിദ്ധ ഔഷധമാണ് മുന്തിരി.

കുറച്ച് ഉണക്കമുന്തിരി ഒരു രാത്രി മുഴുവനും വെള്ളത്തിൽ ഇട്ട് വെച്ചിട്ട് രാവിലെ എടുത്ത് പിഴിഞ്ഞ് മൂന്ന് ഔൺസ് വീതം കഴിച്ചാൽ ഉണ്ടാകുന്ന ഗുണങ്ങൾ.

1)ഹാർട്ട് സംബന്ധമായ പ്രശ്നങ്ങൾക്ക് നല്ലതാണ്.

2) വയറ്റിൽ ട്യൂമർ വളരുന്നതിനെ തടയും.

3) കുടൽ ക്യാൻസറിനെ തടയും.

4) രക്തകുറവിന് ഉത്തമം.

5) കണ്ണുകൾക്ക് കാഴ്ചശക്തിയും അതിൻ്റെ ആരോഗ്യവും വർദ്ധിക്കും.

6) എല്ല് തേയ്മാനത്തിന് നല്ലതാണ്.

7) അസിഡിറ്റിക്ക് നല്ലതാണ്.

8) ദഹനപ്രിക്രിയ വർദ്ധിക്കുന്നതിനും മലബന്ധം മാറുന്നതിനും.

9) കൊളസ്ട്രോളിന് ഉത്തമം.

10 )ദോഷകരമായ ബാക്ടീരിയ കളെ അകറ്റി ശ്വാസ ദുർഗന്ധം അകറ്റാൻ നല്ലതാണ്.

കുട്ടികൾ നല്ല ആരോഗ്യവും ഉൻമേഷവും സൗന്ദര്യവും നിറവും ഉള്ളവരായി വളരാൻ മുന്തിരിങ്ങാനീരിനൊപ്പം തേനും ചേർത്ത് ദിവസേന കൊടുത്താൽ മതിയാകുന്നതാണ്.ഗർഭിണികൾക്കും നല്ലതാണ്.അനീമിയയെ തടയുന്നു.ത്വക്ക് രോഗങ്ങൾക്ക് നല്ലതാണ്.വരണ്ട ചർമ്മം ഇല്ലാതാക്കാൻ ഏറെ ഉപകാരപ്രദം.

മുടിയുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നത് മുതല്‍ നിങ്ങളുടെ രക്തം ശുദ്ധീകരിക്കുന്നത് വരെ, ആരോഗ്യവും സൗന്ദര്യവും നല്‍കും. പ്രകൃതിദത്ത ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ ഇത് ഇരുമ്പിന്റെ സമ്പന്നമായ ഉറവിടമാണ്. ഇത് നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ ചേര്‍ക്കുക, പ്രഭാതഭക്ഷണത്തില്‍ ഇത് ചേര്‍ക്കാവുന്നതാണ്. അതിന് വേണ്ടി എല്ലാ ദിവസവും രാവിലെ തലേ ദിവസം വെള്ളത്തില്‍ കുതിര്‍ത്ത ഉണക്കമുന്തിരിയും വെള്ളവും കഴിക്കുന്നത് നല്ലതാണ്. ഇതില്‍ വിറ്റാമിന്‍ സി കൂടുതലാണ്. കറുത്ത ഉണക്കമുന്തിരി പതിവായി കഴിക്കുന്നത് രോമകൂപങ്ങളെ ഉത്തേജിപ്പിക്കുകയും മുടിയുടെ അകാല നരയെ തടയുകയും മുടി കൊഴിച്ചില്‍ തടയുകയും ചെയ്യും.

English Summary: Medicinal properties of raisins.

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds