1. Health & Herbs

ആർത്തവ ദിവസത്തെ വേദന കുറയ്ക്കാൻ ഹീറ്റ് തെറാപ്പി, കൂടുതൽ അറിയാം...

കഠിനമായ ആർത്തവ വേദന നിങ്ങളുടെ കാര്യക്ഷമതയെ മോശമായി ബാധിക്കും. ആർത്തവ വേദനയ്ക്ക് സാധാരണയായി ഉപയോഗിക്കുന്ന ഒരു പ്രതിവിധിയാണ് ഹീറ്റ് തെറാപ്പി.

Raveena M Prakash
Menstrual Cramps remedies: heat therapy, lets find out more!
Menstrual Cramps remedies: heat therapy, lets find out more!

സ്ത്രീകളിലുണ്ടാവുന്ന കഠിനമായ ആർത്തവ വേദന, അവരുടെ കാര്യക്ഷമതയെ മോശമായി ബാധിക്കുന്നു. സ്ത്രീകളിൽ എല്ലാമാസവും സംഭവിക്കുന്ന ഒരു പ്രതിഭാസമാണ് ആർത്തവം. ആർത്തവ വേദനയ്ക്ക് സാധാരണയായി ഉപയോഗിക്കുന്ന ഒരു പ്രതിവിധിയാണ് ഹീറ്റ് തെറാപ്പി. അടിവയറ്റിലെ വേദനയോ, ഞെരുക്കമോ ആണ് പലപ്പോഴും ആർത്തവ വേദനയുടെ സവിശേഷത. ആർത്തവചക്രത്തിന് തൊട്ടുമുമ്പോ, ആർത്തവ സമയത്തോ സ്ത്രീകൾക്ക് ഈ വേദന തീവ്രമായി അനുഭവപ്പെടുന്നു. ചിലവർക്ക് ആർത്തവസമയത്ത് നേരിയ വേദന അനുഭവപ്പെടുന്നു. മറുവശത്ത്, മറ്റുള്ളവർക്ക് കഠിനമായ വേദന അനുഭവപ്പെടുന്നു. പ്രത്യുൽപാദന പ്രായത്തിലുള്ള സ്ത്രീകളിൽ ഇങ്ങനെ അനുഭവപ്പെടുന്നത് വളരെ സാധാരണമാണ്.

ഇത് ദൈനംദിന പ്രവർത്തനങ്ങളെ വളരെയധികം തടസ്സപ്പെടുത്തുന്നു. വേദനസംഹാരികൾ കഴിക്കുന്നത് കൂടാതെ, സ്വാഭാവികമായി ആർത്തവ വേദന നിയന്ത്രിക്കാൻ സഹായിക്കുന്ന നിരവധി പരിഹാരങ്ങളുണ്ട്. ആർത്തവസമയത്ത്, വേദന ഇല്ലാതാക്കാൻ സഹായിക്കുന്ന പരിഹാരങ്ങളിൽ ഒന്നാണ് ഹീറ്റ് തെറാപ്പി. ഹീറ്റ് തെറാപ്പി, നിങ്ങളെ എങ്ങനെ സഹായിക്കുമെന്ന് നോക്കാം. വേദനാജനകമായ ആർത്തവ വേദന (ഡിസ്മനോറിയ), അടിവയറ്റിൽ വേദനയോ, നടുവേദനയോ വയറു വേദനയ്ക് കാരണമാകുന്നു.  അത് പിന്നീട് കാലുകളിലേക്ക് പ്രസരിക്കുകയും ചെയ്യുന്നു. ചിലവർക്ക് വേദനയോടൊപ്പം, ഛർദ്ദി, വയറിളക്കം, തലവേദന, ഓക്കാനം, ധാരാളം വിയർപ്പ്, എന്നി ലക്ഷണങ്ങൾ അനുഭവപ്പെടാറുണ്ട്. 

വേദനയുടെ കാരണം: 

പെൽവിക് ഞെരുക്കവും, നീര് കെട്ടുന്നത് മൂലമാണ് ആർത്തവസമയത്ത് വേദന ഉണ്ടാകുന്നത്, ഇത് ഞരമ്പുകളുടെ ഞെരുക്കത്തിനും, പേശീവലിവിനും കാരണമാകുന്നു.

ഹീറ്റ് തെറാപ്പിയുടെ ഗുണങ്ങൾ:

ചൂട് നിലനിർത്തുന്ന ഹീറ്റ് പാഡ്, ചൂടുള്ള ടവലുകൾ, ചൂടുവെള്ള ബാഗുകൾ വയറിനു മുകളിൽ വെക്കുന്നത് മൂലം, അത് പെൽവിക് മസിലുകളുടെ പിരിമുറുക്കം ഒഴിവാക്കാനും, അവിടെ ഉണ്ടായിട്ടുള്ള നീര് ഇല്ലാതാക്കാനും സഹായിക്കുന്നു. ഹീറ്റ് തെറാപ്പി, അടിവയറ്റിലെ വീക്കം ഒഴിവാക്കാനും, അതിന് ചുറ്റുമുള്ള രക്തചംക്രമണം വർദ്ധിപ്പിക്കാനും ഇത് ഉപയോഗിക്കുന്നത് സഹായിക്കുന്നു. ചില സ്ത്രീകൾക്ക് നീർവീക്കവും നാഡീ ഞരമ്പുകൾ വലിഞ്ഞു മുറുകുന്നതായും അനുഭവപ്പെടാറുണ്ട്. ഈ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന ഒരു മികച്ച രീതിയാണ് ഹീറ്റ് തെറാപ്പി.

ബന്ധപ്പെട്ട വാർത്തകൾ: Hyperthermia: ശരീരത്തിന്റെ ചൂട് കുറയ്ക്കുന്ന ഭക്ഷണങ്ങൾ കഴിച്ച് ഹൈപ്പർതേർമിയ ഒഴിവാക്കാം

Pic Courtesy: Pexels.com

English Summary: Menstrual Cramps remedies: heat therapy, lets find out more!

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds