നമ്മുടെ വഴിയോരങ്ങളിലും പറമ്പുകളിലും ധാരാളമായി കാണപ്പെടുന്ന ഒരു സസ്യമാണ് തൊട്ടാവാടി. എന്നാൽ ഇതിനു ചില ഔഷധപ്രയോഗങ്ങൾ ഉണ്ടെന്ന് നമ്മളിൽ പലർക്കും അറിയുന്നില്ല. നിരവധി രോഗങ്ങൾക്ക് പരിഹാരം ആകുവാൻ സാധിക്കുന്ന തൊട്ടാവാടിയുടെ പ്രാധാന്യത്തെക്കുറിച്ച് നാം ഇന്നും ബോധവാന്മാർ ആയിട്ടില്ല.
തൊട്ടാവാടി കൊണ്ടുള്ള ഔഷധപ്രയോഗങ്ങൾ എന്തൊക്കെ എന്ന് നോക്കാം
1. ശ്വസന സംബന്ധമായ പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് തൊട്ടാവാടിയുടെ ഇല പിഴിഞ്ഞെടുത്ത സ്വരസം കരിക്കിൻ വെള്ളത്തിൽ ചേർത്ത് സേവിക്കുന്നത് ഉത്തമമാണ്.
2. സോറിയാസിസ് അടക്കം നിരവധി ചർമരോഗങ്ങൾ പരിഹരിക്കുവാൻ തൊട്ടാവാടി എണ്ണകാച്ചി മുടങ്ങാതെ 90 ദിവസം പുരട്ടിയാൽ ഭേദമാകും.
3. പ്രമേഹ ബാധിതർക്ക് തൊട്ടാവാടിയുടെ ഇല പിഴിഞ്ഞെടുത്ത നീര് ഒരു ഔൺസ് വീതം നിത്യവും രാവിലെ മുടങ്ങാതെ സേവിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമാക്കാൻ നല്ലതാണ്.
4. അതിസാരം മാറുവാൻ തൊട്ടാവാടിയും താർതാവലും ഒരുമിച്ച് കിഴി കെട്ടി അരിയോടൊപ്പം ഇട്ട് കഞ്ഞി വെച്ച് കുടിക്കുന്നത് ഉത്തമമാണ്.
5. സന്ധിവേദന അകറ്റുവാൻ ഇത് സമൂലം അരച്ച് പുരട്ടുന്നത് ഉത്തമമാണ്.
6. അഞ്ചുഗ്രാം തൊട്ടാവാടി ഇല വെള്ളത്തിൽ തിളപ്പിച്ചത് കിടക്കാൻ നേരത്ത് കഴിച്ചാൽ ഉറക്കമില്ലായ്മ എന്ന പ്രശ്നം പരിഹരിക്കാം.
7. ഇതിൻറെ കഫശല്യം മാറുവാൻ ഇതിൻറെ പേര് ഉണക്കിപ്പൊടിച്ചത് കഴിക്കുന്നത് നല്ലതാണ്.
8. മുറിവുകൾ പെട്ടെന്ന് ഭേദമാക്കുവാൻ ഇതിൻറെ ഇല അരച്ച് പുരട്ടുന്നത് നല്ലതാണ്.
mimosa is a plant that is abundant in our roadsides and fields. But many of us are not aware that there are some remedies for this
9. വയറിളക്കം പനി എന്നിവയ്ക്ക് മരുന്ന് തൊട്ടാവാടി കഷായം ഉപയോഗിക്കാമെന്ന് നാട്ടു വൈദ്യന്മാർ പറയുന്നു.
10. മൂത്രാശയ സംബന്ധമായ രോഗങ്ങൾ അകറ്റുവാൻ തൊട്ടാവാടിയുടെ നീര് മികച്ച മരുന്നാണ്.
Share your comments