വേരുമുതൽ തലവരെ അടിമുടി ഗുണങ്ങൾ നിറഞ്ഞ ഒരു വൃക്ഷമാണ് മുരിങ്ങ. മുരിങ്ങയില ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് പലവിധ ഗുണങ്ങൾ നമ്മുടെ ശരീരത്തിന് നൽകുകയും പല അസുഖങ്ങളെയും അകറ്റി നിർത്തുകയും ചെയ്യും . മുരിങ്ങയില കറി , മുരിങ്ങയില ജ്യൂസ്, മുരിങ്ങയില കൊണ്ട് കട്ട്ലെറ്റ് മുരിങ്ങയില ദോശ തുടങ്ങി പലരീതിയിൽ ഇതിനെ നമുക്ക് ആഹാരമാക്കാം. ഇത് മുരിങ്ങയില ധാരാളം ലഭ്യമുള്ള ആളുകളുടെ കാര്യമാണ് എന്നാൽ നഗരങ്ങളിലോ വിദേശങ്ങളിലൊ താമസിക്കുന്നവർ എന്ത് ചെയ്യും. മുരിങ്ങയിലയുടെ രുചികൾ അറിയാൻ ബുദ്ധിമുട്ടാണെങ്കിലും ഇതിന്റെ ഗുണങ്ങൾ ലഭിക്കാൻ മുരിങ്ങയില വെള്ളം ഉപയോഗിക്കാം ഇങ്ങനെയുള്ളവർക്ക് മുരിങ്ങയില തണലിൽ ഇട്ടു ഉണക്കിപൊടിച്ചു സൂക്ഷിച്ചുവയ്ക്കാം.
രുചിയിൽ കയ്പ്പാണെങ്കിലും ഈ മുരിങ്ങയിലപ്പൊടിയിട്ടു തിളപ്പിച്ച വെള്ളം വെറുംവയറ്റിലോ ചായക്കോ കാപ്പിക്കോ പകരം കുടിക്കുന്നത് വളരെ നല്ലതാണ് . പ്രോടീനുകൾ ധാരാളം അടങ്ങിയിരിക്കുന്നു ഇതിൽ. വിറ്റാമിന് എ ബി സി ഡി എന്നിവയും അയൺ , കാൽസ്യം, ആന്റി ഓക്സിഡന്റുകൾ എന്നിവ ധാരാളം ഇതിൽ അടങ്ങിയിരിക്കുന്നു . നിറയെ ഫൈബർ അടങ്ങിയിട്ടുള്ള ഇത് ദഹനപ്രശനങ്ങൾ, മലബന്ധം എന്നിവയെ അകറ്റും. പ്രമേഹത്തെ അകറ്റുന്ന മാന്ത്രിക കഴിവുകൾ ഉള്ള ഒന്നാണിത്. ശരീരത്തിലെ ടോക്സിനുകൾ നീക്കം ചെയ്‌തു പല മാരകരോഗങ്ങളെയും ഇല്ലാതാക്കാനും ഇതിനു കഴിവുണ്ട് . അതിനാൽ തന്നെ ധാരാളം മുരിങ്ങയിൽ ലഭിക്കുമ്പോൾ ഉണക്കിപ്പൊടിച്ചു ഇത് ലഭ്യമല്ലാത്തവർക്കു കൊടുക്കുകയോ ഈ അറിവ് ഷെയർ ചെയ്യുകയോ ചെയ്യാം.
Share your comments