പട്ടുനൂൽ പുഴുക്കളുടെ ഭക്ഷണം എന്നും നാം വിശേഷിപ്പിക്കുന്ന മൾബറി പഴങ്ങൾ ആരോഗ്യ ജീവിതത്തിൽ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അല്പം പുളിപ്പ് രസവും അല്പം മധുരവും ചേർന്ന പ്രത്യേകതരം സ്വാദുള്ള ഈ ഫലവർഗം വളരെയധികം പോഷകാംശം നിറഞ്ഞതാണ്. ചുവപ്പും കറുപ്പും ആയി പല നിറഭേദങ്ങളിൽ നമ്മുടെ വീട്ടുമുറ്റത്തും പറമ്പിലും ഈ ചെടിയെ കാണാം. എന്നാൽ പലർക്കും അത് പ്രദാനം ചെയ്യുന്ന ആരോഗ്യഗുണങ്ങൾ അറിഞ്ഞുകൂടാ. കൊഴുപ്പ് തീരെ ഇല്ലാത്ത ഫലമാണ് മൾബറി. ഇതുകൂടാതെ സോഡിയം കാൽസ്യം അയേൺ, മഗ്നീഷ്യം, സിങ്ക്, ഇരുമ്പ്, തുടങ്ങിയ ധാതുക്കളും ജീവകങ്ങൾ ആയ എ, സി, ഇ, ബി 6, ബി 3, കെ തുടങ്ങിയവയും അടങ്ങിയിരിക്കുന്നു. 88 ശതമാനവും വെള്ളമാണ് ഈ ഭക്ഷ്യ വിഭവത്തിൽ അടങ്ങിയിരിക്കുന്നത്. 1.4 ശതമാനം പ്രോട്ടീനും, 9.5% കാർബോഹൈഡ്രേറ്റുകളും, 1. 7% ഫൈബറും മൾബറി പഴത്തിൽ അടങ്ങിയിട്ടുണ്ട്. ആൻറി ഓക്സിഡിന്റുകളാൽ സമ്പന്നമാണ് ഇവ. ജീവകം സി ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ഇത് കഴിക്കുന്നതുവഴി രോഗപ്രതിരോധശേഷി കൂടുന്നു. നാരുകൾ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ വിശപ്പു കുറയുവാൻ മൾബറി പഴങ്ങൾ മാത്രം കഴിച്ചാൽ മതി. ദഹനേന്ദ്രിയ പ്രക്രിയ നല്ല രീതിയിൽ നടക്കുവാൻ ഈ ഭക്ഷണ നാരുകൾ ഏറെ സഹായകരമാണ്. ഈ നാരുകൾക്ക് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുവാനും കൊളസ്ട്രോൾ നിയന്ത്രണവിധേയമാക്കാനും സാധിക്കും.
മൾബെറിയിൽ ഇരുമ്പ് ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ അനീമിയ എന്ന രോഗം ഒരിക്കലും നിങ്ങളെ പിടികൂടുകയില്ല. കണ്ണിൻറെ ആരോഗ്യത്തിന് ഏറ്റവും പ്രാധാന്യമുള്ള രണ്ടു ഘടകങ്ങളാണ് ജീവകം എ യും സിങ്ക്. ഇതു രണ്ടും മൾബെറി പഴങ്ങളിൽ സമ്പന്നമായതിനാൽ ഇതിൻറെ ഉപയോഗം നേത്രാ ആരോഗ്യത്തിന് മികച്ചതാണ്. കാൽസ്യവും ജീവകം കെ യും ഇതിൽ അടങ്ങിയിരിക്കുന്നതിനാൽ എല്ലുകളുടെ ആരോഗ്യം മികച്ചതാകുന്നു. ചർമം ആരോഗ്യത്തിനും മൾബറി യെക്കാൾ മികച്ചത് വേറെയില്ല. ഇതിലടങ്ങിയിരിക്കുന്ന ഫ്ലളവോനിയിഡു കളും,കരോട്ടിനോയ്ഡുകളും ചർമത്തിന് ഇലാസ്തികത വർദ്ധിപ്പിക്കുകയും ചർമ്മത്തിലുണ്ടാകുന്ന ചുളിവുകളും കറുത്തപാടുകളും മായ്ക്കുകയും ചെയ്യുന്നു. ദിവസവും ഒരു മൾബറി കഴിക്കുന്നത് വഴി നിത്യയൗവനം ആണ് ഫലം. ഇതിൽ അടങ്ങിയിരിക്കുന്ന ഭക്ഷണ നാരുകൾക്ക് ചീത്ത കൊളസ്ട്രോളിനെ ശരീരത്തിൽനിന്ന് പുറന്തള്ളാനുള്ള കഴിവുണ്ട്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് മൾബറിയുടെ ഉപയോഗം ഫലവത്താണ്. ഇതിലടങ്ങിയിരിക്കുന്ന ഫൈറ്റോ ന്യൂട്രിയറ്റുകൾക്ക് ക്യാൻസർ കോശങ്ങളുടെ വളർച്ച തടയുവാനുള്ള കഴിവുണ്ട്. രക്തത്തിൽ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ മൾബറി ക്കുള്ള കഴിവ് എടുത്തുപറയേണ്ടതാണ്. ഒരു ദിവസം ഒരു മൾബറി എന്ന രീതിയിൽ കഴിക്കുന്നത് പ്രമേഹനിയന്ത്രണത്തിന് നല്ലതാണ്. നമ്മുടെ വീട്ടുമുറ്റത്തും പറമ്പിലും കാണുന്ന മൾബറി പഴങ്ങൾ വെറുതെ കളയാതെ ആരോഗ്യജീവിതത്തിനെ മികവുറ്റതാക്കാൻ വേണ്ടി ഉപയോഗപ്പെടുത്തുക...
Share your comments