സൗന്ദര്യസംരക്ഷണത്തിന് ഏറെ ഫലപ്രദമാണ് കളിമണ്ണ്.എന്നാൽ കളിമണ്ണിനു പകരം ഉപയോഗിക്കാവുന്ന ഒന്നാണ് മുള്‍ട്ടാണി മിട്ടി. കളിമണ്ണ് ഉപയോഗിക്കുമ്പോള്‍ ലഭിയ്ക്കുന്ന അതേ ഫലം തന്നെയാണ് മുള്‍ട്ടാണി മിട്ടി ഉപയോഗിക്കുമ്പോഴും ലഭിയ്ക്കുന്നത്. മുള്‍ട്ടാണി മിട്ടിയില്‍ യാതൊരു തരത്തിലുള്ള രാസവസ്തുക്കളും അടങ്ങിയിട്ടുമില്ല.പാകിസ്താനിലെ മുൾട്ടാൻ പ്രവിശ്യയിൽ നിന്നാണ് ഇത് വരുന്നത്.മുൾട്ടാണി മിട്ടിയുടെ ഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. മുഖത്തിന് കൂടുതൽ തിളക്കം വരാനും മുഖക്കുരു മാറാനും മുൾട്ടാണി മിട്ടി ഉപയോഗിക്കുന്നത് ഏറെ നല്ലതാണ്.
മുഖത്തെ എണ്ണമയം ഇല്ലാതാക്കി മുഖം സുന്ദരമാക്കാന്‍ മുള്‍ട്ടാണി മിട്ടി ഉപയോഗിക്കാം. മാത്രമല്ല മുഖത്തെ അഴുക്കിനേയും ഇത് ഇല്ലാതാക്കുന്നു. മുഖത്തെ പാട് മാറാന്‍ മുഖത്തുണ്ടാകുന്ന ഏത് തരത്തിലുള്ള പാടുകളായാലും അതിനെ ഇല്ലാതാക്കാന്‍ മുള്‍ട്ടാണി മിട്ടി മതി. നാരങ്ങ നീരില്‍ മുള്‍ട്ടാണി മിട്ടി കുഴച്ച് മുഖത്തിട്ട് 20 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഈ ഫേസ് പാക്ക് ആഴ്ചയില്‍ രണ്ട് ദിവസം തുടരാം. നിറം വര്‍ദ്ധിപ്പിക്കാനും മുഖക്കുരുവും പാടുകളും മാറ്റാനും മുള്‍ട്ടാണി മിട്ടി സഹായിക്കുന്നു. മുള്‍ട്ടാണി മിട്ടിയില്‍ വേപ്പില അരച്ചതും അല്‍പം കര്‍പ്പൂരവും ചാലിച്ച് റോസ് വാട്ടറില്‍ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. 20 മിനിട്ടിനു ശേഷം ഇത് കഴുകിക്കളയാവുന്നതാണ്.മുഖസംരക്ഷണത്തില്‍ മാത്രമല്ല കേശസംരക്ഷണത്തിനും ഫലപ്രദമായ മാര്‍ഗ്ഗമാണ് മുള്‍ട്ടാണി മിട്ടി. മുള്‍ട്ടാണി മിട്ടിയില്‍ നാരങ്ങ നീര് ചേര്‍ത്ത് തലയില്‍ നല്ലതു പോലെ മസ്സാജ് ചെയ്യുന്നത് താരനെ പ്രതിരോധിയ്ക്കും.
മുൾട്ടാണി മിട്ടിയിൽ അൽപം ചന്ദനപൊടിയും പനിനീരും ചേര്‍ത്ത് മുഖത്തിടുക. ആഴ്ച്ചയിൽ മൂന്ന് ദിവസമെങ്കിലും ഇതിടുക.ശേഷം ചെറുചൂടുവെള്ളത്തിലോ തണുത്ത വെള്ളത്തിലോ മുഖം കഴുകി കളയുക.മുറിവ് കൊണ്ടും പൊള്ളല്‍ കൊണ്ടും ഉണ്ടായ പാടുകള്‍ മായ്ക്കാന്‍ മുള്‍ട്ടാണി മിട്ടി സഹായിക്കും. .
നിറം വർദ്ധിക്കാനും മുൾട്ടാണി മിട്ടി ഉപയോഗിക്കുന്നത് ഏറെ നല്ലതാണ്. മുൾട്ടാണി പൊടിയും തെെരും ചേർത്ത് മുഖത്തിട്ടാൽ മുഖക്കുരു മാറാൻ ഏറെ നല്ലതാണ്.
മുൾട്ടാണി മിട്ടിയും ആര്യവേപ്പില അരച്ചതും ഒരു നുള്ള് കര്‍പ്പൂരവും ചേര്‍ത്ത് പനിനീരില്‍ ചാലിച്ചു ഫേസ്പായ്ക്ക് തയ്യാറാക്കാം. പതിനഞ്ചു മിനിറ്റ് കഴിഞ്ഞ ശേഷം പച്ചവെള്ളത്തില്‍ മുഖം കഴുകാം. ആഴ്ചയിലൊരിക്കല്‍ ഇത് ആവര്‍ത്തിക്കാം.
Share your comments