മസ്ക് മെലൺ, മധുര രുചിയുള്ള വേനൽക്കാല പഴമാണ് മസ്‌ക്‌മെലൺ, ഇത് വളരെ ഉന്മേഷമേകുന്ന ഒരു ഫലമാണ്. മാത്രമല്ല ഇതിന്റെ ഗുണങ്ങളെക്കുറിച്ച് പലർക്കും അറിയില്ല. ഉയർന്ന അളവിൽ ജലാംശവും, കൂടാതെ മറ്റ് പല പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. വേനൽക്കാലത്ത് ശരീരത്തിൽ ശരിയായ ജലാംശം നേടുന്നത് ആവശ്യമാണ്. ഇത് കഴിക്കുന്നത് വഴി വേനൽക്കാലത്ത് ഉണ്ടാവുന്ന നിർജ്ജലീകരണം തടയാനും സഹായിക്കുന്നു. വേനൽക്കാലത്ത്, വ്യത്യസ്ത പോഷകങ്ങൾ ലഭിക്കുന്നതിനായി നിങ്ങൾക്ക് ഇത് ദിവസവും കഴിക്കാം.
മസ്ക് മെലെൺ കഴിക്കുന്നത് വഴി ശരീരത്തിന് ലഭിക്കുന്ന പ്രയോജനങ്ങൾ എന്തൊക്കെയെന്ന് നോക്കാം:
1. രക്തസമ്മർദ്ദമുള്ളവർക്ക് കഴിക്കുന്നത് നല്ലതാണ്:
മസ്ക് മെലണിൽ വലിയ അളവിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്, ഇത് ഉയരുന്ന രക്തസമ്മർദ്ദത്തിന്റെ അളവിന് സന്തുലിതമാക്കുന്നു. ഇതിൽ അടങ്ങിയ ഫൈബറും, ജലാംശവും നിയന്ത്രിത രക്തസമ്മർദ്ദത്തിന് കാരണമാകുന്നു. ഇത് ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് വൈകുന്നേരത്തെ ലഘുഭക്ഷണമായോ ദിവസത്തിൽ ഏത് സമയത്തും കഴിക്കാം.
2. ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു:
മസ്ക് മെലണിൽ അടങ്ങിയ വെള്ളവും നാരുകളും ശരീരത്തിലെ ദഹനവ്യവസ്ഥയ്ക്ക് വളരെ നല്ലതാണ്. ഇത് മലബന്ധം തടയാൻ സഹായിക്കുന്നു. ഇത് കഴിക്കുന്നത് മലവിസർജ്ജനം നിയന്ത്രിക്കാനും വയറിന് തണുപ്പ് നൽകാനും സഹായിക്കുന്നു. അതിനാൽ തന്നെ വേനൽക്കാലത്തു കഴിക്കാൻ വളരെ ഉത്തമമാണ്.
3. ജലാംശം ലഭിക്കാൻ സഹായിക്കുന്നു
ഇതിൽ മസ്ക് മെലണിൽ 90 ശതമാനവും ജലാംശമാണ്. ഇത് നിർജ്ജലീകരണം തടയാൻ, ശരീരത്തിന് ആവശ്യമായ വെള്ളം കുടിക്കുകയും, ജലാംശമടങ്ങിയ പഴങ്ങളും പച്ചക്കറികളും കൂടുതൽ കഴിക്കുകയും വേണം. തണ്ണിമത്തൻ, മാമ്പഴം, കിവി, സരസഫലങ്ങൾ, കസ്തൂരിമത്തൻ തുടങ്ങി പലതരം പഴങ്ങൾ കഴിക്കാം.
4. ചർമ്മത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നു
ചർമസംരക്ഷണത്തിനും ഇത് കഴിക്കുന്നത് വളരെ നല്ലതാണ്. ഉയർന്ന അളവിലുള്ള ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തെ ശുദ്ധീകരിക്കാൻ സഹായിക്കുന്നു. ചർമ്മത്തിന് അനുകൂലമായ കൊളാജനും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ചർമ്മത്തിന് ഗുണം ചെയ്യും. ഫേസ് പായ്ക്കുകൾ തയ്യാറാക്കാനും ഇത് ഉപയോഗിക്കുന്നു.
5. പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്
മസ്ക് മെലൺ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പലതരം പോഷകങ്ങൾ നൽകുന്നു. ഈ വേനൽക്കാല പഴത്തിൽ വളരെ കുറച്ച് കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ കൂടാതെ നാരുകൾ, വിറ്റാമിൻ എ, ഫോളേറ്റ്, പൊട്ടാസ്യം, പ്രോട്ടീൻ, വിറ്റാമിൻ സി എന്നിവയാൽ സമ്പന്നമാണ്.
ബന്ധപ്പെട്ട വാർത്തകൾ: H3N2 വൈറസ് പ്രമേഹരോഗികൾക്ക് മാരകമോ? കൂടുതൽ അറിയാം
Share your comments