നറുനീണ്ടി അഥവാ നന്നാറി എന്ന പേരുകളിൽ അറിയപ്പെടുന്ന നറുനീണ്ടി പലവിധത്തിലുള്ള ത്വക് രോഗങ്ങൾക്ക് പ്രതിവിധിയാണ്. രക്തദൂഷ്യമാണ് പല ത്വക് രോഗങ്ങൾക്കും കാരണം നറുനീണ്ടിക്കിഴങ്ങിലെ ചില ഘടകങ്ങൾ രക്ത ദൂഷ്യത്തെ ചെറുക്കാനുള്ള കഴിവുണ്ട്. നറുനീണ്ടി സാധാരണയായി സർബ്ബത്ത് പോലുള്ള ശീതളപാനീയങ്ങൾ നിർമിക്കുന്നതിന് ഉപയോഗിക്കുന്നു എന്നാണ് നമുക്കറിയാവുന്നത്. എന്നാൽ പല ആയുർവേദ ആയുർവേദമരുന്നുകളുടെയും നിർമ്മാണത്തിന് ഇതിന്റെ കിഴങ്ങ് ഉപയോഗിക്കാറുണ്ട്.
നിലത്തു പടർന്നു വളരുന്ന നറുനീണ്ടി ഒരു വള്ളിചെടിയാണ്. ഇതിന്റെ വള്ളികൾക്ക് പച്ചകലർന്ന തവിട്ടുനിറമാണ്. വള്ളികൾ നേർത്തതും ബലമുള്ളതും എന്നാൽ വേരുകൾ നല്ല ഘനമുള്ളതുമാണ് നന്നാറി കിഴങ്ങുകൾക്ക് ഒരു പ്രത്യേക സുഗന്ധമുണ്ട്. വെളുത്ത വരകളോട് കൂടിയ ഇലകൾ ഇരുവശങ്ങളിലേക്കും വളരുന്നു .താഴെ പറയുന്നവയാണ് നറുനീണ്ടിയുടെ ചില ഔഷധ പ്രയോഗങ്ങൾ.
നറുനീണ്ടിയുടെ വേര് ഉണക്കിപ്പൊടിച്ച പൊടി 3ഗ്രാം വീതം രാവിലെയും വൈകീട്ടും കഴിക്കുന്നത് രക്തത്തിലെ വിഷാംശങ്ങളെ പ്രതിരോധിക്കാൻ സഹായിക്കുന്നു. തേനീച്ച വിഷം, സിഫിലിസ് എന്നിവ മാറിക്കിട്ടാന്‍ സഹായിക്കും. എലി കടിച്ചാല്‍ നറുനീണ്ടിയുടെ വേര് കഷായവും കല്‍ക്കവുമായി വിധിപ്രകാരം നെയ്യ് കാച്ചിസേവിക്കുക. നറുനീണ്ടി വേര് പാല്‍ക്കഷായം വെച്ച് ദിവസവും രണ്ട് നേരവും 25.മി.ലി. വീതം രണ്ടോ മൂന്നോ ദിവസംകുടിക്കുന്നത് മൂത്രം മഞ്ഞ നിറത്തില്‍ പോവുക, ചുവന്ന നിറത്തില്‍ പോവുക, മൂത്രച്ചുടിച്ചില്‍ എന്നിവക്ക്ശമനം ലഭിക്കും.
നറുനീണ്ടിക്കിഴങ്ങിന്റെ പുറംതൊലി കളഞ്ഞ് നല്ല പോലെ അരച്ചത് ഒരു താന്നിക്കയുടെവലിപ്പത്തില്‍ പശുവിന്‍ പാലില്‍ ചേര്‍ത്ത് തുടര്‍ച്ചയായി 21 ദിവസം കഴിച്ചാല്‍ മൂത്രക്കല്ലിനു ശമനമുണ്ടാകും.കൂടാതെ അസ്ഥിസ്രാവം, ചുട്ടുനീറ്റല്‍, വിഷം, ചൊറി, ചിരങ്ങ് തുടങ്ങിയവക്കും ഫലപ്രദമാണ്. ചൊറി ചിരങ്ങ്, കരപ്പൻ,ചുട്ടുനീറ്റൽ എന്നിവക്ക് ഫലപ്രദമാണ്.
Share your comments