നമ്മുടെ നാട്ടിൽ പണ്ടുകാലം മുതൽ കണ്ടുവരുന്ന ഒരു ചെടിയാണ് നായ്ക്കരുണ. പയർ വർഗ്ഗത്തിൽ പെട്ട ഈ ചെടിയുടെ വിത്തുകൾ ശരീരത്തിൽ അസഹനീയമായ ചൊറിച്ചിൽ ഉണ്ടാകുമെന്നതിനാൽ നമ്മൾ വളരെ ഭയത്തോടെ നോക്കികണ്ടിരുന്ന ഒന്നാണിത്.
നമ്മുടെ നാട്ടിൽ പണ്ടുകാലം മുതൽ കണ്ടുവരുന്ന ഒരു ചെടിയാണ് നായ്ക്കരുണ. പയർ വർഗ്ഗത്തിൽ പെട്ട ഈ ചെടിയുടെ വിത്തുകൾ ശരീരത്തിൽ അസഹനീയമായ ചൊറിച്ചിൽ ഉണ്ടാകുമെന്നതിനാൽ നമ്മൾ വളരെ ഭയത്തോടെ നോക്കികണ്ടിരുന്ന ഒന്നാണിത്. വേലികളിലും പറമ്പുകളിലും പടർന്നു വളരുന്ന ഒരു വള്ളിച്ചെടിയാണിത്. ഇളം തണ്ടുകൾ, കായ്കൾ എന്നിവ രോമത്താൽ മൂടപ്പെട്ടിരിക്കും. ഈ രോമങ്ങൾ മനുഷ്യന്റെ ശരീരത്തിൽ സ്പർശിച്ചാൽ ചൊറിച്ചിൽ വരാറുമുണ്ട്. ഇലകൾക്ക് മൂന്ന് ഇതളുകൾ ആണ് ഉള്ളത്. 5 മുതൽ 300 സെന്റീമീറ്റർ വരെ നീളമുള്ളതും അനേകം പൂക്കളുള്ളതുമായ പൂങ്കുലകൾ ഈ ചെടിയിൽ ഉണ്ടാകാറുണ്ട് . നായകരുണ കായ്കൾ രോമങ്ങൾ കൊണ്ട് പൊതിഞ്ഞവയാണ്. ഒരു കായിൽ 5-6 വിത്തുകൾ വരെ ഉണ്ടായിരിക്കും. വിത്തുകളിൽ പ്രോട്ടീൻ, കാൽസ്യം, സൾഫർ , മാംഗനീസ് എന്നിവ അടങ്ങിയിരിക്കുന്നു വേര്, വിത്ത്, ഫലം എന്നിവയാണ് നായ്ക്കുരണയുടെ ഔഷധയോഗ്യമായ ഭാഗങ്ങൾ.
നായ്ക്കരുണ പരിപ്പിനു വാജീകരണ ശേഷി ഉള്ളതായി പറയപ്പെടുന്നു മറ്റു നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് നായ്ക്കരുണ പ്രതിവിധിയാണ് അതിനാൽ തന്നെ നായ്ക്കരുണ പരിപ്പിനു വിപണിയിൽ വൻ ഡിമാൻഡ് ആണുള്ളത് നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുവാനും രക്തചംക്രമണ ശേഷി വർദ്ധിപ്പിക്കുവാനുമുള്ള അപാരമായ കഴിവ് നായകരുണയ്ക്ക് ഉണ്ട് . ഇത് തലച്ചോറിന്റെ പ്രവർത്തനത്തെ ഉദ്ദീപിപ്പിക്കുകയും രക്തസമ്മർദ്ദം കുറക്കുകയും ശാരീരികക്ഷമതയും ഉന്മേഷവും വർദ്ധിപ്പിക്കാൻ കാരണമാകുകയും ചെയ്യുന്നു. പക്ഷാഘാതം പോലുള്ള രോഗങ്ങളെ തടഞ്ഞു നിർത്താനും വിഷാദരോഗങ്ങൾക്കടിപ്പെടാതിരിക്കാനും നായ്ക്കുരണ പരിപ്പ് അത്യുത്തമമാണ്. .ഇൻസുലിന്റെ ഉത്പാദനം വർധിപ്പിക്കാൻ സഹായിക്കുന്നതിനാൽ പ്രമേഹ രോഗികൾക്കും പാർക്കിൻസൺസ്, നാഡീതളർച്ച, പേശീതളർച്ച, തുടങ്ങിയ വാർദ്ധക്യസഹജമായ രോഗങ്ങൾക്കു ഉത്തമ പ്രതിവിധികൂടിയാണ് നായ്ക്കുരണ. കൂടാതെ ദഹനേന്ദ്രിയ വ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തെ പരിപോഷിപ്പിക്കുവാനും നായ്ക്കുരണക്ക് കഴിയും.
Share your comments