നമ്മുടെ വീട്ടുവളപ്പിൽ ധാരാളം ഉണ്ടാകുന്നതും എന്നാൽ ഒട്ടും ഗൗനിക്കാതെ നമ്മൾ കളയുന്നതുമായ ഒരു വസ്തുവാണ് ജാതിക്ക തൊണ്ട്. ദഹന പ്രശനങ്ങൾക്ക് പലവിധത്തിലുള്ള പ്രതിവിധികളും ജാതിക്കതൊണ്ടു നൽകുന്നു.
നമ്മുടെ വീട്ടുവളപ്പിൽ ധാരാളം ഉണ്ടാകുന്നതും എന്നാൽ ഒട്ടും ഗൗനിക്കാതെ നമ്മൾ കളയുന്നതുമായ ഒരു വസ്തുവാണ് ജാതിക്ക തൊണ്ട്. ദഹന പ്രശനങ്ങൾക്ക് പലവിധത്തിലുള്ള പ്രതിവിധികളും ജാതിക്കതൊണ്ടു നൽകുന്നു. ജാതിക്കയുടെ ഔഷധ ഗുണങ്ങള്‍ കുറെയൊക്കെ അതിന്റെ തൊണ്ടിലും ഉണ്ട്. അല്പ സമയം ചെലവാക്കാന്‍ ഉണ്ടെങ്കില്‍ ജാതിതൊണ്ടും നമുക്ക് പ്രയോജനപ്പെടുത്താം. ഇതു കൊണ്ട് നമുക്ക് ജാതിക്കാരിഷ്ടം/ ജാതിക്കാ വൈന്‍ ഉണ്ടാക്കാം. ജാതിക്കതൊണ്ടിന്റെ സാധ്യതകൾ കണക്കിലെടുത്തു ജാതിക്ക തൊണ്ടുകൊണ്ട് ജാം, സ്ക്വാഷ്, വൈൻ, എന്നിവ ഉണ്ടാക്കി വിപണിയിൽ എത്തിക്കാൻ പല കമ്പനികളും വ്യവസായ യൂണിറ്റുകളും ശ്രദ്ധിക്കുന്നുണ്ട് . വീട്ടിൽ തയ്യാറാക്കാവുന്ന കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കഴിക്കാവുന്ന ജാതിക്ക രസത്തിന്റെ നിർമാണ രീതി ഇതാ.
ജാതിത്തൊണ്ട്, ശര്‍ക്കര , താതിരിപ്പൂവ് ,കോലരക്ക്,ഗ്രാമ്പൂ,ഏലം ഗോതമ്പ്.എന്നിവയാണ് ഇതിനു വേണ്ട ചേരുവകൾ . ജാതിക്കാതൊണ്ട് നന്നായി കഴുകിയെടുത്ത് വെള്ളം വാര്‍ന്നു പോയതിനു ശേഷം ഭരണിയില്‍ അട്ടിയായി നിരത്തുക.ഒരട്ടി ജാതിക്കാതൊണ്ട് നിരത്തി അതിനു മേലേ ശര്‍ക്കര ഇടുക.ഇങ്ങനെ ജാതിക്കാതൊണ്ടും ശര്‍ക്കരയും അട്ടികളായി നിരത്തുക.ഇതിനിടയില്‍ കുറെശ്ശെ താതിരിപ്പൂവും കോലരക്കും ഗ്രാമ്പൂവും ഏലവും പൊടിച്ചു വിതറാം.അരിഷ്ടം എളുപ്പം പുളിക്കുന്നതിനായി ഒരു പിടി ഗോതമ്പു ചതച്ചിടാവുന്നതാണ്.ഭരണി നിറഞ്ഞതിനു ശേഷം ഭദ്രമായി അടച്ചു വെക്കുക.41 ദിവസം കഴിയുമ്പോള്‍ ഭരണി തുറന്ന് അരിഷ്ടം ഊറ്റിയെടുക്കാം.ദഹനക്കേടിനും വയറ്റിലുണ്ടാകുന്ന മറ്റ് അസുഖങ്ങള്‍ക്കും നല്ലതാണ് ഈ അരിഷ്ടം.ഇത് ഉണ്ടാകുമ്പോള്‍ വെള്ളം അതില്‍ കലരാതിരിക്കാന്‍ ശ്രദ്ധിക്കണം
English Summary: nut meg for digestion and digestive issues
Share your comments