<
  1. Health & Herbs

ആദായം മാത്രമല്ല ആരോഗ്യഗുണങ്ങളും തരും ജാതിക്ക

നമ്മൾക്കെല്ലാവർക്കും സുപരിചിതമായ ജാതിക്കയ്ക്ക് അനവധി ആരോഗ്യവശങ്ങൾ ഉണ്ട്. വിപണിയിൽ ഉയർന്ന വില ലഭ്യമാക്കാമെന്ന് ഉദ്ദേശത്തോടുകൂടി ജാതി കൃഷി ചെയ്യുന്ന ഒട്ടനവധിപേർ നമ്മുടെ ഇടയിൽ ഉണ്ടെങ്കിലും അതിൽ ഭൂരിഭാഗം ആളുകൾക്കും ജാതി കുരുവും ജാതിപത്രിയും നമ്മൾക്ക് പ്രധാനം ചെയ്യുന്ന ആരോഗ്യഗുണങ്ങൾ എന്തൊക്കെ എന്ന് അറിയുന്നില്ല. ജാതിപത്രിയും,

Priyanka Menon

നമ്മൾക്കെല്ലാവർക്കും സുപരിചിതമായ ജാതിക്കയ്ക്ക് അനവധി ആരോഗ്യവശങ്ങൾ ഉണ്ട്. വിപണിയിൽ ഉയർന്ന വില ലഭ്യമാക്കാമെന്ന് ഉദ്ദേശത്തോടുകൂടി ജാതി കൃഷി ചെയ്യുന്ന ഒട്ടനവധിപേർ നമ്മുടെ ഇടയിൽ ഉണ്ടെങ്കിലും അതിൽ ഭൂരിഭാഗം ആളുകൾക്കും ജാതി കുരുവും ജാതിപത്രിയും നമ്മൾക്ക് പ്രധാനം ചെയ്യുന്ന ആരോഗ്യഗുണങ്ങൾ എന്തൊക്കെ എന്ന് അറിയുന്നില്ല.

The nutmeg we are all familiar with has many health benefits. Although there are many people among us who cultivate caste with the intention of getting high price in the market, most of them do not know what are the health benefits of caste nut and caste leaf.

ജാതിപത്രിയും, ജാതി കുരുവും, എന്തിന് ജാതിക്കയുടെ പുറന്തോട് പോലും നമ്മൾക്ക് വിപണിയിൽ നല്ല ആദായം നൽകുന്നു. ജാതിക്കയുടെ തോട് ഉപയോഗിച്ചുള്ള അച്ചാർ അതി സ്വാദിഷ്ടവും ആരോഗ്യഗുണങ്ങൾ അനവധി ഉള്ളവയാണ്. ജാതിക്കയുടെ ഗുണങ്ങൾ പറയുമ്പോൾ അതിൽ ഏറ്റവും പ്രധാനം ജാതിക്കയിൽ നിന്ന് നിന്ന് ലഭിക്കുന്ന ജാതി എണ്ണയാണ്. മിരിസ്റ്റിസിൻ, എലെമിസിൻ, സാഫ്റോൾ എന്നീ രാസഘടകങ്ങൾ ഇതിലടങ്ങിയിരിക്കുന്നു. ഇതുകൂടാതെ ഇതിൻറെ പത്രിയിൽ നിന്ന് വേർതിരിക്കുന്ന ജാതി സത്തു സുഗന്ധദ്രവ്യങ്ങളുടെ നിർമ്മാണത്തിന് പ്രധാന ചേരുവയാണ്.

ആൻറി ഓക്സിഡന്റുകളാൽ സമ്പന്നമാണ് ജാതിക്കായ. ധാരാളം ഭക്ഷണ നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ദഹന പ്രശ്നങ്ങൾക്കും ഇതിൻറെ ഉപയോഗം നല്ലതാണ്. ജീവകങ്ങൾ ആയ എ, സി സോഡിയം, പൊട്ടാസ്യം, കാൽസ്യം, കോപ്പർ, അയേൺ, മാംഗനീസ് തുടങ്ങിയ ധാതുക്കളും ജാതിക്കയിൽ അടങ്ങിയിരിക്കുന്നു. കിടക്കുന്നതിനു മുൻപ് ഒരു ഗ്ലാസ് ചൂടുപാലിൽ ഒരു ചെറിയ ടീസ്പൂൺ ജാതിക്ക പൊടി ചേർത്ത് കഴിക്കുന്നത് നല്ല ഉറക്കത്തിന് കാരണമാകും. സെറാടോണിൻ എന്ന് ഹോർമോണിന്റെ ഉൽപ്പാദനം കൂട്ടുവാൻ ഇത് സഹായകമാകും.

മാനസിക സമ്മർദ്ദം കുറയ്ക്കുവാൻ ജാതിക്കയുടെ ഉപയോഗം ഫലവത്താണെന്ന് വൈദ്യശാസ്ത്രം പറയുന്നു. സന്ധിവേദനയ്ക്ക് ജാതിക്ക അരച്ചുപുരട്ടുന്നത് വളരെ നല്ലതാണ്. ദന്ത രോഗങ്ങൾക്കും ഇല്ലാതാക്കുവാനും, വായിലെ ബാക്ടീരിയകളെ നീക്കം ചെയ്യുവാനും ഇതിൻറെ ഉപയോഗം ഫലവത്താണ്.

ആൻറി ഇൻഫ്ളമേറ്ററി ഗുണങ്ങൾ ഉള്ളതിനാൽ ഇതിൻറെ ഉപയോഗം വീക്കം മൂലമുള്ള വേദനകൾ കുറയ്ക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന മാംഗനീസ് കൊളസ്ട്രോൾ നിയന്ത്രണത്തിന് നല്ലതാണ്. ജാതിക്കയുടെ ഇല വെള്ളത്തിൽ ഇട്ടു തിളപ്പിച്ച് കുടിക്കുന്നത് പ്രമേഹനിയന്ത്രണത്തിന് ഉപകാരപ്രദമാണ്. കൂടാതെ രോഗപ്രതിരോധശേഷി വർദ്ധിക്കുകയും ചെയ്യുന്നു.

English Summary: Nutmeg not only gives income but also health benefits

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds