<
  1. Health & Herbs

ഓട്സ് പാൽ: ആരോഗ്യ ഗുണങ്ങൾ എന്തൊക്കെ? എങ്ങനെ ഉണ്ടാക്കാം

ഓട്സ് പാൽ കേവലം രുചികരം മാത്രമല്ല, അത് സ്വാഭാവികമായും ലാക്ടോസ് രഹിതമാണ്, ഇത് ലാക്ടോസ് അസഹിഷ്ണുതയുള്ള വ്യക്തികൾക്ക് ആരോഗ്യകരമായ തിരഞ്ഞെടുപ്പാണ്. ഇതിന്റെ ഗുണങ്ങളെക്കുറിച്ചും തയ്യാറാക്കുന്ന രീതിയെക്കുറിച്ചും മറ്റും കൂടുതലറിയാൻ വായിക്കുക.

Saranya Sasidharan
How to make tasty and healthy OAT MILK
How to make tasty and healthy OAT MILK

സസ്യാഹാരം വർധിച്ചുവരുന്ന സാഹചര്യത്തിൽ, പതിവായി കഴിക്കുന്ന പാലുൽപ്പന്നങ്ങൾക്ക് ധാരാളം സസ്യങ്ങൾ അടിസ്ഥാനമാക്കിയുള്ള ബദലുകൾ ഉണ്ട്. സാധാരണ പാലിന് പകരമുള്ള ഒന്നാണ് ഓട്സ് പാൽ.

ഓട്സ് പാൽ കേവലം രുചികരം മാത്രമല്ല, അത് സ്വാഭാവികമായും ലാക്ടോസ് രഹിതമാണ്, ഇത് ലാക്ടോസ് അസഹിഷ്ണുതയുള്ള വ്യക്തികൾക്ക് ആരോഗ്യകരമായ തിരഞ്ഞെടുപ്പാണ്. ഇതിന്റെ ഗുണങ്ങളെക്കുറിച്ചും തയ്യാറാക്കുന്ന രീതിയെക്കുറിച്ചും മറ്റും കൂടുതലറിയാൻ വായിക്കുക.

ബന്ധപ്പെട്ട വാർത്തകൾ : ഉരുളക്കിഴങ്ങ് പാൽ; അറിയാമോ ഈ പാലിൻ്റെ ഗുണത്തിനെക്കുറിച്ച്...

എന്താണ് ഓട്സ് പാൽ?

ഓട്‌സ് പാൽ ഉണ്ടാക്കുന്നത് കുതിർത്ത റോൾഡ് ഓട്‌സ് വെള്ളത്തിൽ കലർത്തി അരിച്ചെടുത്ത് പാൽ മാത്രമായി വേർതിരിച്ചെടുത്താണ്. വേർതിരിച്ച പാൽ കാൽസ്യം, പൊട്ടാസ്യം, ഇരുമ്പ്, വിറ്റാമിനുകൾ തുടങ്ങിയ പോഷകങ്ങളാൽ ശക്തിപ്പെടുത്തുന്നു. ഒട്ടുമിക്ക പലചരക്ക് കടകളിലും ഓട്സ് മിൽക്ക് കാണപ്പെടുമ്പോൾ, നിങ്ങൾക്കത് വീട്ടിൽ തന്നെ ഉണ്ടാക്കി നിങ്ങളുടെ ഇഷ്ടങ്ങൾക്കും അഭിരുചിക്കും അനുസരിച്ച് ക്രമീകരിക്കാവുന്നതാണ്.

വീട്ടിൽ ഓട്സ് പാൽ എങ്ങനെ തയ്യാറാക്കാം

ഒരു കപ്പ് റോൾഡ് ഓട്‌സ് ഏകദേശം മൂന്ന് കപ്പ് വെള്ളത്തിൽ കലർത്തി അടിച്ചെടുക്കുക. അടുത്തതായി, ഒരു ചീസ്ക്ലോത്തിൽ മിശ്രിതം ഒഴിക്കുക, പാൽ മാത്രമായി വേർതിരിക്കുക. നിങ്ങളുടെ ഓട്സ് പാൽ തയ്യാറാണ്, നിങ്ങൾക്ക് ഇത് 5-7 ദിവസം വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം. കൂടുതൽ രുചിക്കായി, നിങ്ങൾക്ക് ഒരു നുള്ള് ഉപ്പ്, തേൻ, വാനില എസ്സെൻസ്, കറുവപ്പട്ട സത്ത് അല്ലെങ്കിൽ മറ്റ് ആരോഗ്യകരമായ മധുരപലഹാരങ്ങൾ എന്നിവ ചേർക്കാവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ : ആരോഗ്യവും യൗവനവും നിലനിര്ത്താന് പാലുത്പന്നങ്ങള് ശീലമാക്കാം

എല്ലുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ് ഓട്‌സ് പാൽ

ഓട്‌സ് പാലിൽ പലപ്പോഴും വിറ്റാമിൻ ഡിയും കാൽസ്യവും അടങ്ങിയിട്ടുണ്ട്, ഇത് എല്ലുകൾക്ക് ഗുണം ചെയ്യും. നിങ്ങളുടെ ഭക്ഷണത്തിലെ കാൽസ്യത്തിന്റെ അഭാവം അസ്ഥി രോഗങ്ങൾക്ക് കാരണമാകും, നിങ്ങളുടെ ദൈനംദിന കാൽസ്യം കഴിക്കുന്നതിനുള്ള മികച്ച മാർഗമാണ് ഓട്സ് പാൽ. കൂടാതെ, സ്റ്റോറിൽ നിന്ന് വാങ്ങുന്ന ഓട്സ് പാലിൽ വിറ്റാമിൻ ബി 12 അടങ്ങിയിട്ടുണ്ട്, ഇത് ആരോഗ്യമുള്ള അസ്ഥികൾക്ക് വഴിയൊരുക്കുകയും ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ബന്ധപ്പെട്ട വാർത്തകൾ : 'സ്വർഗത്തിലെ കനി' എന്നറിയപ്പെടുന്ന പഴം; ഗാക് ഫ്രൂട്ടിൻ്റെ ആരോഗ്യ ഗുണങ്ങൾ

കൊളസ്ട്രോൾ അളവ് കുറയ്ക്കാൻ സഹായിക്കുന്നു

ഹൃദയത്തിന് ഗുണം ചെയ്യുന്ന ലയിക്കുന്ന നാരുകൾ ഓട്‌സ് പാലിൽ കൂടുതലാണ്. ഈ നാരുകൾ കുടലിൽ ഒരു ജെൽ പോലെയുള്ള പദാർത്ഥം ഉണ്ടാക്കുന്നു, ഇത് കൊളസ്ട്രോൾ ആഗിരണം കുറയ്ക്കും. 5 ആഴ്ചത്തേക്ക് ദിവസവും 3 കപ്പ് ഓട്സ് പാൽ കുടിക്കുന്നത് രക്തത്തിലെ മൊത്തം കൊളസ്ട്രോൾ 3% കുറയ്ക്കുമെന്ന് ഒരു പഠനം കണ്ടെത്തി. ഓരോ ദിവസവും 3 ഗ്രാം ഓട്സ് ബീറ്റാ-ഗ്ലൂട്ടൻസ് കഴിക്കുന്നത് "മോശം" എൽഡിഎൽ കൊളസ്ട്രോൾ 5-7% കുറയ്ക്കുമെന്ന് മറ്റൊരു പഠനം കാണിക്കുന്നുണ്ട്.

English Summary: Oat milk: What are the health benefits? How to make it

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds