മുടിയുടെ ആരോഗ്യം കുറയ്ക്കുന്നതിനും മുടി പെട്ടെന്ന് കൊഴിഞ്ഞ് പോവുന്നതിനും പല വിധത്തില്‍ താരന്‍ വില്ലനാവുന്നുണ്ട്. എന്നാല്‍ നമ്മള്‍ പലപ്പോഴും ശ്രദ്ധിക്കാതെവിട്ടു പോവുന്ന ഒന്നാണ് താരന്‍ കളയുക എന്നത്. താരനെ പ്രതിരോധിക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. എണ്ണകളും ഷാമ്പൂകളും മാറിമാറി പരീക്ഷിക്കുന്നവര്‍ക്ക് ഇനി താരനെ ഇല്ലാതാക്കാന്‍ ഒരു പിടി ഓട്സ് സഹായകമാകും.
ഓട്‌സ് നന്നായി പൊടിച്ച് ബദാം ഓയിലും പാലും ചേര്‍ത്ത് നല്ലതുപോലെ പേസ്റ്റ് രൂപത്തില്‍ മിക്സ് ചെയ്യുക. ഒട്ടും വെള്ളം ചേര്‍ക്കാതെ വേണം മിക്സ് ചെയ്യേണ്ടത്. മുടി വൃത്തിയായി കഴുകിയ ശേഷം ഓട്സ് പാക്ക് തലയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. 20 മിനിട്ടിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് താരനെ പെട്ടെന്ന് ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ആഴ്ചയില്‍ ഒരു തവണ ഈ പാക്ക് ഉപയോഗിച്ചാല്‍ മതി.
ഇത് തലയിലെ അമിത എണ്ണമയത്തെ ഇല്ലാതാക്കുകയും താരനെതിരെ പ്രവര്‍ത്തിയ്ക്കുകയും ചെയ്യുന്നു. ഓട്സിനു പകരം നെല്ലിക്കയും ഫലപ്രദമായ മാര്‍ഗ്ഗമാണ്. ഇത് മുടി വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. മുടി കൊഴിച്ചില്‍ തടയുന്നു താരന്‍ വര്‍ദ്ധിച്ചാല്‍ പെട്ടെന്ന് ഉണ്ടാവുന്ന ഒരു പ്രശ്നമാണ് മുടി കൊഴിച്ചില്‍. മുടി കൊഴിച്ചില്‍ ഇല്ലാതാക്കി മുടിക്ക് ആരോഗ്യവും സൗന്ദര്യവും വര്‍ദ്ധിപ്പിക്കുന്നതിന് ഈ ഓട്സ് മിശ്രിതം സഹായിക്കുന്നു. എല്ലാ വിധത്തിലും കേശസംരക്ഷണത്തിന് വളരെയധികം ഉപയോഗപ്രദമാണ് ഇത്.
തലയിലെ ചൊറിച്ചില്‍ തലയില്‍ താരന്‍ പോവും എന്നതിലുപരി തലയിലുണ്ടാകുന്ന ചൊറിച്ചിലുകളും മറ്റ് അസ്വസ്ഥതകളും ഇല്ലാതാകുന്നു. തലയിലെ എല്ലാ വിധത്തിലുള്ള അലര്‍ജിയും മറ്റും ഒഴിവാക്കാന്‍ ഇത് സഹായിക്കും. തലയിലെ അഴുക്ക് തലയിലെ അഴുക്കും വിയര്‍പ്പും തന്നെയാണ് പലപ്പോഴും താരന് കാരണം. തലമുടിയുലെ ഒരോ ഇഴകളിലേക്കും ഇറങ്ങിച്ചെന്ന് മുടിക്ക് ആരോഗ്യവും സൗന്ദര്യവും നല്‍കി മുടിയിലെ അഴുക്കും ചെളിയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ഓട്സ് മിശ്രിതം. താരന്‍ തലയില്‍ വര്‍ദ്ധിച്ചാല്‍ തലയിലെ ചര്‍മ്മം കൊഴിഞ്ഞു പോരുന്നു. ഇത് പലപ്പോവും മുറിവായി മാറാന്‍ തന്നെ കാരണമാകുന്നു. എന്നാല്‍ ഇത്തരം പ്രശ്നങ്ങള്‍ക്കും പ്രതിവിധിയാണ് ഈ മിശ്രിതം. പെട്ടെന്ന് താരന്‍ സംബന്ധിയായ എല്ലാ പ്രശ്നത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്നു എന്നത് തന്നെയാണ് ഇതിന്റെ പ്രധാന ആകര്‍ഷണം.
Share your comments