
ഒലിവ് എണ്ണയിൽ ആന്റിഓക്‌സിഡന്റുകളും ഹൈഡ്രേറ്റിംഗ് സ്ക്വാലിനും ധാരാളമായി അടങ്ങിയിട്ടുണ്ട്, ഒലിവ് എണ്ണയ്ക്ക് പലതരത്തിലുളള ഗുണങ്ങളുണ്ട്. പോഷകാഹാരം, ആരോഗ്യം മുതൽ ചർമ്മം, മുടി എന്നിവയുടെ സംരക്ഷണത്തിനും ഒലിവ് എണ്ണ ഉപയോഗിക്കാം.
പ്രീ ഷാമ്പൂ മുടി ചികിത്സ
ഒലിവ് ഓയിൽ ഒരു മുടി ചികിത്സയായി ഉപയോഗിക്കാം. ആദ്യം, ഒലിവ് ഓയിൽ ചൂടാക്കുക. ഇത് മുടിയുടെയും തലയോട്ടിയുടെയും അറ്റത്ത് നന്നായി പുരട്ടുക. ഇത് 10 മുതൽ 20 മിനിറ്റ് കഴിഞ്ഞു ഷാംപൂ ചെയ്യുക.
ലിപ് സ്‌ക്രബ്
ചുണ്ടുകൾ സ്ക്രബ് ചെയ്യാൻ നാടൻ പഞ്ചസാര ഒരു ടീസ്പൂൺ ഒലിവ് ഓയിൽ ചേർക്കുക. അസിഡിക് എക്‌സ്‌ഫോളിയേറ്റിംഗ് ഗുണങ്ങൾ നൽകാൻ നിങ്ങൾക്ക് നാരങ്ങാ നീര് ചേർക്കാം. ശേഷം ചുണ്ടിൽ പുരട്ടുക, ഇത് ചുണ്ടുകളുടെ മൃദുത്വം നിലനിർത്താൻ സഹായിക്കും.
മുടിക്ക്
മുടിക്ക് തിളക്കം നൽകാൻ ഒരു പ്രത്യേക ഹെയർ ഉൽപ്പന്നം വാങ്ങേണ്ട ആവശ്യമില്ല. കൂടുതൽ തിളങ്ങുന്ന മുടിക്ക് കുളി കഴിഞ്ഞ ശേഷം കുറച്ച് തുള്ളി ഒലിവ് ഓയിൽ മുടിയിൽ പുരട്ടുക.
നഖത്തിന്
നിങ്ങളുടെ നഖങ്ങൾ മൃദുവാക്കാനായി ഒലിവ് ഓയിൽ ഉപയോഗിക്കുക. കൂടാതെ സാനിറ്റൈസിംഗിന് ശേഷം കൈകൾ മൃദുവാക്കാനും ഒലിവ് ഓയിൽ ഏറെ നല്ലതാണ്.
വരണ്ട ചർമ്മത്തിന്
ഒലിവ് ഓയിലിന്റെ ഏറ്റവും മികച്ച ഉപയോഗം മോയ്സ്ചറൈസറാണ്. ഒലിവ് ഓയിൽ വരണ്ട ചർമ്മത്തിന് ഒരു മികച്ച ചികിത്സയായി പ്രവർത്തിക്കുന്നു. അല്പം ഒലിവ് ഓയിൽ കുളിക്കുന്നതിന് മുൻപ് ശരീരത്തും മുഖത്തും പുരട്ടുക, ശേഷം സോപ്പ് ഉപയോഗിക്കാതെ പയറുപൊടിയോ മറ്റോ ഉപയോഗിച്ച് കുളിക്കുക.
കുട്ടികൾക്ക്
കുട്ടികളുടെ സെൻസിറ്റീവ് ചർമ്മത്തിന് ഏറെ നല്ലതാണ് ഒലിവ് ഓയിൽ
നിങ്ങളുടെ മുഖത്ത് ഒലിവ് ഓയിൽ എങ്ങനെ ഉപയോഗിക്കാം?
ഒലിവ് ഓയിൽ പലപ്പോഴും ഫേസ് വാഷ് ഉൽപന്നങ്ങളിൽ ഒരു പ്രധാന ഘടകമായി ഉപയോഗിക്കുന്നു. ഒചില സോപ്പുകൾ, ബോഡി വാഷുകൾ, ലോഷനുകൾ എന്നിവയിലും ഒലിവ് ഓയിൽ ഉസ് ചെയ്യുന്നു,
ചേരുവകളൊന്നുമില്ലാതെ ഒലിവ് ഓയിൽ ഒരു മോയ്സ്ചറൈസറായി നിങ്ങളുടെ ചർമ്മത്തിൽ നേരിട്ട് പുരട്ടാൻ ഉപയോഗിക്കാം. നിങ്ങൾ സൂര്യപ്രകാശം ഏൽക്കുകയോ സൂര്യതാപമേൽക്കുകയോ ചെയ്തതിനുശേഷം ഒലിവ് ഓയിൽ ഒരു മോയ്സ്ചറൈസറായി ഉപയോഗിക്കുന്നത് പ്രത്യേകിച്ചും സഹായകമാകും.
Share your comments