<
  1. Health & Herbs

ഓറഞ്ച് ജ്യൂസ് കുടിച്ച് പൊണ്ണത്തടി കുറയ്ക്കാം

ഓറഞ്ച് ഇഷ്ടമില്ലാത്തവർ കുറവായിരിക്കും. എന്നാൽ ഓറഞ്ച് ജ്യൂസിന് പൊണ്ണത്തടി ഇല്ലാതാക്കാനും സാധിക്കും എന്നറിയുമ്പോഴോ, ആ ഇഷ്ടം വർധിക്കുന്നു. പൊണ്ണത്തടി കുറയ്ക്കാൻ മാത്രമല്ല heart diseases, diabetics എന്നിവയ്ക്കുള്ള സാധ്യതകളും കുറയ്ക്കുന്നുവെന്ന് പഠനം തെളിയിക്കുന്നു.

Meera Sandeep
Orange juice
Orange Juice

ഓറഞ്ച് ഇഷ്ടമില്ലാത്തവർ കുറവായിരിക്കും.  എന്നാൽ ഓറഞ്ച് ജ്യൂസിന് പൊണ്ണത്തടി ഇല്ലാതാക്കാനും സാധിക്കും എന്നറിയുമ്പോഴോ, ആ ഇഷ്ടം വർധിക്കുന്നു.  പൊണ്ണത്തടി കുറയ്ക്കാൻ മാത്രമല്ല  heart diseases, diabetics എന്നിവയ്ക്കുള്ള സാധ്യതകളും കുറയ്ക്കുന്നുവെന്ന് പഠനം തെളിയിക്കുന്നു.

ഓറഞ്ചിലും ടാൻജെറൈനിലും ഉള്ള നോബിലെറ്റിൻ (nobiletin) എന്ന തന്മാത്ര വളരെ വേഗം പൊണ്ണത്തടി കുറയ്ക്കുമെന്നും പാർശ്വഫലങ്ങളെ ഇല്ലാതാക്കുമെന്നും  Ontario യിലെ Western  സർവകലാശാലാ ഗവേഷകർ നടത്തിയ പഠനത്തിൽ തെളിഞ്ഞു.

പഠനത്തിനായി കൊഴുപ്പും കൊളസ്ട്രോളും കൂടിയ ഭക്ഷണം നൽകിയ എലികൾക്ക് നോബിലെറ്റിനും നൽകി. ഇവ കൊഴുപ്പു  കൂടിയതും കൊളസ്ട്രോൾ കൂടിയതുമായ തീറ്റ നൽകിയ എലികളേക്കാൾ മെലിഞ്ഞതായും ഇൻസുലിൻ പ്രതിരോധം കുറഞ്ഞതായും  കണ്ടു.  പൊണ്ണത്തടിയുടെ എല്ലാ ലക്ഷണങ്ങളുമുള്ള എലിയിൽ നോബിലെറ്റിൻ നൽകിയപ്പോൾ പൊണ്ണത്തടിയുടെ ലക്ഷണങ്ങൾ reverse  ചെയ്തതായി കണ്ടു.

Orange Juice
Orange Juice

നോബിലെറ്റിൻ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് മനസ്സിലാക്കാൻ ഗവേഷകർക്ക് കഴിഞ്ഞിട്ടില്ല. അടുത്ത പടിയായി മനുഷ്യനിൽ പരീക്ഷണങ്ങൾ നടത്താനൊരുങ്ങുകയാണ് ഗവേഷകർ. നോബിലെറ്റിസിന് പോസിറ്റീവ് ആയ മെറ്റബോളിക് ഗുണങ്ങൾ മനുഷ്യനിലും ഉണ്ടോ എന്നറിയുകയാണ് ലക്ഷ്യം.   പൊണ്ണത്തടിയും അതുമായി ബന്ധപ്പെട്ട ഉപാപചയ രോഗങ്ങളും നമ്മുടെ ആരോഗ്യ സംവിധാനത്തിന് ഒരു വലിയ ഭാരം തന്നെയാണ്. പുതിയ ചികിത്സാരീതികൾ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരണമെന്ന് വെസ്റ്റേൺ സർവകലാശാലയിലെ റോബോർട്സ്  റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ മുറേഹഫ് പറയുന്നു.  ഓറഞ്ചിന്റെ ഗുണങ്ങൾ വെളിപ്പെടുത്തുന്ന ഈ പഠനം ലിപ്പിഡ് റിസർച്ച് എന്ന ജേണലിൽ പ്രസിദ്ധീകരിച്ചു.
Orange juice contributes to weight loss and improves obesity-related outcomes.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ചക്ക ചലഞ്ചുമായി കൃഷിവകുപ്പ്

English Summary: Orange juice contributes to weight loss and improves obesity-related outcomes

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds