1. Health & Herbs

ക്ഷയരോഗത്തിനു പോലും ഓറഞ്ച് നീര് ഉത്തമമാണ്

ഓറഞ്ചുനീരിന്റെ ഔഷധഗുണം പ്രസിദ്ധമാണ്. ക്ഷയരോഗത്തിനു പോലും ഇത് നിർദ്ദേശിച്ചു കാണുന്നു. ഇതിന് ഒരു ഗ്ലാസ് ഓറഞ്ചുനീരിൽ ഒരു നുള്ള് ഉപ്പും, ഒരു ടേബിൾ സ്പൂൺ തേനും ചേർത്ത് ദിവസം ഒരു നേരം കൊടുക്കാൻ പ്രകൃതിചികിത്സയിൽ പറഞ്ഞിരിക്കുന്നു.

Arun T
ഓറഞ്ചുനീരിന്റെ ഔഷധഗുണം
ഓറഞ്ചുനീരിന്റെ ഔഷധഗുണം

ഓറഞ്ചുനീരിന്റെ ഔഷധഗുണം പ്രസിദ്ധമാണ്. ക്ഷയരോഗത്തിനു പോലും ഇത് നിർദ്ദേശിച്ചു കാണുന്നു. ഇതിന് ഒരു ഗ്ലാസ് ഓറഞ്ചുനീരിൽ ഒരു നുള്ള് ഉപ്പും, ഒരു ടേബിൾ സ്പൂൺ തേനും ചേർത്ത് ദിവസം ഒരു നേരം കൊടുക്കാൻ പ്രകൃതിചികിത്സയിൽ പറഞ്ഞിരിക്കുന്നു. ദഹനന്ദ്രിയങ്ങളുടെ പ്രവർത്തനം മന്ദീഭവിച്ചിരിക്കുന്ന അഞ്ചാംപനി പോലുള്ള രോഗങ്ങളിൽ ഉമിനീർഗ്രന്ഥികളുടെ പ്രവർത്തനക്ഷമത താഴ്ന്നിരിക്കുമ്പോൾ നാവിന്മേൽ പൂപ്പൽ പിടിക്കുകയും ദാഹം തോന്നാതിരിക്കുകയും ചെയ്യുന്ന അവസ്ഥയിൽ ഭക്ഷണത്തോടു വെറുപ്പുണ്ടാകുന്ന സമയത്ത് ഓറഞ്ചിന്റെ സുഗന്ധവാഹിയായ രസം നൽകിയാൽ മേൽപറഞ്ഞ സ്ഥിതിക്ക് അല്പം ആശ്വാസം കിട്ടും.

ഓറഞ്ചുനീര് ഈ ഘട്ടത്തിലെ ഏറ്റവും സ്വീകാര്യവും, ഉചിതവുമായ ഭക്ഷണമാണെന്ന് സമ്പ്രദായങ്ങളിലും വിധിച്ചിട്ടുണ്ട്. ഊർജം ചെറിയ തോതിലെങ്കിലും എല്ലാ ചികിത്സാ നൽകാനും മൂത്ര തടസ്സം ഒഴിവാക്കാനും, സാവധാനം രോഗവിമുക്തി നേടാനും ഇതു വഴി തെളിച്ചേക്കാം.

മലബന്ധമകറ്റാനും, ഓറഞ്ചു നിർദ്ദേശിച്ചു കാണുന്നു. ഉറക്കത്തിനു മുൻപും, പ്രഭാതത്തിലും ഒന്നു രണ്ട് ഓറഞ്ചു കഴിക്കുന്നത് മലബന്ധം അകറ്റാൻ പറ്റിയ ഒരു ആഹാര രീതിയാണ്. ഭക്ഷണാവശിഷ്ടം വൻ കുടലിൽ തങ്ങാതിരിക്കാൻ വേണ്ട ഉത്തേജനം നൽകാൻ ഓറഞ്ചു നീരിന് കഴിയുന്നു എന്നതാണ് ഇതിനു കാരണം.

ഓറഞ്ചിന്റെ പുറം തോടിനും ഔഷധശക്തിയുണ്ടെന്നു കാണുന്നു. ഉണക്കിപ്പൊടിച്ച ഓറഞ്ചു തൊലി ശുദ്ധജലത്തിൽ കുഴച്ച് മെഴുക്കു കഴുകി കളഞ്ഞ മുഖത്തു പുരട്ടിയാൽ മുഖക്കുരു ശമിക്കുമെന്നു മാത്രമല്ല പാടുകൾ അപ്രത്യക്ഷമായി മുഖം സുന്ദരമായി തീരുമത്. നല്ലതു പോലെ വിളഞ്ഞു പഴുത്ത ഓറഞ്ചിന്റെ തൊലി ഉണക്കിപ്പൊടിച്ചാൽ ഓറഞ്ചുനിറമായിരിക്കും; അല്ലെങ്കിൽ അതു കറുത്തനിറത്തിലാവും; അതുപയോഗിക്കാൻ പാടില്ല.

English Summary: Orange Juice is best for Tubercolosis

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds