ലോകത്തിലെ ഏറ്റവും വിലകൂടിയ സുഗന്ധ തടി ലഭിക്കുന്ന മരമാണ് ഊദ്. ഊദ് എന്ന വാക്ക് അറബിയിൽ നിന്നാണ് രൂപം കൊണ്ടത്. അറബിഭാഷയിൽ വിറക്, കൊള്ളി എന്നൊക്കെയാണ് അർത്ഥം. 17 വിഭാഗങ്ങളിൽ ഊത് മരങ്ങൾ ലോകത്താകമാനം കാണാം. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ഇവ ഉല്പാദിപ്പിക്കുന്നത് ഇന്തോനേഷ്യ, മ്യാന്മാർ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളാണ്. ഇന്ത്യയിൽ ആസാമിലെ ഉൾക്കാടുകളിൽ മാത്രമേ ഈ മരം കാണാറുള്ളൂ. വിലയിലും ഗുണത്തിലും ഒന്നാം സ്ഥാനമാണ് ഊതിന് ഭാരതത്തിൽ. ഇംഗ്ലീഷിൽ അഗർവുഡ് എന്ന് വിളിക്കും. ഇതിൽനിന്ന് ലഭിക്കുന്ന കറുത്ത കാതലായ ഭാഗം വാറ്റിയാണ് അത്തർ സുഗന്ധദ്രവ്യം ഉണ്ടാക്കുന്നത്. ഒരു കിലോ അത്തരം കാൽ തടിക്ക് ഏകദേശം 2 ലക്ഷം മുതൽ പത്തുലക്ഷം വരെ വിപണിയിൽ വില ലഭിക്കും. പ്രധാനമായും അഞ്ചുതരം ഊത് മരങ്ങളാണ് ഇന്ത്യയിലുള്ളത്. അതിൽ മുൻ ഇനമായ മൈക്രോ കാർപ എന്ന മരത്തിനാണ് വില കൂടുതൽ. ഊദ് മരത്തിൻറെ നല്ല രീതിയിലുള്ള വളർച്ചയ്ക്ക് കേരളത്തിലെ കാലാവസ്ഥ അനുയോജ്യമാണ്. നല്ല വളക്കൂറുള്ള മണ്ണും സൂര്യപ്രകാശം ലഭ്യമാകുന്ന സ്ഥലവും കണ്ടെത്തി ഊദ് തൈകൾ വെച്ചുപിടിപ്പിച്ചാൽ അഞ്ചുവർഷം കൊണ്ട് 28-30 ഇഞ്ച് വണ്ണമുള്ള മരമാ യി ഇതു മാറും. 40 മീറ്ററോളം ഉയരത്തിൽ വളരുന്ന ഒരുവന വൃക്ഷം ആണിത്.
ഈ മരത്തിൽ നിന്ന് വരുന്ന ദ്രാവകത്തിന് അതി തീഷ്ണ ഗന്ധമാണ്. ഈ ഗന്ധം വണ്ടുകളെ മരത്തിലേക്ക് ആകർഷിക്കുകയും വണ്ടിൽ നിന്നു വരുന്ന എൻസൈം മരത്തിൽ പ്രത്യേക പൂപ്പൽബാധ കളും ഉണ്ടാക്കുന്നു. പൂപ്പൽ ബാധ ഉണ്ടായാൽ ഈ മരം വലിയ ചിതൽപ്പുറ്റ് ആയി പോകുന്നു. യഥാർത്ഥത്തിൽ ഈ ചിതൽപുറ്റ് ബാധിച്ച മരക്കഷ്ണം ആണ് അമൂല്യ സുഗന്ധദ്രവ്യം ആകുന്നത്. ഊത് വെച്ചുപിടിപ്പിക്കുന്ന സ്ഥലത്ത് പോസിറ്റീവ് എനർജി ഉണ്ടാകുമെന്ന് പറയുന്നു. ഊത് പുകക്കുന്നത് ശ്വസന സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരമാണ്. മാത്രമല്ല ഇതിൻറെ ഗന്ധം മാനസികമായ ഉണർവ്വും പ്രദാനം ചെയ്യുന്നു. ഇതിൽനിന്ന് ഉൽപാദിപ്പിക്കുന്ന എണ്ണയും ഏറെ ഔഷധമൂല്യമുള്ളതാണ്. ഇതിൽനിന്ന് ലഭിക്കുന്ന എണ്ണ അരിമ്പാറ, ചൊറി, ആണിരോഗം, കുഷ്ഠം തുടങ്ങി അസുഖങ്ങൾ ക്കെതിരെയുള്ള ഫലപ്രദമായ ഔഷധമാണ്. തൊലിയും തടിയും പൊടിച്ച് ഗോമൂത്രത്തിൽ തിരുമി പുരട്ടിയാൽ സോറിയാസിസിന് ഭേദം ഉണ്ടാകും. ഇതിൻറെ എണ്ണയ്ക്ക് ആമ വാതവും സന്ധിവാതവും ശമിപ്പി ക്കാനുള്ള കഴിവുണ്ട്. ഊത് പൊടിച്ച് തേൻ ചേർത്ത് കഴിച്ചാൽ ഇക്കിൾ ശ്രമിക്കുന്നതാണ്. ഇതിൻറെ തൊലിയും തടിയും ഇട്ടു പുകച്ചാൽ അന്തരീക്ഷത്തിലെ അണുക്കളെ ഉന്മൂലനം ചെയ്യാം..
Share your comments