1. Health & Herbs

തെങ്ങിനെ പ്പോലെ, പനയുടെ ഓരോ ഭാഗവും ഉപയോഗയോഗ്യമാണ്

തെങ്ങിനെ പ്പോലെ, പനയുടെ ഓരോ ഭാഗവും ഉപയോഗയോഗ്യമാണ്. കരിമ്പനയുടെ നീര്, പൂങ്കുല, തൊലി, ഫലം, വേര് ഇവയിൽ കൊഴുപ്പ്, ഒരിനം പശ, ആൽബുമിനോയ്ഡുകൾ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ, ഇവയ്ക്ക് ഔഷധഗുണമുണ്ട്. ആയുർവേദത്തിൽ ഇത് തണുപ്പുള്ള ഒരു ഭക്ഷണ പദാർഥമാണ്.

Arun T
പന
പന

തെങ്ങിനെപ്പോലെ, പനയുടെ ഓരോ ഭാഗവും ഉപയോഗയോഗ്യമാണ്. കരിമ്പനയുടെ നീര്, പൂങ്കുല, തൊലി, ഫലം, വേര് ഇവയിൽ കൊഴുപ്പ്, ഒരിനം പശ, ആൽബുമിനോയ്ഡുകൾ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ, ഇവയ്ക്ക് ഔഷധഗുണമുണ്ട്. ആയുർവേദത്തിൽ ഇത് തണുപ്പുള്ള ഒരു ഭക്ഷണ പദാർഥമാണ്. പനനീര്, നൊങ്ക്, പട്ട, വേര് ഇവ ഉദരരോഗങ്ങൾക്കു മരുന്നാണ്. പനങ്കായുടെ കുഴമ്പ് വയറുകടിക്കും അതിസാരത്തിനുമുള്ള ഔഷധവുമാണ്. ത്വക് രോഗങ്ങൾക്കും കുഴമ്പ് ശമനൗഷധമാണ്.

പനയിൽ നിന്നെടുക്കുന്ന നീര് (പനങ്കള്ള്) പോഷണസമൃദ്ധമായ ഒരു പാനീയമാണ്. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് ഈ ആവശ്യത്തിനായി പന ചെത്തുന്നത്. ആൺ പനയാണ് ചെത്തുക, പനങ്കള്ളിൽ ധാരാളം ബി ജീവകങ്ങളുണ്ട്. സൂര്യോദയത്തിനു മുൻപ് കള്ള് ശേഖരിച്ചില്ലെങ്കിൽ പുളിക്കാൻ തുടങ്ങും. പുളിച്ചാൽ ഈ നീര് ലഹരിയുള്ളതാകുകയും, പോഷണമൂല്യം നഷ്ടപ്പെടുകയും ചെയ്യുന്നു. പുളിക്കാൻ തുടങ്ങുന്നതിനു മുൻപ് പനങ്കള്ള് കുറുക്കി കരുപ്പട്ടി (ചക്കര) യുണ്ടാക്കുന്നു. ഇരുമ്പ്, കാൽസ്യം, ഫോസ്ഫറസ് എന്നിവ കരുപ്പട്ടിയിൽ അടങ്ങിയിട്ടുണ്ട്. പുളിക്കാത്ത പനനീരു കുറുക്കിയുണ്ടാക്കുന്ന മറ്റൊരു പദാർഥമാണ് പനം കൽക്കണ്ട്, കുറുക്കിനെ മൺപാത്രങ്ങളിലാക്കി കരന്ത എന്ന ചെടിയുടെ തണ്ടുകൾ അതിലിട്ട്, പാത്രത്തിനെ കഴുത്തുവരെ മണ്ണിൽ പൂഴ്ത്തുന്നു. 30-40 ദിവസം കഴിഞ്ഞ് തണ്ടുകൾ നീക്കം ചെയ്ത് ഊറ്റി അതിനുള്ളിൽ രൂപം കൊണ്ട് പടിക്കട്ടകളെ വേറെ എടുക്കുന്നു. ഇതിന് വളരെയേറെ ഔഷധപ്രാധാന്യമുണ്ട്. പനങ്കള്ളിൽ ചുണ്ണാമ്പു ചേർത്തുണ്ടാക്കുന്ന അക്കാനി, നല്ലൊരു പാനീയമാണ്. കരിമ്പന ധാരാളമുള്ള പ്രദേശങ്ങളിൽ വേനൽക്കാലത്ത് നൊങ്കിനുള്ളിലെ ഇളനീരും അക്കാനിയും ചേർത്ത് ഒരു ശീതളപാനീയമായി ഉപയോഗിക്കുന്നു, പാകമായ ഫലങ്ങളിലെ കഴമ്പ് ഉണക്കി സൂക്ഷിച്ച് പലഹാരങ്ങളും മറ്റുമുണ്ടാക്കുന്നു.

വിത്തുമുളപ്പിച്ചാണ് പനയുടെ തൈ ഉണ്ടാക്കുന്നത്. മുളയ്ക്കാൻ മൂന്നു മാസം വേണ്ടി വരും. ഫലപുഷ്ടി കുറഞ്ഞ മണ്ണിലും കാര്യമായ സംരക്ഷണമൊന്നുമില്ലാതെ കരിമ്പന വളരും. ഇതിന്റെ വേര് വളരെ ദൂരം പടർന്നു പോകുന്നതിനാൽ മണ്ണൊലിപ്പു തടയാനും, കാറ്റിനെ തടയാനും കരിമ്പന പ്രയോജനപ്പെടുന്നുണ്ട്. വിത്തു മുളയ്ക്കുമ്പോൾ അതിലെ ബീജപത്രങ്ങൾ ആദ്യം നീണ്ടു ഭൂമിക്കടിയിലേക്കു വളരുന്നു. പനംകസ് എന്നറിയപ്പെടുന്ന ഇതിനെ മൂന്നു നാലു മാസം കഴിയുമ്പോൾ വേവിച്ച് ഭക്ഷിക്കുന്നു.

English Summary: Palm tree is more usefull than ccoconut

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds