നടുന്ന രീതി
മണ്ണും ചാണകപ്പൊടിയും വേപ്പിന്‍ പിണ്ണാക്കും കൂടി കലര്‍ത്തി തടങ്ങളൊരുക്കിയാണ് പയര്‍ നടേണ്ടത്. നടുന്നതിന് മുമ്പ് പയറു വിത്ത് ഒരു മണിക്കൂറെങ്കിലും സ്യൂഡോമോണസ് ലായനിയില്‍ ഇട്ടുവയ്ക്കുന്നത് നല്ലതാണ്. മുള പെട്ടെന്ന് കരുത്താര്‍ജ്ജിക്കുന്നതിനും ഫംഗസ് ബാധ പ്രതിരോധിക്കാനുമിതു സഹായിക്കും. ഒരു തടത്തില്‍ മൂന്നോ നാലോ പയറു വിത്തുകള്‍ നടണം. തടങ്ങള്‍ തമ്മില്‍ ഒരു മീറ്റര്‍ അകലം വേണം. വെള്ളം തളിച്ചു കൊടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. 15 -20 ദിവസം കൊണ്ട് പയറിന് വള്ളി വന്നു തുടങ്ങും. അപ്പോള്‍ പടര്‍ന്നു കയറാന്‍ കമ്പ് കുത്തിക്കൊടുക്കണം. പയറു വള്ളി മുകളിലെത്തുന്നതിന് അനുസരിച്ച് പടര്‍ന്നു പന്തലിക്കാന്‍ അനുവദിക്കണം. പന്തലിനു പകരം ശിഖരങ്ങളുള്ള വലിയകമ്പ് നാട്ടിയും പയര്‍ കൃഷി ചെയ്യാം. 15 ദിവസം കഴിഞ്ഞ് കോഴിക്കാഷ്ഠം, ചാണകപ്പൊടി, എന്നിവയിലേതെങ്കിലും ഒന്ന് മണ്ണില്‍ ചേര്‍ത്ത് പൊടിമണ്ണ് വിതറിക്കൊടുക്കണം. പിന്നീട് 15 ദിവസം കഴിയുമ്പോള്‍ പച്ചിലകള്‍ ഇട്ട് അതിനു മുകളില്‍ പച്ചച്ചാണക കുഴമ്പ് ഒഴിച്ചുകൊടുക്കുന്നത് ചെടികള്‍ക്ക് നല്ല വളര്‍ച്ചകിട്ടാന്‍ കാരണമാവും.
Share your comments