നിലക്കടല എണ്ണ അഥവാ പീനട്ട് ഓയില്‍ രുചികരമായ സ്വാദും ഒപ്പം ആരോഗ്യസംരക്ഷണവും നല്‍കുന്ന ഒന്നാണ് നിലക്കടലയെണ്ണ. മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയതാണ് നിലക്കടല എണ്ണ. ധാരാളം വിറ്റാമിനുകളും പോഷക വസ്തുക്കളും കൊണ്ട് നിറഞ്ഞിരിക്കുന്നു നിലക്കടല എണ്ണ. നിലക്കടല ചെടിയുടെ വിത്തുകളില്‍ നിന്നാണ് പീനട്ട് ഓയില്‍ വേര്‍തിരിച്ചെടുക്കുന്നത്. ശുദ്ധീകരിച്ച പീനട്ട് ഓയില്‍, കോള്‍ഡ് പ്രസ്സ് പീനട്ട് ഓയില്‍, ഗോര്‍െമറ്റ് പീനട്ട് ഓയില്‍, സമിശ്രിത പീനട്ട് ഓയില്‍ എന്നിങ്ങനെ പലതരത്തിലുള്ള പീനട്ട് എണ്ണകള്‍ എന്നിങ്ങനെ പലതരം ഓയിലുകള്‍ വിപണിയില്‍ ഇന്ന് ലഭ്യമാണ്.
എന്തൊക്കെയാണ് ഇതിന്റെ ഔഷധ ഗുണങ്ങള്‍ എന്ന് നോക്കാം
രക്ത സമ്മര്‍ദ്ദം കുറയ്ക്കാന്‍ നിലക്കടലയില്‍ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ രക്ത സമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയ സംബദ്ധമായ അസുഖങ്ങള്‍ ഒഴിവാക്കാനും സഹായിക്കുന്നു. മുടിവളര്‍ച്ചയ്ക്ക് നല്ലതാണ് ഈ എണ്ണ, നിലക്കടലയിലെ വിറ്റാമിന് ഇ തലമുടിയില്‍് ക്ഷതങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു. എണ്ണയിലെ ഫാറ്റി ആസിഡുകളുടെ സാന്നിധ്യം കേടായ മുടിയിഴകളെ പുന:സ്ഥാപിക്കുകയും പുതിയ മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
പ്രമേഹമുള്ളവരുടെ ശാരീരിക സ്ഥിതിക്ക് മികച്ച രീതിയില്‍ ഗുണം ചെയ്യുന്ന ഒന്നാണ് പീനട്ട് ഓയില്‍. ഇത് ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. ഇതിന് ഏറ്റവും സഹായകരമായ ഒന്നാണ് പീനട്ട് ഓയില്‍ വിറ്റാമിന്‍ ഇ യുടെ സമ്പന്നമായ ഉറവിടം കൂടിയാണ് പീനട്ട് ഓയില്‍. കറുത്ത പാടുകള്‍, നേര്‍ത്ത വരകള്‍, ചുളിവുകള്‍, വിണ്ടുകീറുന്ന ചര്‍മ്മ സ്ഥിതി, പിഗ്മെന്റേഷന്‍ തുടങ്ങിയ മറ്റ് പീനട്ട് ഓയിലിന് കഴിയും. ഈ എണ്ണയില്‍ അടങ്ങിയിരിക്കുന്ന ആന്റി-ഇന്‍ഫ്‌ലമേറ്ററി പ്രോപ്പര്‍ട്ടികള്‍ എല്ലുകള്‍ക്ക് ആരോഗ്യം പകരാന്‍ സഹായിക്കും, അതുമൂലം സന്ധിവാതം പോലെയുള്ള അവസ്ഥയ്ക്ക് ഏറെ സഹായകരമാണ് നിലക്കടല എണ്ണ.
ചുണ്ടുകളിലെ മൃദുലമായ ചര്‍മ്മത്തെ മോയ്‌സ്ചറൈസ് ചെയ്യുന്നതിന് പീനട്ട് ഓയില്‍ ഏറെ മികച്ചതാണ്. ഇതിലെ വിറ്റാമിന്‍ ഇ ചുണ്ടുകളെ കൂടുതല്‍ മൃദുലതയോടെ കാത്തു സംരക്ഷിക്കുകയും ചുണ്ടുകളില്‍ സ്വാഭാവിക പിങ്ക് നിറം നല്‍കുകയും ചെയ്യുന്നു. പീനട്ട് ഓയിലിനോടൊപ്പം കുറച്ച് തുള്ളി നാരങ്ങ നീരും ചേര്‍ത്ത് മുഖചര്‍മ്മത്തില്‍ പുരട്ടുക, ഇത് മുഖസൗന്ദര്യം കുറയ്ക്കുന്നതിനൊപ്പം സുഷിരങ്ങള്‍ ചുരുക്കുന്നതിനും ബാക്ടീരിയ ഉണ്ടാവുന്നത് തടയാനും സഹായിക്കുന്നു.
Share your comments