തക്കാളിക്ക് സമാനമായ കാഴ്ചയ്ക്ക് തക്കാളിയോട് ഏറെ സാദൃശ്യമുള്ള ഫലവർഗമാണ് പെഴ്സിമൺ. ഡയോസ് പൈറോസ് ഇനത്തിൽപ്പെട്ട ഈ സസ്യ വർഗ്ഗത്തിൻറെ പേരിന് അർത്ഥം ദൈവിക ഫലം എന്നാണ്. 9 മീറ്റർ ഉയരത്തിൽ വളരുന്ന ഈ ഫലവർഗം കാഴ്ചയിൽ ആപ്പിൾ മരത്തോട് ഏറെ സാദൃശ്യം പുലർത്തുന്നു.
Persimmon is a fruit that bears a striking resemblance to tomato. The name of this plant species belonging to the genus Diospyros means divine fruit. Growing to a height of 9 m, this fruit bears a striking resemblance to the apple tree.
തണുത്ത കാലാവസ്ഥയിലാണ് ഇവ നന്നായി വളരുന്നത്. ഊഷ്മാവ് പൂജ്യം ഡിഗ്രി സെൻറ് ഗ്രേഡിലും താഴ്ന്നാലും ഇവ നന്നായി വളരും. തീക്ഷ്ണ രസമുള്ളതും ഇല്ലാത്തവ ഇങ്ങനെ രണ്ടുതരമുണ്ട് ഈ ഫലവർഗം. ഇതിലടങ്ങിയിരിക്കുന്ന ടാനിൻ എന്ന ഘടകമാണ് പ്രധാനമായും ഇതിന്റെ രുചിഭേദത്തിന് കാരണമാവുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: വരുമാനമധുരം നുണയാം അച്ചാചെറുവിലൂടെ..
പ്രൊ വൈറ്റമിൻ എ യുടെ സാന്നിധ്യവും ഈ പഴവർഗ്ഗത്തിൽ കാണാം. മാംസ്യം, കൊഴുപ്പ്, കാർബോഹൈഡ്രേറ്റ് തുടങ്ങിയവയും ഇരുമ്പ്, സോഡിയം പൊട്ടാസ്യം, മഗ്നീഷ്യം എന്നീ മൂലകങ്ങളും ഇതിലടങ്ങിയിരിക്കുന്നു. ഇതിൻറെ പാകമാകാത്ത കായയുടെ നീര് പനി, ചുമ എന്നിവയ്ക്ക് ഉപയോഗിക്കാറുണ്ട്. വിറ്റാമിൻ എയാലും സിയാലും സമ്പുഷ്ടമാണ്.
വിത്ത് പാകി മുളപ്പിച്ചും, ബഡ്ഡ് ചെയ്തും ഇവയെ വളർത്താവുന്നതാണ്. ബഡ്ഡ് ചെയ്ത ചെടികൾ ആണ് വാങ്ങുന്നതെങ്കിൽ ഒന്നര മാസം പ്രായം എത്തിയാൽ മാത്രമേ പറിച്ചു നാടാൻ സാധിക്കുകയുള്ളൂ. കൊമ്പുകോതൽ ചെടിയിൽ പ്രധാനമാണ്. സൂര്യപ്രകാശം ഉള്ള സ്ഥലം ചെടിയുടെ വളർച്ചയ്ക്ക് നല്ലതാണ്. ചാണകപ്പൊടിയും, വേപ്പിൻപിണ്ണാക്കും, മണലും ഒരു അനുപാതത്തിൽ ചേർത്ത് ഈർപ്പമുള്ള മണ്ണാണ് ചെടിയുടെ വളർച്ചയ്ക്ക് ഏറെ നല്ലത്. സൂര്യപ്രകാശമുള്ള സ്ഥലം തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. സൂര്യപ്രകാശം കുറഞ്ഞ സ്ഥലത്തും ചെടികൾ വളരും പക്ഷേ ഫലവർഗം ചെറുതായിരിക്കും.നടുവാൻ ആയി കുഴികൾ തെരഞ്ഞെടുക്കുമ്പോൾ നല്ല ആഴത്തിൽ വേണം കുഴിക്കുവാൻ. ചെടികൾ തമ്മിൽ 25 അടി അകലത്തിൽ എങ്കിലും ആയിരിക്കണം നടേണ്ടത്. ക്രോസ് പോളിനേഷൻ നടന്നാണ് ചെടികൾ ഉണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ ആൺചെടിയും പെൺകുട്ടിയും വയ്ക്കേണ്ടതാണ്.
ബന്ധപ്പെട്ട വാർത്തകൾ: പാഷൻ ഫ്രൂട്ട് കൃഷിയിൽ നിന്ന് മികച്ച വിളവ് ലഭ്യമാക്കാൻ മൂന്നു തവണയായി ഈ വളങ്ങൾ ചെയ്യൂ...
നന്നായി നന ആവശ്യമുള്ള ചെടിയാണിത്. ഈർപ്പ കാലാവസ്ഥയിൽ വളരെ കുറച്ച് മാത്രമേ നനയ്ക്കാൻ പാടുള്ളൂ. പെഴ് സിമൺ വിവിധ ഇനങ്ങൾ ഉണ്ട് അതിൽ പ്രധാനമായിട്ടും ലോകത്ത് ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നതും ഫുയു എന്ന ഇനത്തിൽപ്പെട്ട പെഴ്സിമൺ ആണ്. ഇവ നേരിട്ട് പറിച്ചെടുത്ത് ഭക്ഷിക്കുന്നതാണ്. ഇവയെ കൂടാതെ ഒട്ടനവധി രുചിഭേദങ്ങൾ ഉള്ള പെഴ്സിമൺ ചെടികൾ നമ്മുടെ നഴ്സറികളിൽ ഇന്ന് സുലഭമാണ്.
ബന്ധപ്പെട്ട വാർത്തകൾ: മാധുര്യമേറുന്ന കിളിഞാവൽ
Share your comments