മുഖക്കുരുവിന് എതിരെ വളരെ ഫലപ്രമാണ് മുള്‍ട്ടാനി മിട്ടി. ഒരുതരം മണ്ണില്‍ നിന്നാണ് ഇത് ഉത്‌പാദിപ്പിക്കുന്നത്. മിക്ക കടകളിലും മുള്‍ട്ടാനി മിട്ടി ലഭ്യമാണ്. മുള്‍ട്ടാനി മിട്ടി കുഴച്ച് ഏതാനും തുള്ളി പനിനീരും ഒരു നുള്ള് നാരങ്ങാനീരും ചേര്‍ത്ത് മുഖത്ത് പുരട്ടുക.
2) മുള്ളങ്കി:
മുള്ളങ്കി അരച്ചത് ഒരു ടീസ്പൂണ്‍ മോരില്‍ കലക്കി മുഖത്തു പുരട്ടുക. ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയാം.
നാലോ അഞ്ചോ ബദാം വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കുക. ഇതു രണ്ടു ടേബിള്‍ സ്പൂണ്‍ പാലും ഓരോ ടേബിള്‍ സ്പൂണ്‍ ഓറഞ്ചു നീരും കാരറ്റുനീരും ചേര്‍ത്തരച്ചു മുഖത്തും കഴുത്തിലും പുരട്ടുക.അര മണിക്കൂറിനുശേഷം കഴുകിക്കളയാം. മുഖചര്‍മം തിളങ്ങുകയും ചെയ്യും.
പഴുത്ത തക്കാളി ഒരെണ്ണവും മൂന്നാലു തുള്ളി നാരങ്ങാ നീരും യോജിപ്പിച്ചു മുഖത്തും കഴുത്തിലും പുരട്ടുക. 20 മിനിറ്റിനുശേഷം കഴുകിക്കളയാം.
പച്ചമഞ്ഞളും വേപ്പെണ്ണയും ചാലിച്ച് മുഖത്തിട്ട് രണ്ടു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക. ദിവസവും തുളസിയിലയുടെ നീര് മുഖത്തുതേച്ച് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുന്നതും മുഖക്കുരു ശമിപ്പിക്കും.
മുഖക്കുരുവിന്റെ പാട് മാറാന്‍ പാല്‍പ്പൊടിയും പപ്പായ ചതച്ചതും ഓരോ ടീസ്പൂണ്‍ വീതം എടുത്ത് രണ്ടു മൂന്നു തുള്ളി നാരങ്ങാനീരും ചേര്‍ത്തു ദിവസവും മുഖത്തു പുരട്ടുക.
ഒരു കപ്പ് തൈരില്‍, രണ്ട് കരണ്ടി വെള്ളക്കടല മാവ് ചേര്‍ത്ത് കുഴയ്‌ക്കുക. ഇത് മുഖത്ത് ഒരുപോലെ തേച്ചുപിടിപ്പിക്കു. 30-45 മിനിറ്റുകള്‍ കഴിയുമ്പോള്‍ ഇത് ഉണങ്ങും. നന്നായി ഉണങ്ങി കഴിഞ്ഞാല്‍, വെള്ളം നനച്ചതിന് ശേഷം വൃത്താകൃതിയില്‍ തിരുമുക. കഴുകി കളഞ്ഞിട്ട് നല്ലൊരു മോയ്‌സ്‌ച്വറൈസര്‍ മുഖത്ത് പുരട്ടുക. ആഴ്‌ചയില്‍ ഒന്നോ രണ്ടോ തവണ ഇത് ആവര്‍ത്തിക്കുക.
പുതിന ഉപയോഗിച്ച് ഉണ്ടാക്കുന്ന ഫെയ്‌സ് പായ്‌ക്ക് പൂര്‍ണ്ണമായും പ്രകൃതിദത്തമാണ്. ഇത് പുതിനയുടെ എല്ലാ ഗുണങ്ങളും നല്‍കുമെന്ന് മാത്രമല്ല ചര്‍മ്മത്തിന് നല്ല തണുപ്പും പ്രദാനം ചെയ്യും. കുറച്ച് പുതിനയില എടുത്ത് നന്നായി അരയ്‌ക്കുക. അതിലേക്ക് 2-3 കരണ്ടി തേന്‍ ചേര്‍ത്ത് മുഖത്ത് പുരട്ടുക. ഉണങ്ങിയതിന് ശേഷം ഇത് വെള്ളം ഉപയോഗിച്ച് കഴുകി കളയുക. ആഴ്‌ചയില്‍ കഴിയുന്നിടത്തോളം തവണ ഇത് ചെയ്യുക. കൂടുതല്‍ തവണ ചെയ്യുന്തോറും വേഗത്തില്‍ ഫലവും ലഭിക്കും.
വെള്ളരിക്ക ശരീരത്തില്‍ നിന്ന് ചൂട് വലിച്ചെടുക്കുന്നതിനാല്‍ ഉത്തമമായൊരു ഫെയ്‌സ് പായ്‌ക്കാണ്. മുഖക്കുരു, തടിപ്പ് എന്നിവയ്‌ക്ക് എതിരെ ഇത് ഫലപ്രദമാണ്. വെള്ളരിക്ക ഫെയ്‌സ് പായ്‌ക്ക് മുഖക്കുരുവും അവയുടെ പാടുകളും കുറയ്‌ക്കും. വെള്ളരിക്ക ചെറിയ കഷണങ്ങളാക്കി അതിലെ ജ്യൂസ് പിഴിഞ്ഞെടുക്കുക. മുഖത്തിടുന്നതിന് മുമ്പ് ഏതാണ്ട് 30-40 മിനിറ്റ് നേരം ഇത് റെഫ്രിഡ്‌ജറേറ്ററില്‍ വയ്‌ക്കുക. ആവശ്യത്തിന് തണുത്ത് കഴിഞ്ഞാല്‍ മുഖത്ത് പുരട്ടുക. ഒരു തവണ ഒരു സ്ഥലത്ത് എന്ന ക്രമത്തിലാകണം പുരട്ടേണ്ടത്.
Share your comments